Connect with us

More

200 അപ്രന്റിസ് ഒഴിവ്

Published

on

ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡില്‍ 2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്‌നീഷ്യന്‍ വിഭാഗങ്ങളിലായി 200 ഒഴിവുകളാണുള്ളത്.
ട്രേഡ് അപ്രന്റിസ് (എക്‌സ്-ഐടിഐ)-135 ഒഴിവ്, ട്രേഡ് അപ്രന്റിസ് (തുടക്കക്കാര്‍)-25 ഒഴിവ്, ഗ്രാജുവേറ്റ് അപ്രന്റിസ് -14 ഒഴിവ്, ടെക്‌നീഷ്യന്‍ അപ്രന്റിസ്-26 ഒഴിവ്. ട്രേഡ് അപ്രന്റിസ്- ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, പിഎഎസ്എഎ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്, ഫിറ്റര്‍, സെക്രട്ടറിയല്‍ അസിസ്റ്റന്റ്, എംഎംടിഎം, ഐസിടിഎസ്എം, എഐടിടി. യോഗ്യത: അനുബന്ധ ട്രേഡിലുള്ള എന്‍സിവിടി നല്‍കിയ എന്‍ടിസി
ട്രേഡ് അപ്രന്റിസ്- ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍. യോഗ്യത: പത്താം ക്ലാസ്.
ഗ്രാജുവേറ്റ് അപ്രന്റിസ്-മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐടി, സിവില്‍. യോഗ്യത: അനുബന്ധ വിഭാഗത്തില്‍ എഞ്ചിനീയറിങ് ബിരുദം.
ടെക്‌നീഷ്യന്‍ അപ്രന്റിസ്- മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് ടെലികോം, സിവില്‍. യോഗ്യത: അനുബന്ധ വിഭാഗത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമ.
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്റ്റൈപന്റ് അപ്രന്റിസ് ചട്ടപ്രകാരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.grse.in.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending