Connect with us

Video Stories

ഐഎസ്; നാണിക്കും..!! ഷുകൂറിൻെറ കൊലപാതകത്തെക്കുറിച്ച്.. -സഹോദരൻ ദാവൂദിന്റെ കുറിപ്പ്…

Published

on

ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്‍ ഞാന്‍ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന്‍ പത്രപ്രവര്‍ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്…

കടുത്ത മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്‍ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്‍ക്കുേമ്പാള്‍…. ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്റ്റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സിപിഎം കാര്‍ക്കറിയാമോ? പാര്‍ട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോര്‍മ്മിപ്പിച്ചെങ്കില്‍ അവനെ ഇങ്ങനെ ചെയ്യില്ലായിരുന്നു…

പി ജയരാജന്റെ കാറിനുനേരെ അക്രമം നടത്തിയവരാണെന്നും തോണിയില്‍ രക്ഷപ്പെടുന്ന ഇവര്‍ അരിയില്‍ സ്വദേശികളല്ലെന്നും പറഞ്ഞായിരുന്നു അവരെ തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ട സക്കറിയയും ഹാരിസും എന്നെ വിളിച്ചു. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്‍ ഉണ്ടെന്ന് കരുതിയാണ് അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും പറഞ്ഞു.

വീട്ടിലേക്ക് കയറിചെന്നപ്പോള്‍ ഉച്ചയൂണ് ശരിയാക്കി വെച്ച് ഉമ്മ കാത്തിരിപ്പായിരുന്നു. എവിടെ ഷുക്കൂര്‍ അവനെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉമ്മയോട് ചെറുതായി കാര്യം സൂചിപ്പിച്ചു. അപ്പുറത്ത് സി പി എമ്മുകാര്‍ അവനെയും കൂട്ടുകാരെയും തടഞ്ഞുവെച്ചിരിക്കയാണ്. ബേജാറാകേണ്ട. അവര്‍ അവനെ ഒന്നും ചെയ്യില്ല. അവന്‍ നിരപരാധിയാണെന്ന് മനസ്സിലാ യാല്‍ പെട്ടെന്ന് വിടും. അതിനുവേണ്ടിയുള്ള ഇടപാടുകളൊക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിനു നില്‍ക്കാതെ വെറും വെള്ളം മാത്രം കുടിച്ച് പുറത്തേക്കിറങ്ങി.

അക്കരെ അഞ്ചു പേരെ ബന്ദിയാക്കിയ സമയത്തുതന്നെ ഇപ്പുറത്ത് ബോംബും പൊട്ടിയത് അത്ര നല്ല ലക്ഷണമല്ലെന്ന് എനിക്ക് തോന്നി. അതോടെ എന്നില്‍ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പോറലേല്‍ക്കാന്‍ തുടങ്ങി. ഇപ്പുറത്ത് ഭീതി പരത്തുന്നെങ്കില്‍ അവിടെയുള്ള കുട്ടികള്‍ക്ക് എന്തോ അപകടം വരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നു. മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്‍ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു.

വൈകിട്ടോടെ ഷുക്കൂറിന്റെ വാര്‍ത്തയും എന്റെ ചെവിയില്‍ എത്തി. പിന്നെ തലയ്ക്കുള്ളില്‍ ഒന്നും പ്രവര്‍ത്തിക്കാതായി. വല്ലാത്ത പിടച്ചില്‍ നെഞ്ചിനുള്ളില്‍. അതാകട്ടെ പുറത്തുകാണിക്കാനും പറ്റില്ല. വീട്ടില്‍ ഉമ്മയുണ്ട്. ഉമ്മ ഇടയ്ക്കിടക്ക് കാര്യങ്ങള്‍ തിരക്കുന്നു. എന്തൊക്കെയോ കളവ് ഉമ്മയുടെ മുഖത്ത് നോക്കി പറയുമ്പോള്‍ ഞാന്‍ കുഴഞ്ഞുവീഴുമോ എന്ന് സംശയിച്ചു. സഹോദരി ഫാത്തിമ രണ്ടു ദിവസം മുമ്പായിരുന്നു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. അതിനാല്‍ ഉമ്മയും രണ്ടാമത്തെ അനുജന്‍ ഷഫീഖും മാത്രമാണ് വീട്ടിലുള്ളത്. ഉമ്മ വീണ്ടും ചോദിച്ചപ്പോള്‍ അവന് ചെറിയ പരുക്കുണ്ടെന്നും മംഗലാപുരം ആശുപത്രിയിലാണുള്ളതെന്നും പറഞ്ഞു.

എന്നാല്‍ നീ എന്താ ഇവിടെ നില്‍ക്കുന്നത് അവന്റെ അടുത്തേക്ക് പോകാതെ. പണമില്ലാത്തതാണ് പ്രശ്നമെങ്കില്‍ നിന്റെ പെങ്ങളുടെ സ്വര്‍ണം എടുത്തോ എന്നും പറഞ്ഞു. അതോടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്ന സ്ഥിതിയായി. മംഗലാപുരത്തേക്ക് പോകയാണെന്ന് പറഞ്ഞ് അന്ന് രാത്രി അടുത്ത വീട്ടിലാണ് കഴിഞ്ഞത്. ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേരെ വെളുത്തതോടെ വീട്ടില്‍ ദുരന്തവിവരം അറിയിച്ചു.

എന്റെ ഉപ്പയും സഹോദരങ്ങളുമൊക്കെ കമ്യൂണിസ്റ്റു കാരായിരുന്നു. പള്ളിയില്‍പോലും പോകാതെ കമ്യൂണിസ്റ്റ് ശൈലിയില്‍ ജീവിച്ചവര്‍. മത്സ്യബന്ധനം നടത്തി അരിഷ്ടിച്ച് ജീവിച്ച പുതിയ പറമ്പത്ത് മുഹമ്മദിന്റെ മകനെയാണ് ഇവര്‍ കൊന്നതെന്ന് ഓര്‍ക്കണം. ഇപ്പോഴത്തെ എത്ര പാര്‍ട്ടിക്കാര്‍ക്കറിയാം എന്റെ ഉപ്പ മുഹമ്മദിനെ. പണ്ട് ഉപ്പയ്ക്ക് തിമിരം ബാധിച്ചപ്പോള്‍ ഗള്‍ഫിലുള്ള ചില ലീഗ് അനുഭാവികള്‍ പണം പിരിച്ചു കൊടുത്തു. എന്നാല്‍ ഉപ്പ അത് വാങ്ങിയില്ല. ചെറിയ പണമായാലും എന്റെ പാര്‍ട്ടിക്കാര്‍ തന്നാലേ ഞാന്‍ സ്വീകരിക്കൂ എന്നായിരുന്നു ഉപ്പയുടെ നിലപാട്. അരിയിലെ ഏറ്റവും ദരിദ്രകുടുംബമായിരുന്നു ഞങ്ങളുടേത്. മക്കളെ ആരെയും മത്സ്യത്തൊഴിലില്‍ പിന്‍തുടര്‍ച്ചക്കാരാക്കാതെ കഷ്ടപ്പെട്ട് പണമുണ്ടാക്കി പഠിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും വാശിയായിരുന്നു അത്. ആയിടയില്‍ പെങ്ങളുടെ വിവാഹവും നടത്തി. 2004 ഡിസംബറില്‍ തൊണ്ടയ്ക്ക് കാന്‍സര്‍ വന്ന് മരിക്കുന്നതുവരെ ഉപ്പ കമ്യൂണിസ്റ്റായിരുന്നു. ഉമ്മ നല്ല മതവിശ്വാസിയായിരുന്നു. അതിനാല്‍ ഞങ്ങളും അതേവഴി പിന്തുടര്‍ന്നെങ്കിലും ഇല്ലാത്തവനോട് അടങ്ങാത്ത കൂറ് പുലര്‍ത്തുന്ന ഉപ്പയുടെ ദര്‍ശനവും ഉള്ളില്‍ സൂക്ഷിച്ചിരുന്നു. മതവിശ്വാസിയാണെന്ന് വച്ച് ഞങ്ങളാരും തീവ്രവാദികളല്ല.

ഷുക്കൂറാകട്ടെ എം എസ് എഫ് പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി ഏറെ പ്രവര്‍ത്തിക്കാറുണ്ട്. അവന്റെ പിന്നാലെ കുറെ നല്ല ചെറുപ്പക്കാര്‍ മാന്യമായ നിലയില്‍ ഇത്തരം ഇടപെടലിന് കൂട്ടായുണ്ട്. എസ് എസ് എല്‍ സി തത്തുല്യപരീക്ഷയ്ക്ക് പലരെയും പേര് ചേര്‍ത്ത് അവരെ പരീക്ഷ എഴുതിക്കുന്നതിന് അവന്‍ നേതൃത്വം നല്‍കി. എസ് എസ് എല്‍ സിക്ക് പഠിക്കുന്ന നിര്‍ധനരായ 39 കുട്ടികള്‍ക്ക് നൈറ്റ് ക്ളാസ് നല്‍കുന്നതും ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു. അവരുടെ രക്ഷിതാക്കള്‍ക്കും ക്ളാസ് നല്‍കിയിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിനായി അദ്ധ്യാപകനെ അവന്‍ മോട്ടോര്‍ബൈക്കിലാണ് കൊണ്ടുവരാറും തിരിച്ച് കൊണ്ടുവിടാറും. എല്‍ ഡി ക്ളാര്‍ക്ക് പരീക്ഷ എഴുതിക്കാനായി അഞ്ചെട്ടു കുട്ടികളെ ഇവിടുന്ന് അപേക്ഷ അയപ്പിച്ചിട്ടുണ്ട്.

എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയതുകൊണ്ടുമല്ല അവന്‍ കൊല്ലപ്പെട്ടത്( വെറും 12 മണിക്കൂര്‍ മുമ്പ് മാത്രമാണ് അവന്‍ ആ പദവിയിലെത്തിയത്) അവന്റെ സാമൂഹ്യ ഇടപെടലിനെയാകും അവര്‍ ഭയപ്പെട്ടത്. അവനെ ഇല്ലാതാക്കിയാല്‍ ഇവിടുത്തെ ലീഗ് പ്രവര്‍ത്തനം നിശ്ചലമാക്കാമെന്നായിരിക്കും അവരുടെ ചിന്ത.

അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്‍. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്‍ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ.

നിങ്ങള്‍ മാന്യന്മാരായ കുറേ ആളുകള്‍ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്‍ ഞാന്‍ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍ അവനെ അവര്‍ വെറുതെ വിടില്ലായാരുന്നോ…. മുറവിളി കൂട്ടിക്കൊണ്ടിരിക്കെ ഉമ്മയുടെ ഹൃദയത്തില്‍ നിന്ന് ചാടിവീണ ആ വാക്കുകള്‍ ഇപ്പോഴും ഉറക്കം കെടുത്തുകയും നിരന്തരം മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും പിടിപാടും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വച്ചുകൊണ്ട് ഞാന്‍ പറഞ്ഞിരുന്നു ഉമ്മയോട്. അവനെ അവരൊന്നും ചെയ്യില്ലെന്ന്. ഉമ്മാ അപ്പുറത്തുള്ളവര്‍, കീഴറയിലുള്ളവര്‍ നല്ല വിവരമുള്ളവരാണ്. ഒരുപാട് വായനശാലകള്‍ അവിടെയുണ്ട്. അവന്‍ നിരപരാധിയാണെന്ന് മനസ്സിലായാല്‍ അവര്‍ അവനെ വെറുതെ വിടും. അതിനുവേണ്ട ആളുകളെയൊക്കെ ഞാന്‍ വിളിക്കുന്നുണ്ട് എന്നൊക്കെ..

കെഞ്ചിനോക്കിയിട്ടും പൊന്നനിയനെ വിട്ടില്ല

പ്രതീക്ഷകളെയെല്ലാം ചവുട്ടിയെരിച്ചാണ് അവര്‍ അവനെ ഇല്ലാതാക്കിയത്. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്ളില്‍ വച്ചായിരുന്നു മൃതദേഹത്തിനു മുന്നില്‍ വച്ച് ഉമ്മ പറഞ്ഞത്. ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്‍ ഞാന്‍ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന്‍ പത്രപ്രവര്‍ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്… ഒന്നു കൂടി എന്തെങ്കിലും തരത്തില്‍ ഞാന്‍ ഇടപെട്ടിരുന്നെങ്കില്‍ അവനെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ?

ഇത്രമാത്രം സംസ്‌ക്കാരശൂന്യരായിരുന്നോ സി പി എമ്മുകാര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല അതുവരെ. പക്ഷെ ഇത്ര വലിയ അനുഭവം എന്റെ മുന്നിലേക്ക് വന്നുപെട്ടതോടെ പല ബോധ്യവും പൊളിഞ്ഞുവീണു. കടുത്ത മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്‍ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്‍ക്കുമ്പോള്‍….

പെങ്ങളുടെ ഭര്‍ത്താവിന് വെളിച്ചെണ്ണ വില്‍പ്പനയാണ് ജോലി. മരിക്കുന്നതിന്റെ തലേന്നാള്‍ രാത്രി അരിയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി (ഇതേ സെക്രട്ടറിയാണ് ബന്ദിയാക്കപ്പെട്ട കൂട്ടത്തില്‍ നിന്ന് അബ്ദുള്‍സലാം വിളിച്ചപ്പോള്‍ നിങ്ങള്‍ അനുഭവിച്ചോ എന്ന് പറഞ്ഞത്) ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെളിച്ചെണ്ണ എത്തിച്ചത് ഷുക്കൂറാണ്. സെക്രട്ടറിയുടെ ഭാര്യയാണ് വീട്ടിലുണ്ടായിരുന്നത്. കയ്യില്‍ പണമില്ലല്ലോ എന്ന് ആ സ്ത്രീ പറഞ്ഞപ്പോള്‍ ഉള്ളപ്പോള്‍ പിന്നെ തന്നാല്‍ മതിയെന്നാണ് അന്ന് ഷുക്കൂര്‍ പറഞ്ഞത്.

ഷുക്കൂറിനെയും മറ്റു നാലുപേരെയും അക്കരെ വള്ളുവന്‍കടവില്‍ ബന്ദിയാക്കിയെന്ന വിവരം അറിഞ്ഞ നിമിഷം മുതല്‍ ഏകദേശം ഒന്നര മണിക്കൂറോളം ഞാനനുഭവിച്ച വേദന എഴുത്തിലൂടെ പരിഭാഷപ്പെടുത്താന്‍ ഏറെ പരിമിതിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നൂല്‍പ്പാലം കെട്ടി, അതിലൂടെയുള്ള ഓട്ടത്തില്‍ പലരോടും കാലു പിടിക്കുന്ന തരത്തില്‍ കെഞ്ചിനോക്കി. ഒരു ഗുണവുമുണ്ടായില്ല.
രാവിലെ 11.30 ഓടെയാണ് ഷുക്കൂര്‍ വീട്ടില്‍ നിന്ന് യാത്രയായത്. സുഹൃത്തുക്കള്‍ ചിലര്‍ കണ്ണപുരത്തേക്ക് തോണിയില്‍ പോകുന്നത് കണ്ട് അതിലേക്ക് കയറാന്‍ പോകുമ്പോഴാണ് ഞാന്‍ കണ്ടത്. എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ സപ്ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ കൊടുക്കണം എന്ന് മാത്രമാണ് മറുപടി. അങ്ങനെയാണ് അവന്റെ സംസാരരീതി. എല്ലാം ഷാര്‍പ്പായി പറയും. അമിതമായി പറയുകയുമില്ല. ഞാന്‍ നിരുത്സാഹപ്പെടുത്തിയില്ല. അവന്‍ ബി എ അറബിക്ക് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സെക്കന്റ് ലാഗേ്വജ് കിട്ടിയിരുന്നില്ല. ഒരു തവണ സപ്ളിമെന്ററി എഴുതിയെങ്കിലും തോറ്റു. അത് വീണ്ടും എഴുതിയാലേ എന്തെങ്കിലും തരത്തില്‍ അവന്‍ രക്ഷപ്പെടൂ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 23 ആയിരുന്നു.

അരിയില്‍ പള്ളിക്കുസമീപം അപ്പോള്‍ പി ജയരാജന്റെ കാറിനുനേരെ ആക്രമണം നടന്നെന്ന വാര്‍ത്ത അറിഞ്ഞതിനാലാണ് തളിപ്പറമ്പിലേക്ക് പോകാതെ ചെറുകുന്നിലേക്ക് പോകാന്‍ തീരുമാനിച്ചത്. വള്ളുവന്‍കടവില്‍ തോണിയിറങ്ങിയാല്‍ കീഴറയില്‍നിന്ന് ചെറുകുന്നിലേക്ക് ബസ്സുണ്ടാകും. സുഹൃത്തുക്കള്‍ മറ്റെന്തോ ആവശ്യാര്‍ത്ഥം ചെറുകുന്നിലേക്ക് പോകുകയാണ്. ഒപ്പമുണ്ടായിരുന്ന അയൂബിന് ചെറുകുന്ന് മിഷന്‍ ആശുപത്രിയിലും പോകണം. എന്നാല്‍ മൂന്ന് പേര്‍ക്ക് പോകാന്‍ കഴിയുന്ന തോണിയില്‍ അവര്‍ അഞ്ചു പേര്‍ പോകുമ്പോള്‍ എന്തോ തടസ്സം പറയണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. യാത്ര മുടക്കേണ്ടെന്നതിനാല്‍ അത് പറഞ്ഞില്ല.

പിന്നീട് അര മണിക്കൂറെങ്കിലും കഴിഞ്ഞ് കാണും. അവിടെയുള്ള ഷുക്കൂറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു നമ്മുടെ ഷുക്കൂറിനെയും മറ്റു നാലുപേരെയും അപ്പുറത്ത് സി പി എമ്മുകാര്‍ ഒരു വീട്ടില്‍ ബന്ദിയാക്കിയിരിക്കയാണെന്ന്. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്‍ ഉണ്ടെന്ന് കരുതിയാണ് അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടി വി രാജേഷ് എം എല്‍ എ യെ പരിചയമുണ്ട്. രാജേഷിനെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും അത് വേണ്ടെന്ന് സ്വയം തീരുമാനമെടുത്തു. പ്രാദേശിക സി പി എമ്മുകാരെ ബന്ധപ്പെടാമെന്ന് കരുതി.

ഉമ്മയോട് കാര്യം പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി. അടുത്ത വീട്ടിലെത്തി ചില നാട്ടുകാരുമായി കാര്യം ചര്‍ച്ച ചെയ്തു. മത്സ്യത്തൊഴിലാളിയായ പവിത്രേട്ടന്‍ സി പി എം അനുഭാവിയും വള്ളുവന്‍കടവ് സ്വദേശിയുമാണ്. അവിടത്തുകാരുമായി നല്ല ബന്ധമാണ്. സുഹൃത്തുക്കള്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. അദ്ദേഹം ശ്രമിക്കാമെന്ന് പറഞ്ഞു. വലിയ പ്രതീക്ഷയാണ് പവിത്രേട്ടന്റെ വാക്കുകളില്‍ കണ്ടത്. 15 മിനിട്ടിനു ശേഷം അദ്ദേഹത്തെ ബന്ധപ്പെട്ടു. കാര്യം പറഞ്ഞിട്ടുണ്ടെന്നും വിടുമോ എന്ന് അറിയില്ലെന്നുമുള്ള നിസ്സഹായ മറുപടിയായിരുന്നു പിന്നീട് കിട്ടിയത്. അതോടെ അടുത്ത ഇടപെടലിനെക്കുറിച്ചായി ആലോചന.

അതിനിടയില്‍ വിവരമറിഞ്ഞ് ലീഗിന്റെ പ്രാദേശികനേതാവ് വിളിച്ചു. പൊലീസിനെ വിളിക്കണോ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും രക്ഷപ്പെടാനുള്ള ചില വഴികള്‍ തേടുന്നുണ്ടെന്ന് ഞാന്‍ അറിയിച്ചു. അക്കരെയുള്ള പല സി പി എം അനുഭാവികളെയും അതിനകം ബന്ധപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഷുക്കൂറിന്റെ വിളി വരുന്നത്. ഞങ്ങളെ ഇറക്കുന്ന കാര്യം എന്തായെന്നും സി പി എം അനുഭാവിയായ രാജീവേട്ടനെ വിളിക്കണമെന്നുമാണ് അവന്‍ പറഞ്ഞത്. ചെറുകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നമ്പര്‍ അവന് കൊടുത്തു. ദാവൂദിന്റെ സഹോദരനാണെന്ന് പറഞ്ഞ് വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. അദ്ദേഹം സി പി എമ്മുകാരനാണ്. (അവന്‍ അദ്ദേഹത്തെ വിളിച്ചിരുന്നോ, എന്തായിരുന്നു മറുപടി എന്ന് അറിയില്ല) രാജീവന്‍ ചെമ്മീന്‍ കെട്ട് നടത്തുന്ന സി പി എം അനുഭാവിയാണ്. ഇന്നാട്ടുകാരുമായി നല്ല ആത്മബന്ധമുള്ളയാളാണ്. അക്കരെയുള്ള സി പി എമ്മുമാകാരുമായും നല്ല ബന്ധമാണയാള്‍ക്ക്. രാജീവന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കലായി അടുത്ത നീക്കം.

അതിനായി ധര്‍മ്മക്കിണറിനു സമീപത്തെ ചാലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ ലാന്റ്ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ഉമ്മയാണ് ഫോണ്‍ എടുത്തതെങ്കിലും അവര്‍ എറെ ഭീതിയോടെയാണ് സംസാരിച്ചത് പുറത്ത് ബോംബ് പൊട്ടിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് അവര്‍ നിലവിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഫോണ്‍ വച്ചു.

കടവിലേക്ക് മടങ്ങിവരാത്ത രാജീവന്‍

മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്‍ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് തോണി തുഴഞ്ഞുപോകുന്ന രാജീവനെ ഒരാള്‍ കണ്ടത്. അതോടെ ഉച്ചത്തില്‍ രാജീവേട്ടനെ വിളിച്ചു. ആദ്യമൊക്കെ വലിയ തിരക്ക് അഭിനിയിച്ച് കേള്‍ക്കാന്‍ നിന്നില്ല. ഒരു കാര്യം പറയാനുണ്ടെന്നും ഫോണ്‍ നമ്പര്‍ വേണമെന്നും പറഞ്ഞപ്പോള്‍ ഉച്ചത്തില്‍ ഫോണ്‍ നമ്പര്‍ പറഞ്ഞുതന്നു. ഫോണിലൂടെ വിളിച്ച് കാര്യം പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞിട്ടും വിമുഖത കാട്ടുകയായിരുന്നു. കാലു പിടിക്കുന്ന തരത്തില്‍ കേണപേക്ഷിച്ചപ്പോള്‍ ശ്രമിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും അയാള്‍ ധൃതി പിടിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.

അന്ന് പോയ രാജീവന്‍ പിന്നീട് ഇതുവരെയും ഇവിടേക്ക് മടങ്ങിവന്നിട്ടില്ല. അതിനാല്‍ തന്നെ രാജീവന് അന്നത്തെ വിഷയത്തില്‍ എന്തോ പങ്കുണ്ടെന്ന സംശം ഉറപ്പാണ്. ഉച്ചയ്ക്ക് അത്തരമൊരു നേരത്ത് ചെമ്മീന്‍ കെട്ടിന്റെ പലക വലിക്കാന്‍ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചെമ്മീന്‍ കെട്ട് ഉപേക്ഷിക്കാനായി വന്നതാണെന്ന് അതുമായി ബന്ധപ്പെട്ട് പരിചയമുള്ളവര്‍ പറഞ്ഞറിഞ്ഞു. എത്രമാത്രം ആത്മബന്ധമാണ് ഈ നാട്ടുകാരുമായി രാജീവനുണ്ടായിരുന്നത്. പ്രശ്നം നടന്നശേഷം ഇപ്പോഴും പല സി പിഎമ്മുകാരും അനുഭാവികളുമൊക്കെയും ഇവിടങ്ങളില്‍ ജോലിക്കുവരുന്നു. എത്രപേര്‍ ഇവിടെ ഇപ്പോഴും ജീവിക്കുന്നു. എന്നിട്ടും രാജീവന്‍ തിരിച്ചുവരാത്തതില്‍ വലിയ വിഷമം തോന്നി.

അത് ഷുക്കൂറായിരുന്നില്ല

എന്റെ കഴിവില്ലായ്മയാണോ അവനെ രക്ഷിക്കാന്‍ കഴിയാതിരുന്ന തെന്ന കുറ്റബോധം എന്നെ നിരന്തരം പിടികൂടിക്കൊണ്ടിരുന്നു. എന്റെ അനുജന്‍ ഒരിക്കലും തീവ്രവാദിയായിരുന്നില്ല. മാന്യനും നല്ല സാമൂഹ്യബോധവുമുള്ള ജനാധിപത്യരീതിയില്‍ ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നിട്ടും പി ജയരാജനും മറ്റും അവനെ ക്രിമിനലാക്കി ചിത്രീകരിച്ചപ്പോള്‍ മറ്റൊരു ആഘാതമായി ഞങ്ങള്‍ക്ക് അത്. ജയരാജന്റെ കാറിനു മുന്നിലൂടെ പോകുന്ന മറ്റേതോ ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ച് അത് ഷൂക്കൂറാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമം പാളി. അരിയില്‍ പള്ളിക്കു സമീപം സംഭവം നടക്കുന്ന വേളയില്‍ ഷുക്കൂര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. വഴിയെ പോകുന്നയാളല്ല കൊല്ലപ്പെട്ടതെന്നാണ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ പറഞ്ഞത് തെറ്റായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടെങ്കിലും അത് തിരുത്താന്‍ സി പി എം തയ്യാറായില്ല. ഇത്രമാത്രം അധ:പതിച്ചുപോയോ അവര്‍. സത്യത്തില്‍ ഒരു നിരപരാധിയെ കൊന്നു എന്ന കാര്യം മറച്ചുവെക്കാനാണ് അക്കഥ പ്രചരിപ്പിച്ചത്.

കാറ്റാടിമരങ്ങളും ബദാംമരങ്ങളും ഷൂക്കൂറിനെ തേടുന്നു

ഇത് കേരളം തന്നെയാണോ എന്ന സന്ദേഹവും അവന്റെ മരണത്തിനുശേഷം എന്നില്‍ ശക്തമാകുകയാണ്. അഫ്ഘാനിസ്ഥാനിലും ഗുജറാത്തിമൊക്കെ കണ്ടിരുന്നത് ഇവിടെയും നടന്നിരിക്കുന്നു എന്ന് എത്രപേര്‍ വിശ്വസിക്കും. ഇവര്‍ ബന്ദികളായ ശേഷം മണിക്കൂറുകള്‍ക്കിടയില്‍ പൊലീസിനെ പലരും വിളിച്ചിരുന്നു എന്നാണ് അറിവ്. 1.20ന് അവിടെയുണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവ് വിളിച്ചിട്ടുണ്ട്. കണ്ണപുരം എസ് ഐ ഉച്ചയ്ക്ക് അവിടെയുണ്ടായിരുന്നില്ലേ? എന്നിട്ടും അവരില്‍ നിന്ന് സഹായമെത്താന്‍ വല്ലാതെ വൈകിയതെന്തേ? പൊലീസില്‍നിന്നും മറ്റുമുണ്ടാകുന്ന ഇത്തരം നിസ്സംഗതയാണ് തീവ്രവാദസംഘടനകള്‍ മുതലെടുക്കുന്നത്. ഞങ്ങളുടെ ആളായിരുന്നെങ്കില്‍ ഷുക്കൂര്‍ കൊല്ലപ്പെടില്ലെന്നാണ് തീവ്രദ സംഘടനകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇവിടുത്തെ കുട്ടികളാരും തന്നെ തീവ്രവാദസംഘടനയോട് യോജിപ്പുള്ളവരല്ല. എന്നിട്ടുമെന്തിനാണ് അത്തരമൊരു മുദ്രകുത്തല്‍ ഉണ്ടാകുന്നത്. ഭരണകൂടത്തിലും പൊലീസിലും മുസ്ളീംകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്ന് വരുത്തിതീര്‍ക്കേണ്ടത് തീവ്രവാദസംഘടനകളുടെ ആവശ്യമാണ്. അതിനുള്ള സാഹചര്യം സി പി എം ഒരുക്കുകയാണോ?
ഷുക്കൂറിന് ഒരിക്കലും ക്രിമിനല്‍ ആകാനാകില്ല. അവന്‍ വളര്‍ന്ന സാഹചര്യവും കുടുംബവും അത്തരത്തിലല്ല. കാഞ്ഞിരങ്ങാട്ടെ ഒരു സ്ഥാപനത്തില്‍ ഡി ടി പി പഠിക്കാന്‍ പോയപ്പോള്‍ അവനാ സ്ഥാപനത്തില്‍ 27 മരങ്ങള്‍ നട്ടിരുന്നതായി അവിടുത്തെ അദ്ധ്യാപകന്‍ പറഞ്ഞറിഞ്ഞു. ഒരു നല്ല പരിസ്ഥിതി സ്നേഹിയുമായിരുന്നു അവന്‍. ഇവിടെയും ഈ ചെമ്മണ്‍ പാതയോരത്ത് കാറ്റാടി മരങ്ങളും ബദാം മരവും നട്ടിരുന്നു. അതില്‍ മൂന്നെണ്ണം ഇപ്പോഴും നന്നായി വളര്‍ന്നുമുറ്റിയിട്ടുണ്ട്. അതിലൊന്നിന് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട് അവന്റെ സുഹൃത്തുക്കള്‍. നല്ല വായനാശീലമുണ്ടായിരുന്നു. വീട്ടിലുള്ള ബുക്കുകളില്‍ ഏറെയും അവന്റേതാണ്.

രക്തദാനമാണ് അവന്റെ മറ്റൊരു സാമൂഹ്യ ദൗത്യം. നിരവധി പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട്. രക്തദാനം നല്‍കിയതിന്റെ പേരില്‍ ചില ആശുപത്രിയില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അവന്‍ സൂക്ഷിച്ചിരുന്നു. തുടര്‍ച്ചയായി രക്തദാനം നല്‍കവെ ഉമ്മ ഇടപെട്ടിരുന്നു. അല്ലാഹു തന്ന രക്തമല്ലേ ആവശ്യമുള്ളവര്‍ക്ക് കൊടുത്തില്ലെങ്കില്‍ അത് ദൈവദോഷമാകും എന്നായിരുന്നു അവന്റെ മറുപടി. അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്‍. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്‍ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ. ഇനി അവന്റെ ഓര്‍മ്മയെ എങ്കിലും അപമാനിക്കാതെ വിട്ടുകൂടെ എന്ന പ്രാര്‍ത്ഥനയാണുള്ളത്.

( ചന്ദ്രികയില്‍ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending