പഠനത്തിന്റെ വിസ്മയ സൂത്രങ്ങള്‍

ലത്തീഫ് മുട്ടാഞ്ചേരി

വിദ്യാര്‍ത്ഥികളിലേക്ക് കടന്നുവരുന്നത് പരീക്ഷാകാലമാണ്. ഒരു വര്‍ഷം മുന്നിറക്കിയ വിളയുടെ കൊയ്ത്തുല്‍സവത്തിന്റെ സന്തോഷത്തോടെ പരീക്ഷ വിളവെടുപ്പ് ആസ്വദിക്കാന്‍ കഴിയുംവിധം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് രണ്ട് കാര്യമാണ്. പഠനത്തിന്റെ തന്ത്രങ്ങളും പരീക്ഷാ സൂത്രങ്ങളുമാണ് അവ.
പഠനത്തിന് പ്രോത്സാഹനമാവുംവിധം അല്‍പ്പം പോസിറ്റീവ് സ്ട്രസ്സ് മനഃശാസ്ത്രം അംഗീകരിക്കുന്നുണ്ട്. വളരെ ലാഘവത്തോടെ 10-ാം ക്ലാസ് പരീക്ഷയെ കാണുന്നതും പത്താം ക്ലാസിന് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നതും അപകടമാണ്. ശരിയായ രീതിയില്‍ പ്രാക്ടീസ് ചെയ്ത് ഒരു ഓട്ടക്കാരന്റെ ഫിനിഷിങ് പോയിന്റ് പോലെ പ്രാധാന്യമാണ് പത്താം ക്ലാസ് പരീക്ഷ. അക്കാലംവരെയുള്ള 10 വര്‍ഷ പരിശ്രമത്തിന്റെ ഫിനിഷിങ് പോയിന്റും ടേണിങ് പോയിന്റുമാണ് അത്. അതിന് ശേഷമാണ് തങ്ങളുടെ അഭിരുചി അനുസരിച്ച് ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും തങ്ങളെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുക. എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന്റെ മികവാണ് തങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്‌സിനാവശ്യമുള്ള ഘടകം എന്ന യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്. ആന്തരികവും ബാഹ്യവുമായ ഉള്‍പ്രേരണയാണ് പഠനത്തിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശക്തമായ ആന്തരിക ആഗ്രഹം (കിേൃലിശെര ങീശേ്മശേീി) എല്ലാ പ്രയാസങ്ങളെയും മറികടന്ന് തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ കുട്ടിയെ പ്രാപ്തരാക്കുന്നു. ബാഹ്യപ്രേരണ (ഋഃലേൃിമഹ ങീശേ്മശേീി) തങ്ങള്‍ക്ക് കിട്ടാന്‍പോകുന്ന സൗഭാഗ്യങ്ങളെ ബോധ്യപ്പെടുത്തി കഴിവുകള്‍ പരമാവധി പ്രയോഗിക്കാന്‍ പ്രാപ്തമാക്കുന്നു. ഇങ്ങനെ തീരുമാനിച്ചുറച്ച വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് മനസ്സിരുത്തി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
ദിവസ ടൈംടേബിള്‍: പരീക്ഷക്കു തൊട്ടു മുമ്പുള്ള ദിവസങ്ങള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്നതാണ് ടൈംടേബിള്‍കൊണ്ട് അര്‍ത്ഥമാക്കുന്നത്. മൊത്തം 10-വിഷയങ്ങളില്‍ ഓരോരോ വിഷയങ്ങളില്‍ പഠിക്കാന്‍ ആവശ്യമായ ദിവസം കണക്കാക്കി വിഹിതം വെക്കുകയാണ് ഒന്നാം ഘട്ടം. ശേഷം ഇങ്ങനെ തയ്യാറാക്കുന്ന ടൈംടേബിള്‍ ഓരോ വിദ്യാര്‍ത്ഥിക്കും വ്യത്യസ്തമായിരിക്കും. വിഷയത്തിന്റെ വ്യാപ്തി, പഠിച്ച് തീര്‍ക്കേണ്ട പാഠങ്ങള്‍, ഓരോരോ വിഷയത്തിന്റെയും കൂടുതല്‍ ശ്രദ്ധിച്ച് പഠിക്കേണ്ട ഭാഗങ്ങള്‍ എന്നിവയെല്ലാം കണക്കാക്കേണ്ടതാണ്. ശേഷം ദിവസ ടൈംടേബിള്‍ തയ്യാറാക്കണം.
ദിവസ ടൈംടേബിള്‍ ഉള്‍പ്പെടേണ്ട പ്രധാന കാര്യങ്ങള്‍
പ്രഭാത കൃത്യങ്ങള്‍:
പ്രഭാത ഭക്ഷണം/മറ്റു ഭക്ഷണ സമയങ്ങള്‍
പഠനം, ഇടവേള, വ്യായാമം/കളി.
30-35 മിനുറ്റ് കഴിഞ്ഞിട്ട് ഓരോ വിഷയത്തിനും 5-10 മിനിറ്റ് ഇടവേള കൊടുക്കുക.
പഠന വ്യാപ്തിയും താല്‍വര്യവുമനുസരിച്ച് സമയത്തിനനുസരിച്ച് വ്യത്യസ്ത വിഷയങ്ങള്‍
ഉറക്കം, പ്രാര്‍ത്ഥന/ധ്യാനം
അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ചില സമയനഷ്ടങ്ങള്‍ തുടങ്ങിയ ഇവയെല്ലാം കണക്കാക്കി വ്യക്തിധിഷ്ഠിതമായാണ് ദിവസ ടൈംടേബിള്‍ തയ്യാറാക്കേണ്ടത്. താല്‍പര്യമുള്ള വിഷയങ്ങള്‍ കുറച്ച് സമയംകൊണ്ട് പഠിക്കാന്‍ കഴിയും. മറ്റു വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്.
ഏകാഗ്രത: പഠനത്തില്‍ ശ്രദ്ധ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് പഠനത്തിനെ ബാധിക്കുന്ന മറ്റു കാര്യങ്ങളില്‍നിന്ന് മനസ്സ് മാറ്റിനിര്‍ത്തി പഠനകാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക എന്നതാണ്.
ഇക്കാലത്ത് വിവര സാങ്കേതികവിദ്യ അനിവാര്യമാണെങ്കിലും പഠനസമയം ടിവി/മൊബൈല്‍ തുടങ്ങിയവയില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം. വൈകാരികമായ തള്ളിച്ചകള്‍, ഉത്കണ്ഠ, നിരാശ, സങ്കടം, വൈരാഗ്യം തുടങ്ങിയവയെല്ലാം പഠിക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്നതാണ്. ശാന്തമായ മനസ്സ് ബാഹ്യമായ ശബ്ദ കോലാഹലങ്ങളില്‍നിന്നുമുള്ള മുക്തി, പഠിക്കുന്നതില്‍ പൂര്‍ണ്ണമായ മനഃസാന്നിധ്യം എന്നിവ അനിവാര്യമാണ്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്: പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതും കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതിനുപകരം പഠിക്കാനുള്ള സാഹചര്യവും പഠനത്തിന് പ്രേരണയേകുന്ന കാര്യങ്ങളിലുമാണ് രക്ഷിതാക്കള്‍ ശ്രദ്ധയുണ്ടാവേണ്ടത്. പഠിക്കേണ്ടത് തങ്ങളുടെ കുട്ടികളാണ് എന്നും തങ്ങളല്ല എന്നുമുള്ള ബോധ്യം രക്ഷിതാക്കള്‍ക്കുണ്ടാവണം. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ധൈര്യം പകരണം. കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ രക്ഷിതാക്കള്‍ സ്വയം ചെയ്ത് അവരെ അശക്തരാക്കരുത്. രക്ഷിതാക്കള്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ഉത്കണ്ഠ കാണിക്കുകയും മറ്റും ചെയ്യുന്നതും കുട്ടികള്‍ക്ക് പഠനം രസകരമാവുന്നതിന് പകരം അരോചകമായി തോന്നുകയും അത് പരീക്ഷാഫലത്തെ ബാധിക്കുകയും ചെയ്യും.
പഠനമുറി: ഏത് ചെറിയ വീടിനും പഠനമുറി ആവശ്യമാണ്. പഠനമുറിയിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ പഠനസന്നദ്ധത ഉണ്ടാവുന്നിടമാവണം അത്. കിടന്നും ചാരിയിരുന്നും വായിക്കുന്നതിന്പകരം നിവര്‍ന്നിരുന്നു വായിക്കുന്നത് ശീലമാക്കണം. പഠനമുറിയില്‍ പഠനോല്‍ത്സാഹം വര്‍ധിപ്പിക്കുന്നതരത്തില്‍ ചില മഹല്‍ വാക്യങ്ങള്‍ പഠനത്തിലെ ചില ചാര്‍ട്ടുകള്‍ കണക്കിന്റെയും രസതന്ത്രത്തിന്റെ ഓര്‍ക്കാന്‍ ആവശ്യമായ ചില സൂത്രവാക്യങ്ങള്‍ എന്നിവയെല്ലാമല്ലാതെ ശ്രദ്ധമാറ്റുന്ന മറ്റ് കാര്യങ്ങള്‍ ഒന്നും ഉണ്ടാവരുത്. തനിക്ക് ആരാവണമെന്നും തന്റെ കഴിവുകള്‍ ഏവയെന്നും സൂചിപ്പിക്കുന്ന ഒരു വിഷ്വല്‍ ചാര്‍ട്ട് പഠനമുറിയില്‍ നല്ലതാണ്.
പഠനരീതി: ഓരോരുത്തര്‍ക്കും അവര്‍ക്കിണങ്ങിയ പഠനരീതി കണ്ടെത്തി പഠിക്കണം. കമ്പൈന്‍ സ്റ്റഡി ഒറ്റക്ക് പഠിക്കുന്നതിലും വളരെ ഗുണകരമായി കാണുന്നുണ്ട്. പഞ്ചേന്ത്രിയങ്ങളില്‍ കൂടുതലും ഈ പഠനത്തില്‍ ഭാഗവാക്കുന്നതും തങ്ങള്‍ പഠിച്ച ഭാഗങ്ങള്‍ മറ്റൊരാളില്‍നിന്ന് കേട്ട് പഠിക്കുന്നതും വളരെ നല്ലതാണ്. പഠനത്തില്‍ ഏകദേശം സമാനരായാല്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാവൂ. പക്ഷേ നിലവിലില്ലാത്ത പുതിയ ശീലങ്ങളൊന്നും പരീക്ഷാപഠനകാലത്ത് തുടങ്ങാന്‍ പാടില്ല. മനസ്സിലാവാത്ത ചില ചെറിയ ഭാഗങ്ങളില്‍ അമിതമായി അധ്വാനിച്ച് മറ്റ് ഭാഗങ്ങളിലെ പഠനം നഷ്ടപ്പെടുത്താനും പാടില്ല. കാര്യങ്ങള്‍ ബന്ധപ്പെടുത്തി പഠിക്കുന്നതും വാക്കുകള്‍ കവിതകളാക്കി പഠിക്കുന്നതും ആദ്യാക്ഷരങ്ങള്‍ യോജിപ്പിച്ച് വാക്കുകളാക്കുന്നതും വളരെ ഗുണകരമാണ്. വായിക്കുന്ന കാര്യങ്ങളെ വിഷ്വല്‍ ഇമേജുകളോ ആയി പഠിച്ചാല്‍ ഓര്‍മ്മിക്കാന്‍ വളരെ എളുപ്പമാണ്. ഏത് പ്രയാസമുള്ള കാര്യങ്ങള്‍ രസകരവും ഭംഗിയുമുള്ള ഇമേജുള്ള കാര്യങ്ങളായി മാറ്റിയാല്‍ പഠനം വളരെ എളുപ്പമായിരിക്കും.
ഇടവേള: പഠനത്തിനിടക്ക് ഇടവേളകള്‍ അത്യാവശ്യമാണ്. 30-35 മിനിറ്റ് പഠനത്തിന് ശേഷം 5/10 മിനിറ്റ് ഇടവേള ആവശ്യമാണ്. പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കാനും മനസ്സിന് റിലാക്‌സ് കിട്ടാനും ഇത് അത്യന്താപേക്ഷിതമാണെന്ന് മാനസിക ശാരീരിക ഉല്ലാസത്തിനും ശരീരം ക്ഷീണമില്ലാത്ത രീതിയിലുള്ള വ്യായാമത്തിനുമെല്ലാം ഈ ഇടവേള ഉപയോഗിക്കാം.
കുറിപ്പുകള്‍ തയ്യാറാക്കുക: പഠിക്കുമ്പോള്‍ തന്നെ ചെറിയ കുറിപ്പുകള്‍ വൃത്തിയായി തയ്യാറാക്കുന്നത് വളരെ നല്ലതാണ്. പഠനം ശക്തിപ്പെടുത്തുന്ന മനഃശാസ്ത്ര തത്വത്തോടൊപ്പം പരീക്ഷയുടെ തൊട്ട്മുമ്പ് ഈ പ്രധാന പോയിന്റുകളിലൂടെ ആശയം ഗ്രഹിക്കുന്നതിനും ഇത് സാധ്യമാകുന്നു. എഴുതിപഠിക്കുന്നത് പലയാവര്‍ത്തി വായിച്ചുപഠിക്കുന്നതിലും വളരെ ശക്തമാണ്. നോട്ട് പുസ്തകത്തില്‍ കുറിച്ച്‌വെക്കുന്ന ഇത്തരം കാര്യങ്ങള്‍ വലിയ ആശയങ്ങള്‍ നിമിഷനേരംകൊണ്ട് പഠിച്ചെടുക്കാന്‍ സാധിക്കുന്നു.
റിവിഷന്‍: വേഗതയിലുള്ള പഠനവും ആവര്‍ത്തിച്ചുള്ള പഠനവും വളരെയധികം ഗുണം ചെയ്യും. പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യുന്നത് ഓര്‍മ്മരേഖ (ങലാീൃ്യ ഹശില) ശക്തിപ്പെടാന്‍ കാരണമാവും. ഒരു ദിവസം കഴിയുമ്പോള്‍തന്നെ പഠിച്ചകാര്യങ്ങള്‍ പകുതിയോളംതന്നെ മറന്ന്‌പോവാന്‍ തുടങ്ങുകയും ദിവസങ്ങള്‍കൊണ്ട് മറന്ന്‌പോയി മാസമാവുമ്പോഴേക്കും ഭൂരിഭാഗവും മറന്ന്‌പോവുകയും ചെയ്യുന്നു എന്നതാണ് ങലാീൃ്യ ഹശില വ്യക്തമായി പറയുന്നത്. ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി ആവര്‍ത്തനം മാത്രമാണ്. ഒരു വിഷയം തന്നെ പഠിക്കുന്നതിന് പകരം, ബോറാവുമ്പോള്‍ വിഷയങ്ങള്‍ മാറി പഠിക്കുന്നത് നല്ലതാണ്. രേഖകളും ചിത്രങ്ങളും ചാര്‍ട്ടുകളും നോക്കി ചില വിഷയം പഠിക്കുമ്പോള്‍ ഭാഷ വായിച്ചും ഗ്രാമര്‍ ക്ലാസ് കേട്ടതിന് ശേഷവും പഠിക്കേണ്ടതായിട്ടുണ്ട്.
മനഃപാഠം: മനഃപാഠമാക്കി ഉരുവിട്ട് പഠിക്കുന്നതിലും ഭേദം ആശയങ്ങള്‍ മനസിലാക്കി പഠിക്കുന്നതിലാണ്. വായിച്ച കാര്യങ്ങള്‍ മനസ്സിലൂടെ ഓര്‍ത്തുകൊണ്ട് ടവീൃ േലേൃാ ങലാീൃ്യ യില്‍നിന്ന് ഘീിഴ ലേൃാ ങലാീൃ്യയിലേക്ക് കാര്യങ്ങള്‍ അടുക്കിവെക്കാന്‍ കഴിയും. പുതുതായി പഠിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ചിന്തിച്ച് ഉറപ്പിച്ച് പഠിക്കുകയാണ് വേണ്ടത്.
ഭക്ഷണം: പഠനത്തിലും പരീക്ഷാകാലഘട്ടത്തിലുമെല്ലാം പോഷകാഹാരമുള്ള ഭക്ഷണം അത്യാവശ്യമാണ്. പക്ഷേ പഠനത്തിന്റെ ചുറുചുറുക്കിനെ ബാധിക്കുന്ന തരത്തിലുള്ള അമിതാഹാരം, വയറ് സംബന്ധമായി അസുഖം ഉണ്ടാക്കാന്‍ സാധ്യതയുള്ള മാംസാഹാരം, കട്ടിയുള്ള ആഹാരം, ബേക്കറി ആഹാരം, കൃത്രിമ ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കി സാധാരണ ഭക്ഷണ രീതിയാണ് ഏറ്റവും നല്ലത്. കൊഴുപ്പ്, കൊളസ്‌ട്രോള്‍ ഇവ അമിതമായി ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ക്രമീകരിച്ച് ധാരാളം വെള്ളം കുടിക്കുന്നതും ഭക്ഷണ സമയത്തില്‍ കൃത്യത പാലിക്കുന്നതും പച്ചക്കറികള്‍, നാടന്‍ ഇലക്കറികള്‍, സാധാരണ ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയെല്ലാമായി ആരോഗ്യപ്രദമായ ഭക്ഷണരീതിയാണ് പഠനത്തിനും ചുറുചുറുക്കിനും എപ്പോഴും നല്ലത്.

SHARE