അനസ് എടത്തൊടികയുടെ മാതാവ് അന്തരിച്ചു

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60)അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. അനസിന്റെ പിതാവ് മുഹമ്മദ് എടത്തൊടിക കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നിര്യാതനായിരുന്നു.കൊണ്ടോട്ടി മുണ്ടപ്പലമാണ് അനസ് എടത്തൊടികയുടെ സ്വദേശം.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച സെന്റര്‍ ബാക്ക് താരം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും കളിക്കളത്തിലിറങ്ങിയിരുന്നു. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ടീമിലെത്തിയ അനസ് പിന്നീട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലും ഇന്ത്യക്കായി കളിച്ചു.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ച അനസ് ഇത്തവണ എടികെക്കൊപ്പമാണ്.

SHARE