Connect with us

Video Stories

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അപകട സൂചനകള്‍

Published

on

റസാഖ് ആദൃശ്ശേരി

എന്‍.എസ് മാധവന്റെ ‘മുംബയ്’ എന്ന കഥയില്‍ അസീസ് എന്നയാള്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഓഫീസില്‍ ചെല്ലുന്നു. അയാളുടെ കൈയില്‍ കരം അടച്ച രസീതിയോ മറ്റു രേഖകളോ ഒന്നുമില്ല. ഓഫീസിലെ ഉദ്യോഗസ്ഥയില്‍നിന്നും കുറെ ചോദ്യങ്ങളെ അയാള്‍ നേരിടുന്നുണ്ട്. അവസാനം റേഷന്‍ കാര്‍ഡിനെ കുറിച്ചു അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥ പറയുന്നു.’ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ. പിന്നെയല്ലേ റേഷന്‍ കാര്‍ഡ്’.
‘ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍നിന്നു നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്നു തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും?’
‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീളാഗോഖലെ, മഹാരാഷ്ട്ര ക്കാരി, ഹിന്ദു, ചിത് പവന്‍ ബ്രാഹ്മണന്‍; മനസ്സിലായോ?’
ഇന്ന്, ഇന്ത്യയില്‍ ഇത്തരം ചോദ്യങ്ങളും മറുപടികളും ധാരാളം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അസമില്‍ ദിവസവും ലക്ഷകണക്കിന് ആളുകളാണ് ഈ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. നാളെ മറ്റു സംസ്ഥാനങ്ങളിലും ബന്ധപ്പെട്ടവരില്‍നിന്നും ഈ ചോദ്യമുയരും. കഥയിലെ അസീസ് മുസ്ലിം നാമമായത്‌കൊണ്ട് പൗരത്വം സങ്കീര്‍ണമാവുകയാണ്. ഉദ്യോഗസ്ഥയുടെ പേര് പ്രമീളാ ഗോഖലെ എന്നായതിനാല്‍ ഒരു രേഖയും ആവശ്യമില്ലാതെ അവര്‍ ഇന്ത്യക്കാരിയാവുകയാണ്. ഇതുതന്നെയാണ് ഇന്ന് ഇന്ത്യയില്‍ ഒരു വിഭാഗം ന്യൂനപക്ഷം നേരിടുന്ന വലിയ പ്രതിസന്ധി. പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളില്‍നിന്ന് ഇത് മനസ്സിലാക്കാം. ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാര്‍സി മത വിഭാഗങ്ങളില്‍പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കും. അവര്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ മുസ്ലിംകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുകയില്ല എന്നതാണ് പുതിയ നയം. ഇതിനായി 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തിരിക്കുന്നു. ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക യുക്തിയിലേക്കും വിചാര മാതൃകയിലേക്കും കടന്നുവരാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്.
എല്ലാ പൗരന്മാരെയും തുല്യരായി കാണണമെന്ന ഭരണഘടനാനിര്‍ദ്ദേശത്തെ ചവറ്റുകൊട്ടയിലെറിയാന്‍ ബി.ജെ.പി സര്‍ക്കാരിനു യാതൊരു മടിയുമില്ലാത്തതിനുകാരണം അവരെ നയിക്കുന്നത് ആര്‍.എസ്.എസ്സാണ് എന്നതാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരെ എങ്ങനെയാണോ കൈകാര്യം ചെയ്തത് അതേ രീതിയില്‍ ഇന്ത്യയില്‍ മുസ്ലിംകളെ കൈകാര്യം ചെയ്യണമെന്നു വാദിക്കുന്നവരാണ് ആര്‍.എസ്.എസ്. അവരുട താത്വികാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ എഴുതി. ‘വംശത്തിന്റെയും അതിന്റെ സംസ്‌ക്കാരത്തിന്റെയും വിശുദ്ധി കാത്ത്‌രക്ഷിക്കുന്നതിനുവേണ്ടി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനി ആ രാജ്യത്ത് നിന്നു സെമിറ്റിക് വംശങ്ങളെ – ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്തു. അടിസ്ഥാനപരമായി വൈജാത്യമുള്ള വംശങ്ങളെയും സംസ്‌ക്കാരങ്ങളെയും ഒരു സംസ്‌ക്കാരത്തില്‍ ലയിപ്പിക്കുന്നത് എത്രമാത്രം അസാധ്യമാണെന്നു കൂടി ജര്‍മ്മനി കാണിച്ചു തന്നിട്ടുണ്ട്. ഹിന്ദുസ്ഥാനില്‍ വസിക്കുന്ന നമുക്കതില്‍ നല്ലൊരു പാഠമുണ്ട്. (നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു. പേജ് 35) ഗുരുജി വീണ്ടും എഴുതുന്നു . ‘ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ പൂര്‍ണ വിധേയത്വത്തോടെ ഹിന്ദു രാഷ്ട്രത്തിനു കീഴൊതുങ്ങണം. ഒന്നും അവകാശപ്പെടരുത്. യാതൊരു പദവിയും അവര്‍ക്കുണ്ടായിരിക്കുന്നതല്ല. പൗരന്റെ അവകാശം പോലും.’ (അതെ പുസ്തകം , പേജ് 56).
സംഘ്പരിവാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഗോള്‍വാള്‍ക്കറുടെ ഈ വാക്കുകളാണ്. മുസ്‌ലിംകള്‍ ഒന്നും അവകാശപ്പെടാന്‍ പാടില്ല. പൗരത്വംപോലും ആവശ്യപ്പെടരുത്. അവര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് അഥവാ ഹിന്ദുത്വ രാഷ്ട്രത്തിനു കീഴൊതുങ്ങി പൂര്‍ണ വിധേയത്വത്തോടെ ജീവിച്ചുകൊള്ളണം. ഹിന്ദു മതത്തെ അംഗീകരിക്കണം അല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണം. യഥാര്‍ത്ഥത്തില്‍ ഹിന്ദു മതമെന്ന ഒരു മതം തന്നെയില്ലന്നാണ് പറയപ്പെടുന്നത്. ആരാണ് ഹിന്ദു? എന്താണ് ഹിന്ദു മതം? എന്നു ശരിയാംവണ്ണം ഇതു വരെ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. എം.എസ് ഗോള്‍വാള്‍ക്കള്‍ ‘വിചാരധാര’ യില്‍ പ്രസ്തുത ചോദ്യത്തിനു ഉത്തരം കാണാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഹിന്ദു അനിര്‍വചനീയനാണ് എന്ന വിചിത്ര ഉത്തരമാണ് നല്‍കിയത്. റിലീജിയന്‍ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മാക്‌സ് വെബര്‍ പറഞ്ഞത് ഹിന്ദു എന്ന പദത്തിന്റെ ഉപജ്ഞാതാക്കള്‍ മുസ്‌ലിംകളാണെന്നാണ്. മധ്യേഷ്യയില്‍നിന്നു സിന്ധു നദീതടങ്ങളിലേക്ക് കുടിയേറി പാര്‍ത്ത ആര്യന്മാരാണ് ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് എന്നതുകൊണ്ട്, സിന്ധു നദിയുമായി ബന്ധപ്പെടുത്തി പേര്‍ഷ്യക്കാരാണ് ആദ്യമായി ഹിന്ദുക്കള്‍ എന്നു പ്രയോഗിച്ചതെന്നും ആ പ്രയോഗം പിന്നീടു സാര്‍വത്രികമായ അംഗീകാരം നേടുകയാണുണ്ടായിട്ടുള്ളതെന്നും വിഖ്യാത ദാര്‍ശനികനായ ഡോ. എസ്. രാധാകൃഷ്ണനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1995 ല്‍ സുപ്രിംകോടതിയില്‍ ഹിന്ദുത്വം മതമാണോ സംസ്‌കാരമാണോ എന്ന വിഷയം ഉയര്‍ന്നുവന്നു. തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കോടതിക്കായില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത മാര്‍ഗമോ മാനസികാവസ്ഥയോ ആണെന്നു തീര്‍പ്പുകല്‍പ്പിച്ചു. 2014 ല്‍ സുപ്രിംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിനു ഇതേ പ്രശ്‌നം വിട്ടുവെങ്കിലും അന്നും തീര്‍പ്പ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി ബ്രാഹ്മണ മേധാവികളാണ് അതിനെ അക്രമണോല്‍സുകമായ ഒരു മതമായി അവതരിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടിലാണ് ബ്രാഹ്മണ ഫാസിസം ഭാരതീയ സംസ്‌കാരത്തിന്മേല്‍ ഉറഞ്ഞുതുള്ളുന്നത്. അപ്പോഴേക്കും ഇന്ത്യയില്‍ പിറന്നുവീണ ബുദ്ധ, ജൈന മതങ്ങളെ ഇവിടെനിന്നും അവര്‍ കെട്ടുകെട്ടിയിരുന്നു. ഇന്ത്യയുടെ സംസ്‌കാരം ഹൈന്ദവമാണെന്നു വരുംതലമുറയെ പഠിപ്പിക്കുന്നതില്‍ ബ്രാഹമണ മേലാളന്മാര്‍ വിജയിക്കുകയും ചെയ്തു. ചിരപുരാതനമായ ഒരു ഹിന്ദു സംസ്‌കാരം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും അത് ബഹുസ്വരമല്ലെന്നും ഏകീകൃതവും കേന്ദ്രീകൃതവുമായ സംസ്‌കാരമാണെന്നും ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിച്ചു. അതൊരു രാഷ്ട്രീയ മുദ്രാവാക്യത്തിനുമപ്പുറം സാംസ്‌കാരിക ദേശീയതയായി നിര്‍വചിക്കുകയും ചെയ്തു. ഇന്ന്, നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഈ സാംസ്‌കാരിക ദേശീയത അംഗീകരിക്കാത്തവര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു.
ഇന്ത്യയെപ്പോലെ വിശാലവും ധാരാളം ജനങ്ങള്‍ അധിവസിക്കുന്നതുമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സ്ഥിതിവിശേഷംതന്നെ പാടില്ലാത്തതാണ്. കാരണം ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇവിടെയുള്ള എല്ലാ മതവിഭാഗങ്ങളും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍നിന്നു രാജ്യത്തിന് സ്വാതന്ത്ര്യം നേടിതരുന്നതില്‍ മുസ്‌ലിംകളുടെ പങ്ക് നിഷേധിക്കാന്‍ സാധ്യമല്ല. ബ്രിട്ടീഷ് പട്ടാളക്കാരുടെ തീ തുപ്പുന്ന വെടിയുണ്ടകള്‍ക്കുനേരെ ധീരമായി വിരിമാറുകാട്ടി കൊടുക്കാന്‍ പലരും പിന്നോട്ടു മാറിയപ്പോള്‍ ആവേശത്തോടെ, ധൈര്യത്തോടെ, മുന്നോട്ടുവന്നത് മുസ്ലിംകളായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അത്തരം കഥകള്‍ രേഖപ്പെട്ടുകിടക്കുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ ഹൈന്ദവ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ പങ്കെടുത്തിരുന്നില്ല. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ ഒത്തൊരുമിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിനോടു അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഹിന്ദു -മുസ്ലിം ഐക്യം തന്നെ പാടില്ലെന്നാണ് ഇവരുടെ തിയറി. സംഘ്പരിവാറിന്റെ വീക്ഷണത്തില്‍ ഹിന്ദു – മുസ്ലിം ഐക്യം ബ്രാഹ്മണ – അബ്രാഹ്മണ സംഘര്‍ഷത്തെ ശക്തിപ്പെടുത്തലാണ്. അത്തരമൊരു ഐക്യം രാജ്യം മുഴുവന്‍ കുഴപ്പം വിതക്കാന്‍ ഹേതുവാകുന്ന ‘മുസ്ലിം സര്‍പ്പ’ത്തിനു നല്‍കുന്ന ഭക്ഷണമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഹിന്ദു – മുസ്ലിം ഐക്യമില്ലാതെ ‘സ്വരാജ്’ ഇല്ല എന്നു പ്രഖ്യാപിച്ചവര്‍ സമൂഹത്തോടു ഏറ്റവും വലിയ രാജ്യദ്രോഹമാണ് ചെയ്തതെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ അഭിപ്രായം (വിചാരധാര). സംഘിന്റെ ഊര്‍ജ്ജം ബ്രിട്ടീഷുകാരോടു മല്ലിട്ടു പാഴാക്കാനുള്ളതല്ലന്നും ഭാവിയില്‍ നടക്കുന്ന യഥാര്‍ത്ഥ പോരാട്ടത്തിനുവേണ്ടി അതായത് മുസ്ലിംകളെ നേരിടാന്‍വേണ്ടി കരുതിവെക്കാനുള്ളതാണെന്നായിരുന്നു ആര്‍.എസ്.എസിന്റെ അഭിപ്രായം.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത സംഘ്പരിവാര്‍, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് അതില്‍ നിന്നു മുതലെടുക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് 1933ല്‍ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായിരുന്ന ഭായി പരമാനന്ദ് ആയിരുന്നെന്ന വസ്തുത മന:പൂര്‍വ്വം തമസ്‌ക്കരിക്കപ്പെട്ടു.
ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് മതേതര പാര്‍ട്ടികളുടെ നിലപാടും മുഖ്യ കാരണമായിരുന്നു. മതേതര പാര്‍ട്ടികള്‍ മുഖ്യശത്രുവിനെതിരെ ഒന്നിക്കേണ്ടതിനുപകരം വിഘടിച്ചു നില്‍ക്കാനാണ് എക്കാലത്തും ശ്രമിച്ചത്. ഈ അകല്‍ച്ചക്കിടയിലൂടെയാണ് സംഘ്പരിവാര്‍ മതേതരത്വത്തിന്റെ മുഴുവന്‍ സ്മാരകശിലകളെയും സാംസ്‌കാരിക വൈവിധ്യത്തിന്റെ മുഴുവന്‍ തനിമകളെയും തകര്‍ത്ത് മുന്നേറിയത്. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന സാംസ്‌കാരിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇന്ത്യയെ അടിമേല്‍ മറിക്കുന്നതും രാഷ്ട്രത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു പിടിച്ചുവലിക്കുന്നതുമാണെന്നും മനസ്സിലാക്കാനുള്ള വിവേകമൊന്നും മതേതര പാര്‍ട്ടികള്‍ കാണിച്ചില്ല. ബി.ജെ.പി ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്നു മനസ്സിലാക്കിയതായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ ഇതര പാര്‍ട്ടികള്‍ക്ക് സംഭവിച്ച വലിയ മണ്ടത്തരം.
മതേതര കക്ഷികളുടെ ശിഥിലീകരണത്തില്‍ നിന്നാണ് ബി.ജെ.പി ഊര്‍ജ്ജം സംഭരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ മാത്രമെ ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്നു അവര്‍ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ അവരുടെ അജണ്ടയില്‍ എന്നോ സ്ഥാനം പിടിച്ചിരുന്നു. വി.പി സിങിന്റെ നാഷണല്‍ ഫ്രണ്ടിനെ ബി.ജെ.പി പിന്തുണച്ചത്‌പോലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. വര്‍ഗീയത ആളിക്കത്തിക്കുകയെന്ന ഉദ്ദേശത്തോടെ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്ര നവ ഹൈന്ദവ രാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ പുറത്തെടുത്തു. തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ക്ക്‌ശേഷം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ ഒരു ലക്ഷത്തോളം വരുന്ന ആയുധധാരികളായ കര്‍സേവകര്‍ തകര്‍ത്തു. ഇതിലൂടെ സംഘ്പരിവാറിന് വന്‍ രാഷ്ട്രീയ നേട്ടമാണ് കൈവന്നത്. 1984- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് 1991- ലെ തെരഞ്ഞെടുപ്പില്‍ 120 സീറ്റായി വര്‍ധിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയുടെ സീറ്റ് നിലയുടെ ഗ്രാഫ് ഉയരുകയായിരുന്നു. പതിനേഴാം ലോക്‌സഭയില്‍ അത് 303 ല്‍ എത്തിനില്‍ക്കുന്നു. ബി.ജെ.പിയുടെ വന്‍ ഭൂരിപക്ഷ അധികാരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിസ്സഹായരായിക്കുന്നു. ഭരണം കിട്ടി നൂറ് ദിവസം പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ വെറും ‘ട്രെയ്‌ലര്‍’ മാത്രമാണെന്നു പ്രധാനമന്ത്രി മോദി പറയുമ്പോള്‍ സിനിമയുടെ ബാക്കി ഭാഗങ്ങള്‍ എന്തായിരിക്കുമെന്ന ചിന്ത മുസ്ലിംകളെ ഭയപ്പെടുത്തുന്നു.
ഭാരതത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്നും മറ്റുള്ളവരെല്ലാം അവരുടെ അപ്രമാദിത്വം അംഗീകരിക്കണമെന്നുമുള്ള വാദം എത്രമാത്രം ബാലിശമാണ്. അതിനുവേണ്ടി ന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസികളെയെല്ലാം ഭയപ്പെടുത്തി ഒറ്റപ്പെടുത്താന്‍ അധികാരത്തിന്റെ തണലില്‍ നടക്കുന്ന നീക്കം ഇന്ത്യയുടെ ഐക്യത്തിനും ഏകതക്കും വലിയ അപകടം വരുത്തിവെക്കും. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വരതയെ അംഗീകരിക്കുകയും എല്ലാവര്‍ക്കും വികസിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുമ്പോഴാണ് ‘നിഖില പ്രപഞ്ചത്തിലുത്തമന്‍ ഭാരത’ മായി അത് മാറുന്നത്. ഹിന്ദുക്കളും മുസ്ലിംകളും പാര്‍സികളും ക്രിസ്ത്യാനികളും ഭാരതത്തെ തങ്ങളുടെ രാജ്യമാക്കിയതിനാല്‍ അവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണെന്നു അംഗീകരിക്കുന്നതിലൂടെ മാത്രമെ ഇന്ത്യക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുകയുള്ളു. അതിനു വേണ്ടത് ‘ഭയരഹിത ഇന്ത്യ’യാണ്. അത് ‘എല്ലാവരുടെയും ഇന്ത്യ’ ആയിരിക്കണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending