മകനെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു

അങ്കമാലി: അങ്കമാലി അയ്യമ്പുഴയില്‍ മകനെ വെടിവെച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു. അയ്യമ്പുഴ സ്വദേശി മാത്യു ആണ് മരിച്ചത്. കൊലപാതക ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ മകന്‍ മനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം. ഇവരുടെ വീട്ടില്‍ നിന്ന് വഴക്കിടുന്ന ശബ്ദം കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. അച്ഛനും മകനും തമ്മിലുള്ള വഴക്കിനിടയില്‍ അച്ഛന്‍ മകന് നേരെ നിറയൊഴിക്കുകയായിരുന്നു. മകന് ഗുരുതരമായി പരിക്കേറ്റതുകണ്ട മാത്യു സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

SHARE