ആരോഗ്യസേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ ക്വാറന്റെയ്‌നില്‍ കഴിയേണ്ടെന്ന് കേന്ദ്രം

കോവിഡ് ട്രാക്കറായ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ ആവശ്യമില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ആരോഗ്യസേതുവില്‍ സേഫ്/ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടെന്നും എന്നാല്‍ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചുവന്ന സിഗ്നല്‍ കാണിക്കുന്നവരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും ഓഗസ്ത്/ സെപ്തംബര്‍ മാസത്തോടെ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE