മുസ്‌ലിം വിരുദ്ധ പ്രചരണത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരേ നിലപാട് സ്വീകരിക്കുന്നത് ആപല്‍ക്കരം എം.എസ്.എഫ്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാഷാ അല്ലാഹ് എന്ന സ്റ്റിക്കര്‍ കൊലയാളി സംഘത്തിന്റെ ഇന്നോവ കാറില്‍ പതിച്ച
പി.മോഹനന്‍ മാസ്റ്റര്‍ അതി തീവ്ര കമ്മ്യൂണിസത്തിന്റെ അപകട ശൈലിക്കും ഇസ്‌ലാമിനെ വലിച്ചിഴക്കുന്നത് ഖേദകരമാണ്. സി.പി.എം പ്രതിരോധത്തിലാകുന്ന എല്ലാ വിഷയങ്ങളിലും ഗെയില്‍ സമരം ഉള്‍പ്പെടെ ഇസ്‌ലാം ഭീതി പരത്താനുള്ള ഇടത് ശ്രമം ചെറുക്കേണ്ടതാണ്. സംഘപരിവാര നാവ് കടമെടുത്ത ഇടത് നേതാക്കള്‍ മതേതര കേരളത്തോട് മാപ്പ് പറയണം എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും അഭയ കേന്ദ്രമായി സി.പി.എം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാന്‍ ആ പാര്‍ട്ടിക്ക് കഴിയില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കേസ് ചുമത്തിയതിലെ കുറ്റബോധം കൊണ്ടാണ് വിഷയം വഴിതിരിച്ചു വിടാന്‍ സി.പി.എമ്മിന്റെ ശ്രമമെന്നും നേതാക്കള്‍ അറിയിച്ചു.

SHARE