അനസിന്റെ രണ്ടാം വരവില്‍ ഇരട്ടി സന്തോഷം: ആദ്യ പരിശീലകന്‍ അജ്മല്‍ സി.ടി

മുഹമ്മദ് ജാസ്‌

കോഴിക്കോട്: ഏഷ്യന്‍ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ഇഗോള്‍ സ്റ്റിമാക്കിന്റെ വിളിയെത്തിയതോടെയാണ് അനസ് തന്റെ തീരുമാനം മാറ്റുന്നത്. അനസിന്റെ രണ്ടാം വരവില്‍ തനിക്ക് വളരെ അധികം സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ആദ്യ പരിശീലകന്‍ അജ്മന്‍ സി.ടി ചന്ദ്രികക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

അനസിന്റെ ദേശീയ ടീമിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് ഇപ്പോള്‍ ഈ കേട്ടതൊക്കെയല്ലാതെ എനിക്കും കൂടുതല്‍ വിവരങ്ങളില്ല.അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ അവനോട് ഒരു കാര്യം പറഞ്ഞിരുന്നു.ഇപ്പോള്‍ എടുത്ത തീരുമാനം യുക്തം തന്നെ, അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. ഇന്ത്യയുടെ പുതിയ പരിശീലകന് ടീമിന് നിന്റെ സേവനം വീണ്ടും ആവശ്യമാണെന്ന് പറഞ്ഞ് ക്ഷണിച്ചാല്‍ അത് നിരസിക്കരുത്. നിന്റെ പൊസിഷനില്‍ പുതിയ ഒരു കളിക്കാരനെ കണ്ടെത്തുന്നത് വരെ അതനുസരിക്കല്‍ ഒരു രാജ്യാന്തര തരം എന്ന നലയില്‍ രാജ്യത്തോടുള്ള നിന്റെ ബാധ്യത കൂടിയാണെന്ന് അജ്മല്‍ അനസിനോട് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു പക്ഷേ അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

SHARE