അമിത്ഷായുടെ കേരള സന്ദര്‍ശനം; 15ന് യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് വാള്‍’

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശന ദിവസം പ്രതിഷേധിക്കാനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്. ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

അമിത് ഷായുടെ കേരള സന്ദര്‍ശനം:
ജനുവരി 15 ന് യൂത്ത് ലീഗ് പ്രതിഷേധ മതില്‍ ‘Black Wall’ വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് അണി നിരക്കുക…

SHARE