വൈ. എസ്. ആര്‍ നേതാക്കളെ അറസ്റ്റു ചെയ്തു

.
വിജയവാഡ: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഐഎസ്ആര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയില്‍ ട്രെയിന്‍ തടയാന്‍ നടത്തിയ ശ്രമത്തിനിടെയാണ് നേതാക്കള്‍ അറസ്റ്റിലായത്. പ്രതിഷേധത്തിന്റെ ഭാഗമായി വൈഎസ്ആര്‍ എംപിമാര്‍ ഡല്‍ഹിയില്‍ ഉപവാസ സമരം നടത്തുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി റെയില്‍വെ പൊലീസ്, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സേനകള്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പാര്‍ട്ടി നേതാവ് മല്ലാഡി വിഷ്ണു അടക്കമുള്ളവരാണ് അറസ്റ്റിലായത്.

SHARE