Connect with us

Video Stories

പണച്ചാക്കുകള്‍ പാര്‍ട്ടിയെ കൊണ്ടുപോകുംമുമ്പ്

Published

on


വാസുദേവന്‍ കുപ്പാട്ട്


‘ഏഴൈ തോഴര്‍’ എന്ന നിലവിട്ട് സമ്പന്നരുടെ തോളില്‍ കൈയിട്ട് നടക്കുന്ന രീതിയിലേക്ക് സി.പി.എം മാറിയിട്ട് നാളേറെയായി. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമായി. തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെ മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ മതി എന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി എന്നാണ് വ്യക്തമാകുന്നത്. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിച്ചതും വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ ബഹുജന മധ്യത്തില്‍ അനഭിമതനായ പി.വി അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിച്ചതും ഈ ചരിത്രവഴികളിലെ അവസാനത്തെ അടയാളങ്ങളാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി ഈ രീതിയില്‍ മാറുന്നത് എന്ന ചോദ്യം സാധാരണ പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നുണ്ടാവും. സാമ്പത്തിക നേട്ടം തന്നെയാണ് ‘പാവങ്ങളുടെ പ്രസ്ഥാനം’ മുന്നില്‍ കാണുന്നത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം. ബക്കറ്റ് പിരിവ് കൊണ്ട് ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല. ആളുകളെ ബോധിപ്പിക്കാന്‍ ബക്കറ്റും കൊണ്ട് ഇറങ്ങാം. പക്ഷേ എന്തുകാര്യം? ഉണ്ടു നിറഞ്ഞവനോട് ഉരുള വാങ്ങണം. കണ്ടു മടുത്തവനോട് കടം വാങ്ങണം എന്ന തത്വമാണ് പാര്‍ട്ടി ഇവിടെ അവലംബിക്കുന്നത്. അങ്ങനെ നാട്ടിലെ ചെറുതും വലുതുമായ ധനികരെല്ലാം പാര്‍ട്ടിയുടെ ഗുഡ്‌ലിസ്റ്റിലാണ്. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതില്ലേ എന്നാണ് പഴയ സഖാക്കളുടെ ചോദ്യം. ഈ ചോദ്യമാണ് ഇപ്പോള്‍ ബ്രേക്കറ്റ് ഇല്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐക്കും ചോദിക്കാനുള്ളത്. സി.പി.എമ്മിന്റെ പോക്കില്‍ ചെറുതല്ലാത്ത അസംതൃപ്തിയുണ്ട് സി.പി. ഐക്ക്. പി.വി അന്‍വറിന്റെ പോക്ക് അത്ര ശരിയല്ലെന്ന് സി.പി.ഐ നേരത്തെ മുതല്‍ കണ്ടു മനസ്സിലാക്കിയതാണ്. കാര്യം വല്യേട്ടനാണെങ്കിലും മുന്നണി അടക്കിഭരിക്കുന്ന സി.പി.എമ്മിനോട് ഒന്നും കടുപ്പിച്ചു പറഞ്ഞുകൂട. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പെരുമാറുകയേ നിവൃത്തിയുള്ളു. കാനം രാജേന്ദ്രന്‍ അതുകൊണ്ടുതന്നെ വെട്ടിവെളിച്ചപ്പെട്ട് ഒന്നും പറഞ്ഞില്ല. എന്നാല്‍, പൊന്നാനിയിലേയും മലപ്പുറത്തെയും സി.പി.ഐ സഖാക്കള്‍ക്ക് അങ്ങനെ മൗനം പാലിക്കാന്‍ കഴിഞ്ഞില്ല. കാര്യസ്ഥന്‍ പശുവിനെ അടിച്ച പോലെ അവര്‍ ഏതാണ്ടെല്ലാമോ വിളിച്ചുപറഞ്ഞു. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
പുതുപ്പണക്കാരനായ അന്‍വര്‍ സി.പി.എമ്മിന്റെ ആശ്രിതവത്സലനാണ്. പാര്‍ട്ടിക്ക് ആവശ്യമുള്ള പണം കൊടുക്കും. ഖജനാവ് അന്‍വര്‍ ആയാല്‍ പാര്‍ട്ടിക്ക് പിന്നെ ഒന്നും പേടിക്കാനില്ല. എന്നാല്‍ ഇത് സി.പി.ഐക്ക് അത്രമാത്രം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സി.പി.ഐ തന്നെ വേണ്ടത്ര സഹായിക്കുന്നില്ല എന്നായിരുന്നു അന്‍വറിന്റെ കണ്ടുപിടിത്തം. സി.പി.ഐയെ വിലയ്ക്കു വാങ്ങാന്‍ കെല്‍പുള്ള തന്നെ വലതു കമ്യൂണിസ്റ്റുകള്‍ വേണ്ടത്ര ബഹുമാനിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് അന്‍വര്‍ മുന്നോട്ട്‌വെച്ചത്. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ജില്ലാകണ്‍വീനറുമായ പി.പി സുനീറിനെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ കത്തിനില്‍ക്കുകയാണ്.
രാഷ്ട്രീയ മര്യാദയും കുലീനതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കക്ഷി എന്ന നിലയില്‍ സി.പി. ഐ അന്‍വറിനെതിരെ തിരിഞ്ഞത് നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ഇത് വൈകിയാണെങ്കിലും സി.പി.എമ്മിന് മനസ്സിലായി. അവര്‍ അന്‍വറിനെ താക്കീത് ചെയ്തിരിക്കുകയാണ്. സി.പി.ഐക്ക് എതിരെ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ ആറിത്തണുക്കും എന്നാണ് കരുതുന്നത്.
എന്നാല്‍, സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് ഒട്ടും തണുത്തിട്ടില്ല. അവര്‍ അന്‍വറിനെതിരെ പല്ലും നഖവും ഉപയോഗിച്ച് രംഗത്ത് വന്നിരുന്നു. അന്‍വറിന്റെ മുഠാളത്തരം തങ്ങളോട് വേണ്ട എന്നാണ് എ.ഐ.വൈ.എഫിന്റെ കുട്ടികള്‍ പറയുന്നത്. പോരാട്ട പാതയില്‍ പല കാലങ്ങളായി നുഴഞ്ഞുകയറുന്നവര്‍ അന്‍വറിനെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ ദുഷിപ്പിക്കുന്നു എന്നാണ് കണ്ടെത്തല്‍. ശരിയല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുന്നവര്‍ ദന്തഗോപുരങ്ങളിലിരുന്ന് പാര്‍ട്ടിയെ ഭരിക്കാന്‍ ശ്രമിച്ചാല്‍ ഇതിലും ഇതിലപ്പുറവും സംഭവിക്കുമെന്നാണ് എ.ഐ.വൈ. എഫ് നല്‍കുന്ന മുന്നറിയിപ്പ്!
കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടന്ന അഴിമതികളും കെടുകാര്യസ്ഥതയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇങ്ങനെ പണത്തിന്റെ മുകളില്‍ പരുന്തും പറക്കില്ല എന്ന് മേനി നടിക്കുന്നവരെ കൂടെ നിര്‍ത്താന്‍ സി.പി.എം എന്തിനു ശ്രമിക്കുന്നു എന്ന ചോദ്യമാണ് ഉത്തരം തേടുന്നത്. സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ ധാരണയും അതുവഴി പാര്‍ട്ടി പത്രത്തിലേക്ക് പണം ഒഴുകിയതും ആരും മറന്നിട്ടില്ല. എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തുമാത്രം ക്ലേശം സഹിച്ചു എന്നതും അറിയാവുന്നതാണ്. സില്‍ബന്തികളും കയ്യേറ്റ മാഫിയയും ഗുണ്ടകളും കൂട്ടിനുള്ള ധനികരെ പിന്താങ്ങുന്ന രാഷ്ട്രീയകക്ഷിയായി സി.പി.എം മാറിയതില്‍ യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ക്ക് പ്രയാസമുണ്ടാവുക സ്വാഭാവികം.
ജപ്പാനില്‍ മഴ പെയ്യുന്നത് നിലമ്പൂരില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന കണ്ടുപിടിത്തമൊക്കെ നടത്തിയ അന്‍വറിന് പക്ഷേ, സി.പി.ഐയെ മനസ്സിലായിട്ടില്ല. കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കക്ഷികളാണ് സി.പി.ഐക്കാര്‍ എന്നാണ് ധരിച്ചുവെച്ചത്. എന്നാല്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും അവര്‍ക്കെതിരെ തിരിയുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണെന്ന് സി.പി.എം തിരിച്ചറിഞ്ഞിരിക്കുന്നു! അതുകൊണ്ട് അന്‍വര്‍ ഇനി മിണ്ടാതിരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ തിട്ടൂരം. ആശയഗാഭീര്യവും ആദര്‍ശനിഷ്ഠയും ഉള്ള സ്വതന്ത്രരെ കൂടെനിര്‍ത്തുന്ന രീതി രാഷ്ട്രീയ കക്ഷികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഏതുവിധത്തിലും പണം സമ്പാദിച്ചുകൂട്ടുന്നവരെ കൂടെ നിര്‍ത്തുക എന്നത് എങ്ങനെ ന്യായീകരിക്കും എന്നാണ് സഖാക്കള്‍ തന്നെ ചോദിക്കുന്നത്. കക്കാടംപൊയിലില്‍ നടന്ന അഴിമതികളും ക്രമക്കേടുകളും ഇതിനകം പുറത്തുവന്നതാണ്. അതിന്റെ പേരില്‍ നടന്ന സമരങ്ങളും നമ്മുടെ മുന്നിലുണ്ട്. നിയമത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് വന്നപ്പോഴാണ് വാട്ടര്‍ തീം പാര്‍ക്കില്‍നിന്ന് പിന്‍വാങ്ങിയത്.
അതീവ പരിസ്ഥിതിലോല പ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയിരുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മഴക്കുഴി പോലും നിര്‍മിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച സ്ഥലത്താണ് വാട്ടര്‍ തീം പാര്‍ക്ക് ഉണ്ടാക്കിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു നിര്‍മാണപ്രവര്‍ത്തനം. പരിസ്ഥിതിയെ തകര്‍ത്തും തന്റെ വ്യവസായം മുന്നോട്ടു പോകണം എന്ന ചിന്തയാണ് അന്‍വറിനെ നയിച്ചതെന്ന് വ്യക്തം. ഇത്രമേല്‍ പരിസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിച്ച അന്‍വറിനെ കൂടെനിര്‍ത്താനും പൊന്നാനിയില്‍ മത്സരിപ്പിക്കാനും സി.പി.എം തയാറായത് എന്തുകൊണ്ട് എന്ന ചോദ്യം പാര്‍ട്ടി സമൂഹത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. പൊതുവികാരം കണക്കിലെടുത്താണ് അന്‍വറിനോട് വായ അടക്കാന്‍ സി.പി.എം ആവശ്യപ്പെട്ടത്.
പണച്ചാക്കുകളെ കൈകാര്യം ചെയ്യുമ്പോള്‍ ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുക സാധാരണമാണ്. അത്രമാത്രമേ അന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളു എന്ന് സമാധാനിക്കുകയാണ് സി. പി.എം. അന്‍വറിന്റെ വാക്കുകളും പ്രയോഗങ്ങളും ശരീരഭാഷയും എല്ലാം വ്യക്തമാക്കുന്നത് പണത്തിന്റെ ഹുങ്ക് മാത്രമാണ്. അത് തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കാന്‍ വിധിക്കപ്പെട്ടവരുടെ ദുര്യോഗമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. എന്നാല്‍, ചില മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന്റെ ചെറിയൊരു സൂചനയാണ് അന്‍വറിന്റെ നാവിന് കിട്ടിയ വിലക്ക്. എന്നാല്‍ അതുമതിയോ? ഈ മാതിരി ആളുകളെ കൂടെ നിര്‍ത്തിയിട്ട് എന്തുനേട്ടം എന്ന് പാര്‍ട്ടി നേതൃത്വം ചിന്തിക്കേണ്ടതല്ലേ. വിദ്യാഭ്യാസ മേഖലയിലും സാംസ്‌കാരിക രംഗത്തും സാമൂഹിക രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചവരെ കൂടെ നിര്‍ത്തുന്ന പാരമ്പര്യം ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പോലുള്ളവരെ കൂടെനിര്‍ത്തുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തതുവഴി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു കാലത്ത് എടുത്തു കാണിച്ചു. ഇന്ന് അതിന് പകരം കോര്‍പറേറ്റുകളും റിസോര്‍ട്ട് ഉടമകളും കള്ളപ്പണക്കാരും അരങ്ങുവാഴുകയാണ്. അധോലോക സാമ്രാജ്യങ്ങളുടെ പിണിയാളുകള്‍ പാത്തും പതുങ്ങിയും പാര്‍ട്ടി ഓഫീസുകളില്‍ എത്തുന്ന അവസ്ഥയാണുള്ളത്. ഇത്തരം അവസരവാദികളെ പൂവിട്ടു പൂജിക്കുന്ന അവസ്ഥയിലേക്ക് നേതൃത്വം മാറിയതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. ആ അവസ്ഥ തുടരാതിരിക്കാന്‍ എന്തു ചെയ്യണം എന്ന ചിന്തയാണ് സഖാക്കളുടെ മനസ്സില്‍ ഇപ്പോഴുള്ളത്. കാരാട്ടു റസാഖുമാരും പി.വി അന്‍വര്‍മാരും പാര്‍ട്ടിയെ ഭരിക്കുന്ന കാലം വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയെഴുതാന്‍ ഇവര്‍ക്ക് പ്രയാസമേതും ഉണ്ടാവില്ല. ഇവരോട് കടക്ക് പുറത്ത് എന്നു പറയാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പറ്റുകയുമില്ല. ഈ സന്ദിഗ്ധാവസ്ഥയില്‍ പ്രസ്ഥാനത്തിന് എന്തുചെയ്യാന്‍ പറ്റും എന്നതാണ് പ്രസക്തമായ ചോദ്യം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending