Connect with us

Video Stories

ട്രംപിന്റെ അമേരിക്കയില്‍ ലോകത്തിന് ആശങ്ക

Published

on

 

അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, ലോക രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ചുവെന്നതില്‍ സംശയമില്ല. വിവാദപരവും ആശങ്കാജനകവുമായ നിലപാടുകളിലൂടെ ലോക സമൂഹത്തെ അനിശ്ചിതത്വത്തിലും അസ്വസ്ഥതയിലേക്കും തള്ളിവിട്ട അത്ഭുത പ്രതിഭാസം. അടുത്ത മൂന്ന് വര്‍ഷം കൂടി എങ്ങനെ സഹിക്കും അപക്വമതിയെ എന്നതില്‍ ഉത്കണ്ഠാകുലരാണ് ലോകം. അദ്ദേഹത്തിന്റെ മാനസികാവസ്ഥയില്‍ സംശയമില്ലെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നതില്‍ ആശ്വസിക്കാം.
‘അമേരിക്ക ഫസ്റ്റ്’ മുദ്രാവാക്യം ഇത്രമാത്രം ഭയാനകമാവുമെന്ന് ലോകം കരുതിയില്ല. അമേരിക്ക പതിറ്റാണ്ടുകളായി സ്ഥാപിച്ച സൗഹൃദം തകര്‍ത്ത് യൂറോപ്യന്‍ രാജ്യങ്ങളുമായി പോലും ഏറ്റുമുട്ടുന്നു ട്രംപ്. നാറ്റോ സൈനിക സഖ്യത്തോട് സ്വന്തം കാര്യം നോക്കാന്‍ ആജ്ഞാപിക്കുകയാണ് സ്ഥാപക രാജ്യത്തിന്റെ ഈ അധിപന്‍. നാറ്റോ സൈനിക സഖ്യത്തിനുള്ള ഫണ്ട് വിഹിതം വെട്ടിക്കുറക്കുന്നു. ‘സഖ്യരാജ്യങ്ങള്‍ അമേരിക്കയുടെ ചെലവില്‍ സുരക്ഷിതരായി നില്‍ക്കേണ്ട’ എന്നാണ് ട്രംപിന്റെ ഭീഷണി. യൂറോപ്യന്‍ യൂണിയനും സ്വന്തം കാലില്‍ നില്‍ക്കണം. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ഒളിച്ചോടിയും യൂറോപ്പുമായി വാക് യുദ്ധത്തിലാണ് ട്രംപ്. ദീര്‍ഘനാളത്തെ മാരത്തോണ്‍ ചര്‍ച്ചക്ക് ശേഷം ഒപ്പിട്ട ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ അമേരിക്ക ഒഴികെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും അംഗീകരിക്കുന്നില്ല. അമേരിക്കയുടെ വിശ്വാസ്യത ഈ നീക്കം തകര്‍ക്കുമെന്ന് വിവിധ കോണുകളില്‍ നിന്നും അഭ്യര്‍ത്ഥനയുണ്ടായിരുന്നതാണെങ്കിലും ട്രംപ് അവഗണിക്കുന്നു. ഇറാന് എതിരെ ഉപരോധം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. പക്ഷേ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം അവരെ ഒരിക്കല്‍കൂടി ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയുമാണ്.
ഒരിക്കല്‍കൂടി ശീതയുദ്ധത്തിലേക്കും ആണവ യുദ്ധത്തിലേക്കും ട്രംപിന്റെ അമേരിക്ക ലോകത്തെ തള്ളിവിടുകയാണ്. വൈറ്റ്ഹൗസില്‍ നിന്ന് നാളിതുവരെ അമേരിക്കന്‍ പ്രസിഡണ്ട് സ്വീകരിക്കാത്ത നയ-സമീപനം ട്രംപില്‍ നിന്നുണ്ടാകുന്നു. നിരന്തരം വംശീയാധിക്ഷേപം നടത്തുകയാണ്. ഏറ്റവും അവസാനം ആഫ്രിക്കന്‍ കുടിയേറ്റത്തിന് എതിരെ ട്രംപ് നടത്തിയ പ്രസ്താവന, മനുഷ്യന്റെ അന്തസ്സിനെയും വൈവിധ്യത്തെയും മാനിക്കുന്ന അമേരിക്കയുടെ സാംസ്‌കാരിക പാരമ്പര്യത്തിനേറ്റ കളങ്കമായി രേഖപ്പെടുത്തും. ‘ഈ വൃത്തികെട്ട (മലദ്വാരം പോലുള്ള) രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്ക എന്തിന് സ്വീകരിക്കണ’മെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളായ ഹെയ്തി, എല്‍സാല്‍വദോര്‍ എന്നിവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവന പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ചു. 55 രാജ്യങ്ങള്‍ അടങ്ങുന്ന ആഫ്രിക്കന്‍ യൂണിയന്‍ അമേരിക്കയെ പരസ്യമായി തള്ളിപ്പറഞ്ഞു. മനുഷ്യാഭിമാനം, ബഹുസ്വരത, ധാര്‍മ്മികത അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദൃശസമീപനത്തെ തന്നെ അപമാനിക്കുകയാണ് ട്രംപ് എന്നാണ് യൂണിയന്റെ നിലപാട്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ അംബാസഡര്‍മാരെ പിന്‍വലിച്ചു. തീര്‍ത്തും വംശീയാധിക്ഷേപം എന്നാണ് യു.എന്‍ മനുഷ്യാവകാശ സമിതിയുടെ നിലപാട്. എന്തിനധികം, അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്പീക്കറും മുതിര്‍ന്ന ഭരണകക്ഷി നേതാവുമായ പോള്‍ റിയാന്‍ പോലും ട്രംപിന്റെ വംശീയാധിക്ഷേപത്തെ അപലപിക്കുകയുണ്ടായി. എന്നിട്ടും ഞാന്‍ ‘വംശീയവാദി’ അല്ലെന്ന് പറയുന്ന ട്രംപിന് മാനസിക വിഭ്രാന്തി ഒരിക്കല്‍കൂടി പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടല്ലോ.
ഉത്തരകൊറിയയെ നിരന്തരം ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ പിന്മാറിയില്ലെന്ന് മാത്രമല്ല, മിസൈന്‍ പരീക്ഷണം അവസാനിപ്പിച്ചില്ല. ഓരോ പരീക്ഷണം കഴിയുമ്പോഴും ഭീഷണി പതിന്മടങ്ങായി. ട്രംപിനേക്കാള്‍ വലിയ ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ അമേരിക്ക ഒതുങ്ങേണ്ടിവന്നു. ദക്ഷിണ കൊറിയ ഇതിനിടെ ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധമായതോടെ കൊറിയയുമായി ചര്‍ച്ചക്ക് ട്രംപും സന്നദ്ധ പ്രകടിപ്പിച്ചുവെങ്കിലും ഉത്തരകൊറിയ ഇതേവരെ തയാറായിട്ടില്ല.
വൈറ്റ്ഹൗസിലെത്തി ദിവസങ്ങള്‍ക്കകം ഏഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കൊണ്ടായിരുന്നു വിവാദ നടപടിക്ക് ട്രംപിന്റെ തുടക്കം. അതിന് ശേഷം സഊദി തലസ്ഥാനത്ത് ചുവന്ന പരവതാനി വിരിച്ച് മുസ്‌ലിം രാഷ്ട്രങ്ങള്‍ സ്വീകരിച്ചപ്പോള്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ആവേശം കാണിച്ചിരുന്ന ട്രംപ് അധികം വൈകാതെ തന്നെ മുസ്‌ലിം ലോകത്തെ അമ്പരപ്പിച്ചും അത്ഭുതപ്പെടുത്തിയും ഫലസ്തീന്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച ഇസ്രാഈല്‍ അനുകൂല സമീപനം വ്യാപകമായ എതിര്‍പ്പിന് കാരണമായി. വൈറ്റ്ഹൗസില്‍ ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടൊപ്പം നടത്തിയ പ്രസ്താവനയില്‍, അമേരിക്കയും അറബ് ലോകവും പിന്തുടര്‍ന്നുവന്ന ദ്വിരാഷ്ട്ര ഫോര്‍മുല തള്ളിപ്പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ്രാഈലി തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്നു. ട്രംപില്‍ നിന്ന് ഇത്തരമൊരു നിലപാട് അത്ഭുതപ്പെടുത്തുന്നില്ല. വെട്ടില്‍ വീഴുന്ന അറബ് ലോകമാണ് സൂക്ഷ്മത പുലര്‍ത്തേണ്ടത്. അതേസമയം അറബ്, മുസ്‌ലിം ലോകത്ത് ഭിന്നിപ്പ് സൃഷ്ടിച്ച് ഇസ്രാഈലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ട്രംപ് അതീവ ജാഗ്രത പുലര്‍ത്തുന്നു. ദ്വിരാഷ്ട്ര ഫോര്‍മുല തള്ളിപ്പറയുന്നതിനും ജറൂസലം പ്രഖ്യാപനത്തിനും ട്രംപിന് സഹായകമായത് മുസ്‌ലിം ലോകത്തെ ഭിന്നതയാണ്.
റഷ്യയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയം ഒരുക്കാന്‍ റഷ്യ ഇടപെട്ടിരുന്നുവെന്ന വിവാദം അന്വേഷണ വിധേയമായിരിക്കുന്ന പശ്ചാത്തലത്തില്‍ അങ്ങനെ വേണം പ്രതീക്ഷിക്കാന്‍. ബന്ധം ഊഷ്മളമാക്കാന്‍ ചില ശ്രമങ്ങളും നടന്നു. അതിലിടക്ക് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദമായി. അതിന് പുറമെ, സിറിയ, ക്രീമിയ ഇടപെടല്‍, ഇറാന്‍ ആണവ പ്രശ്‌നം, യൂറോപ്പില്‍ ഇടപെടാനുള്ള റഷ്യന്‍ നീക്കം ഇവയൊക്കെ ബന്ധം വഷളാക്കി. ഉത്തരകൊറിയന്‍ വിഷയത്തില്‍ റഷ്യ ഉറച്ച നിലപാട് സ്വീകരിച്ചത് ട്രംപിനെ വിഷമവൃത്തത്തിലാക്കി. ഇറാന് എതിരായ നീക്കത്തെ റഷ്യയും ചൈനയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത് കാരണം ട്രംപ് ഭരണകൂടത്തിന് മുന്നോട്ട് പോകാനായില്ല. ഇറാനില്‍ ഒരു വിഭാഗത്തെ ഇളക്കിവിട്ട് പ്രക്ഷോഭം നടത്തിയതോടെ, യാഥാസ്ഥിതിക, പുരോഗമന പക്ഷങ്ങള്‍ ഒന്നിച്ചു. സര്‍ക്കാറിന് അനുകൂലമായി ജനലക്ഷങ്ങള്‍ ഇറാന്‍ തെരുവുകളില്‍ നിറഞ്ഞു നിന്നതോടെ ട്രംപിന്റെ സ്വപ്‌നം അസ്ഥാനത്തായി.
ആഭ്യന്തര രംഗത്തും ഒരു വര്‍ഷത്തിനകം ട്രംപിന്റെ വികല നിലപാടുകള്‍ക്കെതിരെ കൂടെ നിന്നവര്‍ പോലും രംഗത്ത് വന്നു. ട്രംപിനെ കുരുക്കിലാക്കുന്നതാണ് മാധ്യമ പ്രവര്‍ത്തകന്‍ മൈക്കള്‍ വുള്‍ഫിന്റെ പുസ്തകം. ‘പദവി മോഹിച്ചില്ല, പ്രശസ്തിക്ക് മാത്രമാണ്’ ഹിലരി ക്ലിന്റന് എതിരെ മത്സരിച്ചതെന്നാണ് പുസ്തകം വിവരിക്കുന്നത്. ‘തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഒരിക്കലും ട്രംപ് പ്രതീക്ഷിച്ചതല്ല. വിജയിക്കുമെന്ന് വന്നതോടെ ഭാര്യക്കും കുടുംബങ്ങള്‍ക്കും സന്തോഷമല്ല, അങ്കലാപ്പും ആശങ്കയുമായി…’ മകന്‍ ട്രംപ് ജൂനിയറും മരുമകന്‍ കുഷ്‌നറും 2016 ജൂണില്‍ ട്രംപ് ടവറില്‍ റഷ്യന്‍ സംഘവുമായി നടത്തിയ കൂടിക്കാഴ്ച രാജ്യദ്രോഹപരമാണ്. ഹിലരി ക്ലിന്റനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ റഷ്യ നല്‍കുമെന്ന് ധാരണ…’ ഇങ്ങനെയാണ് പ്രധാന വെളിപ്പെടുത്തല്‍. ഉത്തരവാദിത്തത്തെ കുറിച്ച് ബോധമില്ലാത്തയാളാണ് ട്രംപ് എന്നും സൂചന നല്‍കുന്നു. മുന്‍ വിശ്വസ്തനും ഉപദേശകനുമായ സ്റ്റീവ് ബാനണ്‍ ആണ് പുസ്തകത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് വ്യക്തമായതോടെ വൈറ്റ്ഹൗസ് ഇയാള്‍ക്കെതിരെയും ഹാലിളകിയിരിക്കുകയാണ്. ഒബാമ ഭരണകൂടത്തിന്റെ നിരവധി ക്ഷേമ പരിപാടികള്‍ ട്രംപ് പൊളിച്ചെഴുതി. ഇസ്രാഈലുമായുണ്ടായിരുന്ന ഒബാമ കാലത്തെ അകല്‍ച്ച ഇല്ലാതാക്കി കൊണ്ടായിരുന്നു തുടക്കം. പശ്ചിമേഷ്യന്‍ സമാധാനത്തിനുള്ള ഒബാമയുടെ നീക്കം തടസ്സപ്പെടുത്തി ഇസ്രാഈലി ഭരണകൂടം നിലപാട് സ്വീകരിച്ചപ്പോള്‍ നല്‍കിയ പ്രഹരമായിരുന്നു യു.എന്‍ രക്ഷാസമിതിയിലെ നിഷ്പക്ഷ സമീപനം. ഇത് ട്രംപ് തിരുത്തി. രണ്ടര കോടി അമേരിക്കക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതി മെക്‌സികോ അതിര്‍ത്തിയില്‍ ഭിത്തി കെട്ടാനുള്ള ട്രംപിന്റെ നീക്കം അയല്‍ രാജ്യവുമായി കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. ഏറ്റവും അവസാനം ഫെബ്രുവരി 16 വരെ ഒരുമാസക്കാലത്തെ ചെലവ് ഉള്‍ക്കൊള്ളുന്ന ധനബില്‍ സെനറ്റില്‍ കഴിഞ്ഞാഴ്ച ആദ്യം പരാജയപ്പെട്ടതോടെ സാമ്പത്തിക സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയുമായി കുടിയേറ്റം, അതിര്‍ത്തി വിഷയം തുടങ്ങിയ പ്രശ്‌നത്തില്‍ ധാരണയിലെത്താമെന്ന് നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു ട്രംപ്.
ഉത്തരകൊറിയയിലെ കിം ജോംഗ് ഉന്നിനെ പോലെ ഏകാധിപതിയുടെ സ്വഭാവമാണ് ട്രംപിനും. ട്വീറ്റുകളില്‍ നയം നിശ്ചയിക്കുന്ന ട്രംപ് നാളെ എന്ത് തീരുമാനിക്കുമെന്ന് വൈറ്റ്ഹൗസില്‍ ധാരണയൊന്നുമില്ല. ഭ്രാന്തമായ നിലപാടുകള്‍ അമേരിക്കയെ മാത്രമല്ല ലോകത്തെ എവിടെ എത്തിക്കും? വംശീയ നിലപാടിലൂടെ വെള്ള വംശീയ ചിന്താഗതിക്കാരെ ഒപ്പംനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും അമേരിക്കയുടെ ലോക വീക്ഷണത്തെ തകിടം മറിക്കുകയാണ് ട്രംപ്. യൂറോപ്പ്, നാറ്റോ സഖ്യവുമായും അറബ് ലോകവുമായും ഭാവിയിലുണ്ടാകാനിരിക്കുന്ന ‘ഏറ്റുമുട്ടല്‍’ എന്തെല്ലാം പ്രത്യാഘാതം സൃഷ്ടിക്കും? പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ ഉടമ്പടി തുടങ്ങിയ പ്രശ്‌നങ്ങളില്‍ ട്രംപ് പക്വതയോട് കൂടിയ നിലപാട് സ്വീകരിക്കുമോ? ഉത്തരകൊറിയയോടുള്ള നിലപാട് തല്‍ക്കാലം മയപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ട്രംപ് തന്നെ എല്ലാം തീരുമാനിക്കും. ഉപദേശകര്‍ സ്വന്തം മകനും മരുമകനുമാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്ന സൈനിക രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ലോക സമൂഹത്തില്‍ ഉയര്‍ന്നുവന്ന ഉത്കണ്ഠ അടുത്തൊന്നും ശമിക്കുില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending