മൂന്ന് വയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; അമ്മക്കും രണ്ടാനച്ഛനുമെതിരെ വധശ്രമത്തിന് കേസ്

അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മക്കും രണ്ടാനച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. രണ്ടാനച്ഛന്‍ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കുമെതിരെയാണ് കേസ്.ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ കളക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.

ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു. നാട്ടുകാരാണ് മര്‍ദ്ദന വിവരം പൊലീസിനെ അറിയിച്ചത്.
രണ്ടാനച്ഛനായ വൈശാഖിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

SHARE