Connect with us

Video Stories

ഇനിയും വരുമോ ഒരു ബനാത്ത് വാല സാഹിബ്…

Published

on

യു.കെ മുഹമ്മദ് കുഞ്ഞി

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി നിലവിൽ വന്ന കോൺഗ്രസ്സിതര ഗവർമെണ്ടായ മൊറാർജി ദേശായിയുടെ ഭരണകാലഘട്ടമായ 1977 ൽ കന്നിക്കാരനായ ഒരു മുസ്ലിം ലീഗ് അംഗം ലോക്സഭയിൽ ഇടിമുഴക്കം സൃഷ്ടിച്ചത് വെറും വാക്പയറ്റ് കൊണ്ടല്ല. കൃത്യമായ ഉദാഹരണങ്ങൾ നിരത്തി, അതും ലോക രാഷ്ട്രങ്ങളിലെ കോടതി വിധികൾ പോലും കൊണ്ട് വന്ന് പാർലമെൻറിനെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.

വന്ദേമാതരാം ആലാപനം നിർബന്ധമാക്കാനുള്ള വിവാദ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഒരു കോടതി വിധിയിൽ പറഞ്ഞ “വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ആത്മസത്തയാണ് ” എന്ന പ്രസിദ്ധമായ ഉദ്ധരണി ലോക്സഭയിൽ പറഞ്ഞപ്പോൾ
മൊറാർജി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ എൽ.കെ. അദ്വാനിയെയും എ.ബി. വാജ്പേയിയെയും പോലും സ്തംബ്ധരായി എന്ന് അന്നത്തെ ദേശീയപത്രങ്ങൾ പോലും എഴുതിയിരുന്നു.

ആ ഇടി മുഴക്കം പൊന്നാനിയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജി.എം. ബനാത്ത് വാല സാഹിബിന്റെതായിരുന്നു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ അദ്ധ്യക്ഷൻ, പാർലിമെൻറിൽ മത ന്യൂന പക്ഷത്തിൻറെ ശക്തനായ വക്താവ്, വശ്യ മനോഹരമായ വാക് ചാരുതി കൊണ്ട് പ്രഭാഷണ കലയുടെ മർമ്മം കണ്ടറിഞ്ഞ വാഗ്മി. വിശേഷണങ്ങൾ ധാരാളമുണ്ടെങ്കിലും അവയിലൊന്നും ഒതുങ്ങുന്നതല്ല ബനാത്ത് വാല സാഹിബിൻറെ സാന്നിധ്യം.

മാന്യമായ ഇടപെടൽ, സൗഹൃദം കലർന്ന സംസാരം, പാർട്ടിയോടുള്ള കൂറ്, സമൂഹത്തോടുള്ള പ്രതിബദ്ധത, ജനങ്ങളിലുള്ള വിശ്വാസം. ഇവയെല്ലാം അദ്ദേഹത്തിൻറെ സ്വഭാവ വൈശിഷ്ട്യമായിരുന്നു.

രാഷ്ട്രീയത്തിലും ചരിത്രത്തിലുമുള്ള അഗാധ പാണ്ഡിത്യം, മികച്ച പാര്‍ലമെന്‍േററിയന്‍, ഉജ്ജ്വല പ്രഭാഷകൻ, പ്രതിഭാധരനായ ഗ്രന്ഥകാരന്‍ തുടങ്ങിയവയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു.

1933 ആഗസ്ത് 15 ന് മുംബൈയിലാണ് ജനനം. സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എം.കോം, ബി.എഡ്.ബിരുദം നേടിയ അദ്ദേഹം അദ്ധ്യാപകനായാണ് പൊതു ജീവിതം ആരംഭിച്ചത്. ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

1961ൽ മുസ്‌ലീം ലീഗിൻറെ എക്‌സിക്യൂട്ടീവ്‌ അംഗമായ അദ്ദേഹം, 1967 ലും 1972 ലും മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഉമർ ഖാദി മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി നിയമ സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലിം ലീഗ് മുംബൈ സിറ്റി സെക്രട്ടരി, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടരി, പ്രസിഡണ്ട്, അഖിലേന്ത്യാ ജനറൽ സെക്രട്ടരി, 1994 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ദേശീയ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

1977 ജയിച്ചു തുടങ്ങിയ അദ്ദേഹം, 1980, 1984,1989, 1996, 1998, 1999. വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഏതാണ്ടെല്ലാ തവണയും ഒരു ലക്ഷത്തിന് മുകളിൽ ഭൂരി പക്ഷത്തിനായിരുന്നു വിജയം.

മുംബൈയില്‍ മണ്ണിൻറെ വാദവും വർഗ്ഗീയ വികാരവും ഇളക്കി വിട്ട്, മലയാളികളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടാൻ ശ്രമിച്ചവർക്കെതിരെ നിയമ സഭയിലെ ബനാത്ത് വാല സാഹിബിൻറെ പോരാട്ടങ്ങൾ ദേശീയ ശ്രദ്ധ നേടിയപ്പോൾ, ബാഫഖി തങ്ങളും സി.എച്ചുമടക്കമുള്ള നേതാക്കളാണ് അദ്ദേഹത്തെ കേരളവുമായി അടുപ്പിച്ചത്.

പാർലിമെൻറിൽ വെറും രാഷ്ട്രീയം പറയുന്ന പ്രകൃതക്കാരനായിരുന്നില്ല ബനാത്ത്‌ വാല സാഹിബ്. ന്യൂനപക്ഷ വിഭാഗത്തിൻറെ അവകാശപ്പോരാട്ടങ്ങൾക്കായിരുന്നു തൻറെ പ്രസംഗമത്രയും. അതിനാലാകണം ഇന്ദിരാ ഗാന്ധി പോലും ന്യൂനപക്ഷ വിഷയം വരുമ്പോൾ ബനാത്ത് വാല സാഹിബിൻറെ പ്രസംഗത്തെ സസൂക്ഷ്മം വീക്ഷിച്ചത്.

1986 കാല ഘട്ടത്തിലെ ശരീഅത്ത് വിവാദ കാലത്തെ ബനാത്ത് വാല സാഹിബിൻറെ പാർലമെൻറിലെ ഇടപെടൽ മുസ്ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അന്ന് പാർലിമെൻറ് അംഗീകരിച്ച ” മുസ്ലിം വുമണ്‍ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവേർസ് ആക്റ്റ്” എന്ന ശരീഅത്ത് ബിൽ യഥാർത്ഥത്തിൽ ബനാത്ത് വാല സാഹിബിൻറെ സ്വകാര്യ ബില്ലായിരുന്നു.

ഒരു പാർലിമെൻറ് അംഗത്തിൻറെ സ്വകാര്യ ബിൽ രാഷ്ട്രത്തിൻറെ നിയമമാവുന്നത് അത്യപൂർവ്വമാണ്. ബനാത്ത് വാല സാഹിബ് കൊണ്ട് വന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിൻറെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്.

ജാമിയ മില്ലിയ വിഷയം, ബാബ്‌രി മസ്ജിദ് പ്രശ്നം തുടങ്ങി സമുദായത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ബനാത്ത് വാല സാഹിബിൻറെ സജീവ ഇടപെടൽ ഉണ്ടായി എന്ന് തന്നെ പറയാം.

മുസ്ലിം ലീഗ് പോലുള്ള പാർട്ടിയുടെ ഒരു പാർലിമെൻറ് അംഗം കേവലമായൊരു മണ്ഡല വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല. പാർശ്വ വൽക്കരിക്കപെട്ട ഒരു സമൂഹത്തിൻറെ പുരോഗതിക്കും, ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾക്ക് ആശ്രയവവും ആശ്വാസവുമായും അവരുടെ ശബ്ദവും സാന്നിദ്ധ്യവുമായും നിലകൊള്ളേണ്ടവരാണ്. ഇക്കാര്യത്തിൽ ഏറെ വിജയിച്ച നേതാവായിരുന്നു ബനാത്ത് വാല സാഹിബ്.

ഫാസിസം കൊടികുത്തിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അറിയാതെയെങ്കിലും മനസ്സ് മന്ത്രിക്കുകയാണ്. “ഇനിയും വരുമോ ഒരു ബനാത്ത് വാല സാഹിബ്…”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending