ഇയാള്‍ക്ക് ഭ്രാന്താണ്,ശരീരത്തിനകത്ത് ഗോഡ്‌സെയും; അനില്‍ അക്കരെ

പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ ശക്തമാകുന്നു.കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമിത് ഷായുടെ ചിത്രത്തോടൊപ്പം ‘ഇയാള്‍ക്ക് ഭ്രാന്താണ്, ഭ്രാന്താണ്.ഇയാളുടെ ശരീരത്തിനകത്ത് ഗോഡ്‌സെയാണ്, നിറയെ..’ എന്നീ വാചകമാണ് അനില്‍ അക്കരെ കുറിച്ചത്.

പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്ല് പാസായത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്.

SHARE