ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതി

ശ​ബ​രി​മ​ല: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്. കേ​ര​ള ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് എ​സ്.​പി. മ​ഞ്ജു​വാ​ണ് (35) ശ​ബ​രി​മ​ല ദ​ർ‌​ശ​നം ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​വ​ർ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി അ​റി​യി​ച്ച​ത്.

പ്രായം ചെന്നതുപോലെ വേഷം മാറിയാണ് മഞ്ജു സന്നിധാനത്തെത്തിയത് എന്നാണ് വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. വലിയ നടപ്പന്തലിന് സമീപമുള്ള ഫ്‌ളൈ ഓവറിന് മുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൃ​ശൂ​രി​ൽ​നി​ന്നു കെ​.എ​സ്​ർ​ടി​സി ബ​സി​ൽ പ​മ്പ​യി​ൽ എ​ത്തി​യെ​ന്നും ഭ​ക്ത​ർ​ക്കൊ​പ്പ​മാ​ണ് മ​ല ച​വി​ട്ടി​യ​തെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു. മാ​ർ​ഗ​മ​ധ്യേ യാ​തൊ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യി​രു​ന്നി​ല്ലെ​ന്നും മ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി ഉ​ച്ച​യോ​ടെ തി​രി​കെ കോ​ട്ട​യ​ത്ത് എ​ത്തി​യ മ​ഞ്ജു ട്രെ​യി​നി​ൽ കൊ​ല്ല​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് മ​ഞ്ജു ദ​ർ​ശ​നം ന​ട​ത്തി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

ആ​ദ്യ​ത​വ​ണ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഞ്ജു​വി​ന്‍റെ വീ​ട് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​രു​ന്നു.

SHARE