മോദി ആദ്യം പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ; അനുരാഗ് കശ്യപ്

മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിശിത വിമര്‍ശവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തെന്റെ പിതാവിന്റെയും കുടുംബത്തെന്റെയും ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തിന് മുന്നില്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കാണിച്ചതിന് ശേഷം മതി ഞങ്ങളുടെ രേഖകള്‍ ചോദിക്കുന്നതെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ മേല്‍ പൗരത്വ നിയമം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കുക മറ്റൊരു ട്വീറ്റില്‍ അദ്ദേഹം എഴുതി.

എങ്ങനെ സംസാരിക്കണമെന്ന് അവര്‍ക്ക് അറിയാമെങ്കില്‍ ഈ സര്‍ക്കാര്‍ സംഭാഷണം നടത്തും. മുന്‍കൂട്ടി പരിശോധിക്കാത്ത ഒരു ചോദ്യവും അവര്‍ക്ക് നേരിടാന്‍ കഴിയില്ല. അവര്‍ക്ക് ഒരു പദ്ധതിയുമില്ല. ഇതൊരു സംസാരിക്കാത്ത സര്‍ക്കാരാണ്. സി.എ.എ പൈശാചികവല്‍ക്കരണം പോലെയാണ്. ഭീഷണിപ്പെടുത്തല്‍ മാത്രമാണുള്ളത് അദ്ദേഹം എഴുതി. ഡിസംബര്‍ 11ന് പാര്‍ലമെന്റ് സി.എ.എ പാസാക്കിയതുമുതല്‍ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ ചലച്ചിത്രകാരനാണ് കശ്യപ്.

SHARE