അമേരിക്കയില്‍ കോവിഡ് രോഗികള്‍ ഒന്നര ലക്ഷത്തോളം; ലോക്ക്ഡൗണ്‍ വേണ്ടെന്ന് ട്രംപ്


വാഷിങ്ടണ്‍: കോവിഡ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തോടടുക്കുന്നു. ഇന്ന് വൈകീട്ട് നാലുമണിവരെ 1,23,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,229 പേര്‍ മരണപ്പെട്ടു. മരണസംഖ്യ 10000 കടന്ന ഇറ്റലിയില്‍ രോഗബാധിരുടെ എണ്ണം 92,472 ആയി. ലോകത്താകെ 6,72,027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31,191 പേര്‍ മരണപ്പെട്ടു. 1.43 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.

അതേസമയം, ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. പകരം വൈറസ് വ്യാപനം തടയാന്‍ കര്‍ശനമായ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തും.
അഞ്ച് രാഷ്ട്രങ്ങളില്‍ കോവിഡ് രോഗികള്‍ അരലക്ഷം കടന്നു. അമേരിക്ക (123,781), ഇറ്റലി (92,472), ചൈന (81,439), സ്‌പെയിന്‍ (73,235), ജര്‍മനി (58,247) എന്നീ രാഷ്ട്രങ്ങളിലാണിത്.

ആയിരത്തിലേറെപ്പേര്‍ മരിച്ച രാഷ്ട്രങ്ങള്‍ ഏഴെണ്ണമായി. ഇറ്റലി (10,023), സ്‌പെയിന്‍ (5,982), ചൈന (3,300), അമേരിക്ക (2,229), ഇറാന്‍ (2,640), ഫ്രാന്‍സ് (2,314), ബ്രിട്ടന്‍ (1,019) എന്നീ രാജ്യങ്ങളാണ് മരണനിരക്കില്‍ മുന്നിലുള്ളത്.

SHARE