Connect with us

Video Stories

മോദി ഭരണത്തില്‍ തഴച്ചുവളരുന്ന സംരംഭകര്‍

Published

on

 

നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാളാണ് മോദിയുടെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരന്‍. ഇന്റര്‍നെറ്റില്‍ നിഖില്‍ വി. മെര്‍ച്ചന്റ് എന്നയാളെ തിരഞ്ഞാല്‍ ഒരു ചിത്രമോ വിവരണങ്ങളോ അഭിമുഖങ്ങളോ ഒരു ഉദ്ധരണിയെങ്കിലുമോ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നരേന്ദ്രമോദിക്ക് ചുറ്റുമുള്ള 50 പ്രമുഖ സംരംഭകരില്‍ പ്രധാനിയാണ് നിഖില്‍ മെര്‍ച്ചന്റെന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ ഉന്നതങ്ങളിലും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സര്‍ക്കാറിലും പരസ്യമായ രഹസ്യമാണ്. അതിനാല്‍ മെര്‍ച്ചന്റിന്റെ ഈ അജ്ഞാതത്വം വളരെ നിര്‍ണായകമാണ്.
2014ന്റെ തുടക്കത്തില്‍, മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ അവസാന ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ രണ്ട് അന്വേഷണങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചതായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന നരേന്ദ്ര മോദിയുടെ ആത്മ മിത്രം ഗൗതം അദാനിയായിരുന്നു റെയ്ഡ് ചെയ്യപ്പെട്ട ഒരാള്‍. രണ്ടാമത്തെ റെയ്ഡ് നടന്നത് സ്വാന്‍ എനര്‍ജിയിലാണ്. വസ്ത്ര, റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ വന്‍ തോതില്‍ പങ്കാളിയായ ഈ കമ്പനി പക്ഷേ അത്ര പ്രശസ്തമൊന്നുമായിരുന്നില്ല. 1991ല്‍ ഗോയങ്ക ഗ്രൂപ്പില്‍ നിന്നും സ്വന്തമാക്കിയ കമ്പനിയുടെ ഉടമസ്ഥര്‍ നിഖില്‍ മെര്‍ച്ചന്റും അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് നവീന്‍ഭായി ദേവും ആയിരുന്നു. അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയത് അദാനിയെ മാത്രമായിരുന്നു. കാരണം കോണ്‍ഗ്രസ് ആ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത് മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അദാനിക്കും അംബാനിക്കും വേണ്ടി ആയിരിക്കും ഭരണം എന്നായിരുന്നു. സ്വാന്‍ എനര്‍ജി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയില്ലെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മോദി സര്‍ക്കാറുമായുള്ള ഈ കമ്പനിയുടെ ബന്ധം പൊതു താത്പര്യ ഹര്‍ജിയായി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നു.
2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി റെയ്ഡ് നടത്തി എന്നാരോപിക്കപ്പെട്ട അന്നത്തെ റവന്യൂ സെക്രട്ടറി രാജീവ് തക്രൂവിനെ ആ സ്ഥാനത്ത് നിന്നും തെറിപ്പിച്ചു. സ്വഭാവിക നടപടിയായാണ് റെയ്‌സിന ഹില്‍ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും അദ്ദേഹത്തെ മാറ്റിയ വകുപ്പ് നോക്കിയാല്‍ അതങ്ങനെയല്ല എന്നു മനസിലാവും. ഡവലപ്‌മെന്റ് ഓഫ് നോര്‍ത്ത് ഈസ്റ്റ് റീജ്യണ്‍ മന്ത്രാലയത്തിലേക്കും അവിടെ നിന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലേക്കുമാണ് മാറ്റിയത്. എങ്ങിനെയാണ് അദാനിയെപ്പോലെ നിഖില്‍ വസന്ത്‌ലാല്‍ മെര്‍ച്ചന്റും ബി.ജെ.പിയുടെ വാത്സല്യ ഭാജനമായി മാറിയത്? ഇന്‍ഫര്‍മേഷന്‍ ഓഫ് ദി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം എട്ട് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ആണ് മെര്‍ച്ചന്റ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം കമ്പനികളിലും കാര്യമായി എന്തെങ്കിലും ബിസിനസ് നടക്കുന്നതല്ല. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിദേശ യാത്രയില്‍ അനുഗമിച്ച ബിസിനസുകാരുടെ കൂട്ടത്തില്‍ മെര്‍ച്ചന്റ് ഉണ്ടായിരുന്നു.
2017ല്‍ മെര്‍ച്ചന്റിന്റെ മുംബയിലെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് ഓഫീസ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി സന്ദര്‍ശിച്ചു. ആഞ്ചിയോപ്ലാസ്റ്റി സര്‍ജറിക്ക് തയ്യാറെടുക്കുന്ന മെര്‍ച്ചന്റിനെ കണ്ടത് ഒരു സൗഹൃദ സന്ദര്‍ശനം മാത്രമാണ് എന്നാണ് ചൗധരി വിശദീകരിച്ചത്. എന്നാല്‍ സ്വാനിന്റെ ഓഫീസില്‍ റെയ്ഡ് നടക്കുമ്പോള്‍ ചൗധരി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ ഉദ്യോഗസ്ഥനായിരുന്നു എന്നതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. എന്നാല്‍ അക്കാര്യം തനിക്കറിയില്ല എന്നാണ് അതേക്കുറിച്ച് മെര്‍ച്ചന്റ്് പ്രതികരിച്ചത്.
വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാന്‍ എനര്‍ജി 2016-17ല്‍ 300 കോടിയുടെ ബിസിനസില്‍ 1.68 കോടിയുടെ ലാഭമാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ നോക്കിയാല്‍ 2014-15ല്‍ 4.7 കോടി രൂപയും 2016-16ല്‍ 58 ലക്ഷവുമാണ് ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധനം എന്ന നിലയില്‍ ചില പൊതുമേഖല ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയായി തരപ്പെടുത്തിയെടുക്കാന്‍ സ്വാന്‍ എനര്‍ജിക്ക് സാധിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും ചേര്‍ന്ന് 48 കോടിയും ദേന ബാങ്ക് 5.8 കോടിയും ഗുജറാത്തിലെ മെഹസാന അര്‍ബന്‍ കോപറേറ്റീവ് ബാങ്ക് 4.1 കോടി രൂപയും മഹാരാഷ്ട്ര സര്‍ക്കാറിന്റെ സികോം 2.2 കോടി രൂപയും വായ്പ നല്‍കി.
സ്വാന്‍ എനര്‍ജി വിവാദത്തില്‍ കുടുങ്ങിയത് ഒരു തവണ മാത്രമാണ്. 2009ല്‍ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ പിപ്പവാവ് പവര്‍ കമ്പനിയുടെ 49 ശതമാനം ഓഹരി 381 കോടി രൂപക്ക് സ്വാന്‍ എനര്‍ജിക്ക് നല്‍കാന്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തീരുമാനമെടുത്തപ്പോഴായിരുന്നു അത്. മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കാതെയായിരുന്നു മോദി സര്‍ക്കാറിന്റെ ഈ തീരുമാനം. പ്രതിപക്ഷം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മോദിക്ക് ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നു.
പിന്നീട് 2016ല്‍ സ്വാന്‍ രംഗത്ത് വന്നത് ഗുജറാത്തിലെ ജഫ്രാബാദ് തുറമുഖത്ത് എല്‍.എന്‍.ജി ടെര്‍മിനലുമായാണ്. ഇന്ത്യയിലെ പൊതുമേഖലയിലെ ഏറ്റവും വലിയ ഓയില്‍ കമ്പനികളായ ഒ.എന്‍.ജി.സി, ഐ.ഒ.സി, എച്ച്.പി.സി.എല്‍ എന്നിവ നിഖില്‍ മെര്‍ച്ചന്റിന് പൂര്‍ണ്ണ പിന്തുണയുമായി എത്തി. മൂന്നു കമ്പനികളുംകൂടി ടെര്‍മിനലിന്റെ 60 ശതമാനം #ോട്ടിങ് സ്‌റ്റോറേജ് റെഗുലേഷന്‍ യൂണിറ്റ് ബുക്ക് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിന്റെ മറ്റൊരു കമ്പനിയായ ജി.എസ്.പി.സി ടെര്‍മിനലിന്റെ 1.5 മെട്രിക് ടണ്‍ ഭാഗവും വാങ്ങി. അതായത് ടെര്‍മിനലിന്റെ 90 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എടുത്തു എന്നര്‍ത്ഥം. എല്‍.എന്‍.ജി ഇറക്കുമതി ചെയ്യാന്‍ ഈ ടെര്‍മിനല്‍ ഉപയോഗിക്കുന്നതിന് കമ്പനികള്‍ മുന്‍കൂര്‍ നിശ്ചയിച്ച ഫീസ് സ്വാനിന് നല്‍കും എന്നതാണ് കരാര്‍. എല്‍.എന്‍.ജി പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ നടന്ന ഈ കരാറുകള്‍ നിഖില്‍ മെര്‍ച്ചന്റിനെ സംബന്ധിച്ചിടത്തോളം ‘റിസ്‌ക്’ ഇല്ലാത്ത പദ്ധതിയായി.
ഗുജറാത്ത് സര്‍ക്കാറിനു കീഴിലെ രണ്ട് പൊതുമേഖല സ്ഥാപനങ്ങളായ ഗുജറാത്ത് മാരിടൈം ബോര്‍ഡ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റെഡ് എന്നീ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 208 കോടിക്ക് എല്‍.എന്‍.ജി ടെര്‍മിനലിന്റെ 26 ശതമാനം ഓഹരി വാങ്ങി. എന്നാല്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഒരു സ്വകാര്യ സംരംഭത്തില്‍ ഇത്ര അധികം നിക്ഷേപം നടത്തുന്നത് എന്നു ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. പ്രത്യേകിച്ചും ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് സ്വന്തമായി ഒരു എല്‍.എന്‍.ജി ടെര്‍മിനല്‍ ഗുജറാത്തില്‍ സ്ഥാപിക്കുമ്പോള്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ഒക്ടോബറില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ 30 വര്‍ഷത്തെ കാലാവധിയില്‍ കണ്‍സെഷന്‍ കരാര്‍ സ്വാന്‍ എനര്‍ജിക്ക് അനുവദിച്ചുകൊടുത്തു. 20 വര്‍ഷംകൂടി കാലാവധി കൂട്ടാന്‍ പറ്റുന്ന കരാറായിരുന്നു അത്. എന്നാല്‍ നിഖില്‍ മെര്‍ച്ചന്റ് പറയുന്നതു ഏകദേശം രണ്ടര വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് ആ കരാര്‍ അനുവദിച്ചു കിട്ടിയത് എന്നാണ്. 2015 ഏപ്രിലിലാണ് ഈ അപേക്ഷ സ്വാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത് എന്നും മെര്‍ച്ചന്റ് പറയുന്നു.
അതേസമയം എല്‍.എന്‍.ജി പദ്ധതിക്കു വേണ്ടി താന്‍ സമാഹരിക്കുന്ന 750 കോടി വായ്പയുടെ ഉത്തരവാദിത്തം പൊതുമേഖല കമ്പനിക്ക് ഇല്ല എന്നാണ് മെര്‍ച്ചന്റ് പറയുന്നത്. എന്നാല്‍ ലഭിച്ച രേഖകള്‍ പ്രകാരം തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ ഒരു ഭാഗം പൊതുമേഖലാ കമ്പനികളുടെ ഉത്തരവാദിത്തമാണ്. നിഖില്‍ മെര്‍ച്ചന്റിനെക്കുറിച്ചോ സ്വാന്‍ എനര്‍ജിയെക്കുറിച്ചോ സംസാരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ആരും തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എഴുതി തയ്യാറാക്കിയ ചോദ്യാവലിക്ക് മറുപടി തരാം എന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് അതില്‍ നിന്നും പിന്‍മാറി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോ നിതിന്‍ പട്ടേലോ പ്രതീകരിക്കാന്‍ തയ്യായില്ല.
നിഖില്‍ മെര്‍ച്ചന്റിന്റെ കോളജ് സഹപാഠിയും ഹോസ്റ്റലിലെ സഹതാമസക്കാരനുമായ ഗുജറാത്ത് ഊര്‍ജ്ജ മന്ത്രി സൗരഭ് പട്ടേല്‍ സ്വാന്‍ എനര്‍ജിയോട് എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചു എന്ന ആരോപണം നിഷേധിച്ചു. എന്തെങ്കിലും തരത്തിലുള്ള സ്വജന പക്ഷപാതിത്വം ഇതില്‍ ഉണ്ടെന്ന പ്രചാരണത്തെ നിഖില്‍ മെര്‍ച്ചന്റും തള്ളിക്കളയുന്നു. ഇതെല്ലാം കിംവദന്തികള്‍ മാത്രമാണെന്നും കഴിഞ്ഞ 35 വര്‍ഷമായി ബിസിനസ് രംഗത്ത് നില്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ പ്രമുഖരായ ആളുകളുമായി ബന്ധപ്പെടേണ്ടി വരാറുണ്ട് എന്നും അത് സാധാരണ കാര്യം മാത്രമാണെന്നും നിഖില്‍ മെര്‍ച്ചന്റ് പറഞ്ഞു.
കടപ്പാട്: വേലംശൃല.ശി

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending