കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരിഫ് എംപി

ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഘാടനം വിവാദത്തില്‍. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനമാണ് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയത്. ചടങ്ങിന്റെ ഉദ്ഘാടനത്തിനായി എത്തിയത് എഎം ആരിഫ് എംപിയായിരുന്നു.

കോവിഡ് കാലത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന യുഡിഎഫ് പ്രക്ഷോഭങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഘട്ടത്തിലാണ് പാര്‍ട്ടി എംപി തന്നെ പരസ്യമായി നിയമം ലംഘിച്ച് ഉദ്ഘാടനം നടത്തിയത്.

സോമപ്രസാദ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പള്ളിപ്പുറം പഞ്ചായത്തിലെ തന്നെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബഡ്‌സ് സ്‌കൂളാണ് കൂടുതല്‍ സൗകര്യത്തോടെ പഞ്ചായത്ത് ഓഫീസിന് സമീപത്തായി നിര്‍മിച്ചത്. 18 വയസുവരെയുള്ള ഭിന്നശേഷിക്കാര്‍ക്കാണ് പ്രവേശനം. 32 പേരാണ് ഇപ്പോള്‍ ബഡ്‌സ് സ്‌കൂളിലുള്ളത്.

SHARE