ട്രംപ് കൈവീശുന്നത് വോട്ടിനു വേണ്ടിയാണ്


പി.ഇസ്മായില്‍ വയനാട്


അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ അലഹാബാദിലാണ് ആദ്യത്തെ സ്വീകരണം. മോദി ഭരണത്തില്‍ അലഹബാദ് സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര നേതാവാണദ്ധേഹം.2014 ല്‍ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങായിരുന്നു ആദ്യത്തെ അതിഥി. 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അവിടെഎത്തുകയും ബുളളറ്റ് ട്രയിന്‍ പാളത്തിന്റെ നിര്‍മാണോത്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അതേ വര്‍ഷത്തില്‍ കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രുഡോയും കുടുംബസമേതം എത്തിയപ്പോള്‍ രാജകീയമായ രീതിയിലായിരുന്നു വരവേറ്റത്.36 മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന ട്രംപിന്റെ ഹ്രസ്വ സന്ദര്‍ശനത്തിനായി 100 കോടിയലധികം രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ട്രംപ് ഇന്ത്യയില്‍ കഴിച്ചുകൂട്ടുന്ന ഓരോ മിനുട്ടിനും 55 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും വേണ്ടി 80 കോടിയും സുരക്ഷക്കായി 12 കോടിയും മൊട്ടേറസ്‌റ്റേഡിയത്തില്‍ ആളുകളെ നിറക്കാനായി 7 കോടിയും പാതയോരങ്ങള്‍ സൗന്ദര്യവല്‍ക്കരണത്തിനായി 6 കോടിയും സാംസ്‌കാരിക പരിപാടികള്‍ക്കായി 4 കോടിയുമാണ് സാധാരണക്കാരന്റെ നികുതിപ്പണം തുലക്കുന്നത്.
ട്രംപിന്റെ വരവില്‍ ഒട്ടേറെ കുടുംബങ്ങളാണ് അലഹബാദില്‍ നാടുകടത്തപ്പെടലിന് വിധേയരായിട്ടുള്ളത്. മോദിയും ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന മൊട്ടോറസ്‌റ്റേഡിയത്തോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ താമസിക്കുന്ന ചേരിനിവാസികളാണ് കുടി ഒഴിപ്പിക്കലിന്റെ ഇരകളായി ട്ടുള്ളത്.അഹമ്മദാബാദ് വിമാന താവളം മുതല്‍ സ്‌റ്റേഡിയം വരെയുള്ള ചേരിപ്രദേശങ്ങള്‍ ട്രംപിന്റെയും ഭാര്യമെലാനിയുടെയും കാഴ്ചയില്‍ പെടാതിരിക്കാനായി 500 മീറ്റര്‍ നീളത്തിലും നാലടി ഉയരത്തിലുമായി മതിലുകള്‍ കെട്ടിപൊക്കിയതിന്റെ പേരില്‍ ഭരണ പ്രതിപക്ഷം തമ്മിലും അല്ലാതെയുമായി ഒട്ടേറെ വാഗ്വാദങ്ങളാണ് നടന്നിട്ടുള്ളത്. ആഗോളതലത്തില്‍ തന്നെ മതില്‍ കെട്ടി ദാരിദ്രംമറയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി മോഡിയാണെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദരും സാമൂഹ്യ ചിന്തകരുമെല്ലാം ഒരേ സ്വരത്തിലാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. യു. എന്നിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 24 ശതമാനം ജനങ്ങളും ചേരിപ്രദേശത്ത് താമസിക്കുന്നവരാണ്. വികസനത്തിന്റെ തലസ്ഥാനമായി സംഘികള്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് അപ്രഖ്യാപിത ചേരികളുടെ കാര്യത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്.3.80000 പേര്‍ 2058 ചേരികളിലായി ഗുജറാത്തില്‍ കഴിയുന്നത്.പന്ത്രണ്ടു വര്‍ഷം ഗുജറാത്തിലെ മുഖ്യമന്ത്രി പദം കയ്യാളിയിട്ടും ആറു വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്തിരിന്നിട്ടും ചേരി വാസികളുടെ ജീവിതം കരുപിടിപ്പിക്കാന്‍ മോദി ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. പട്ടേല്‍ പ്രതിമക്കായി 3000 കോടി വാരി വിതറിയതിന്റെയും ട്രം പിന്റെ വരവിനായി 100 കോടി കൊണ്ട് ദീപാലി കളിക്കുന്നതിന്റെയും ഒരംശം മാറ്റി വെച്ചിരുന്നെങ്കില്‍ വികാസ് പുരുഷന്റെ നാട്ടിലെ ദാരിദ്രം മൂടി വെക്കാന്‍ മതിലിനു വേണ്ടി കല്ലുകള്‍ തിരയേണ്ടി വരുമായിരുന്നില്ല. ഇന്ത്യയിലെ ദരിദ്ര നാരായണയന്‍മാരുടെ കുടലിന്റെയോ കുടിലിന്റെ യോ പ്രശ്‌ന പരിഹാരത്തേക്കാളും ഫാസിസ്റ്റുകളുടെ ഇഷ്ട വിനോദവും നിത്യഭക്ഷണവുമായ വര്‍ക്ഷീയ ചേരുവകള്‍ പാകപ്പെടുത്തുന്നതിനും വേണ്ടിയാണ് മോദി തന്റെ പദവികള്‍ ഇക്കാലമത്രയുംഉപയോഗപ്പെടുത്തിയത്. ചേരിചേരാ രാഷ്ട്രങ്ങളുടെ നായകനായിട്ടാണ് ചരിത്രം നെഹ്‌റുവിനെ വിലയിരുത്തുന്നതെങ്കില്‍ ചേരിതിരിവിന്റെ അപ്പോസ്തലനായിട്ടാണ് ലോകം ഇപ്പോള്‍ മോഡിയെ കാണുന്നത്. ട്രംപിന്റെ വരവില്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുന്ന ഏതെങ്കിലും തരത്തിലുളള കരാറുകളില്‍ ഒപ്പുവെക്കുന്നതിനേക്കാളേറെ രണ്ടു പേരും വോട്ടു ബാങ്കിലാണ് ലക്ഷ്യംവെക്കുന്നത്. അമേരിക്കയില്‍ മോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടിക്ക്‌സമാനമായ നമസ്‌തേ ട്രം പിന്റെ ആത്യന്തിക ലക്ഷ്യം അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രം പിനു വേണ്ടി ഇന്ത്യന്‍ വംശജരുടെ വോട്ടുറപ്പിക്കല്‍ മാത്രമാണ്. തന്റെ രണ്ടാമൂഴത്തിനായുള്ള പ്രചരണത്തില്‍ കൊളറാഡോയില്‍ ട്രംപ് നടത്തിയ പ്രസംഗം അതിലേക്കാണ് സൂചനകള്‍ നല്‍കുന്നത്. 60 ലക്ഷം മുതല്‍ ഒരു കോടി ആളുകള്‍ വരെ ഇന്ത്യാ സന്ദര്‍ശനത്തില്‍ തന്നെ അനുഗമിക്കുമെന്നാണ് അവിടെ പ്രസംഗിച്ചത്.അലഹബാദില്‍ നിന്ന് തുടങ്ങുന്ന കൈ വീശലില്‍ അമേരിക്കയിലെഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പിക്കുക എന്നതാണ് മോദിയുടെയും ട്രം പിന്റെയും മനസ്സിലിരിപ്.
മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയിലെന്ന പോലെ അമേരിക്കയിലും കടുത്ത പ്രതിഷേധങ്ങളാണുയര്‍ന്നിട്ടുള്ളത്.കഴിഞ്ഞ റിപ്പബഌക് ദിനത്തില്‍ മാത്രം യു.എസ് എയിലെ 30 കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി മുദ്രവാക്യങള്‍ മുഴങ്ങിയിട്ടുള്ളത്.ന്യൂയോര്‍ക്ക്.ചിക്കാഗോ.ഹുസ്‌റ്റേണ്‍. അറ്റ്‌ലാന്‍ഡ.വാഷിംങ്ങ്ടണ്‍. സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ പട്ടണങ്ങളിലെ ഇന്ത്യന്‍ കോണ്‍സലേറ്റിനു മുന്നില്‍ ആയിരങ്ങള്‍ പങ്കാളികളായപടുകൂറ്റന്‍ റാലികളാണ്‌നടന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയേക്കിന് നാല് മുതിര്‍ന്ന സെനറ്റ് അംഗങ്ങള്‍ ഇന്ത്യയിലെ വിഷയങ്ങളില്‍ ആശങ്ക അറിയിച്ച കത്തെഴുത്ത് പോലും നടത്തുകയുണ്ടായി. ഡമോക്രാറ്റിക് പാര്‍ട്ടിയിലെയും ട്രംപിന്റെ റിപ്പബഌക്കന്‍ പാര്‍ട്ടിയിലെയും രണ്ട് വീതം സെനറ്റര്‍മാരാണ് കത്തയച്ചത്. ട്രംപിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ലിന്‍ഡേസെ ഗ്രഹാം കത്തെഴുതിയ പ്രമുഖനിലൊരാളാണ്. എന്‍.ആര്‍ സി യുടെ പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് തള്ളിവിട്ടവരുടെ എണ്ണം യു.എസിലെ മനുഷ്യാവകാശ കമ്മീഷന്‍ കണക്കെടുപ്പ്‌നടത്തണം. ജനാധിപത്യവും മതപരവുമായ അവകാശങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധവും ഇന്ത്യയില്‍ നിലനില്‍ക്കുന്നു.
കാശ്മീരിന്റെ പ്രത്യേക പദവി പ്രധാനം ചെയ്യുന്ന 370 ാം റദ്ധ് ചെയ്യുകയും പൊതുസുരക്ഷയുടെ പേരില്‍ നിരവധിയാളുകളെ അറസ്റ്റ്‌ചെയ്ത തടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് അവര്‍ കത്തെഴുതിയത്. അമേരിക്കന്‍സ്‌റ്റേറ്റ് സെക്രട്ടറി ഈ വിഷയത്തില്‍ ഇയ്യിടെ ഇന്ത്യയെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.എന്‍ ആര്‍ സി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുമായി നടക്കുന്ന കൂടികാഴ്ചയില്‍ ട്രംപ് ചില തുറന്നു പറച്ചിലുകള്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസ് വ്യത്തങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്പ്യന്‍ എം.പിമാര്‍ മോദി സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശിച്ചത് പോലെ ട്രംപിന് തന്റെ ഉറ്റ തോഴനെ തള്ളി പറയാന്‍കഴിയുമോ എന്നതാണ് ഇരു രാജ്യങ്ങളിലെയും ജനാധിപത്യവാദികളും പൗരത്വ വിഷയത്തിലെ പ്രക്ഷോഭകാരികളും ഉറ്റുനോക്കുന്നത്.
SHARE