സുപ്രീം കോടതിയില്‍ ഒര്‍മ്മ നഷ്ടപ്പെട്ടതായി അഭിനയം; പ്രതിയുടെ തട്ടിപ്പ് പൊളിഞ്ഞു

സുപ്രീം കോടതിയില്‍ ഒര്‍മ്മ നഷ്ടപ്പെട്ടതായി അഭിനയം; പ്രതിയുടെ തട്ടിപ്പ് പൊളിഞ്ഞു

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ഒര്‍മ്മ നഷ്ടപ്പെട്ടതായി അഭിനയിച്ച പ്രതിയുടെ തട്ടിപ്പ് പൊളിഞ്ഞു. റിയലെസ്റ്റേറ്റ് വമ്പന്‍മാരായ അമ്രപാലി ഗ്രൂപ്പിന്റെ സിഫ്ഒ (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ചന്ദര്‍ വദ്വയാണ് കോടതിയില്‍ ഒര്‍മ്മയില്ല എന്ന് അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന വ്യാജേന 42000 ആളുകളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തി എന്നതാണ് ചന്ദര്‍ വദ്വക്കെതിരേ കേസ്. ഫോറന്‍സിക്ക് ഓഡിറ്റര്‍മാര്‍ ചോദ്യം ചോയ്തപ്പോഴായിരുന്നു ഒന്നും ഓര്‍മ്മയില്ലാത്ത രീതിയില്‍ ചന്ദര്‍ വിദ്വ പെരുമാറിയത്. അങ്ങനെ കേസില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ചന്ദര്‍ വിദ്വയുടെ പദ്ധതി. എന്നാല്‍ കോടതിയിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാനായില്ല. ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു വാദം കേട്ടത്.

NO COMMENTS

LEAVE A REPLY