Connect with us

Video Stories

സി.ബി.ഐ തലപ്പത്തെ അഴിമതിക്കഥകള്‍

Published

on

സതീഷ് ചന്ദ്ര

ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷം സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. അസ്താനക്കെതിരെ കൈക്കൂലി കേസ് എടുത്തത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്. ‘പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി, ഗുജറാത്ത് കേഡര്‍ ഓഫീസര്‍, ഗോധ്ര പ്രത്യേക അന്വേഷണ സംഘത്തിലെ പ്രമുഖന്‍, സി.ബി.ഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറി കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടു. ഈ പ്രധാനമന്ത്രിയുടെ കീഴില്‍ സി.ബി.ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാണ്’ രാഹുല്‍ ട്വീറ്റില്‍ കുറിച്ചവരികളാണിത്. സി.ബി.ഐ അന്വേഷണം നേരിടുന്ന സതീഷ് സാനയില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്ക് എതിരെയുള്ള കേസ്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു നേതൃത്വം നല്‍കുന്നയാളാണ് അസ്താന. രാജ്യത്തെ അന്വേഷണ ഏജന്‍സിയുടെ രണ്ടാംനിരക്കാരനായ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ തന്നെ കേസെടുക്കുന്നത് അസാധാരണമാണ്.
അതേസമയം, അലോക് വര്‍മയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് അദ്ദേഹം പരാതി നല്‍കിയതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പ്രധാനമന്ത്രിക്കും പരാതി നല്‍കിയതായും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. പന്ത്രണ്ടിലധികം ആരോപണങ്ങളാണ് അസ്താന, വര്‍മക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്‌സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയും അടി മുറുകുകയും ചെയ്യുമ്പോള്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന പല കേസുകളുടേയും ഇതുവരെ വെളിച്ചം കാണാതിരുന്ന വിശദാംശങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം വര്‍മയേയോ അസ്താനയേയോ സ്ഥാനത്ത്‌നിന്ന് നീക്കി മറ്റേതെങ്കിലുമിടത്ത് നിയമനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുന്നു. സി.ബി.ഐയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
വര്‍മയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്: മോയിന്‍ ഖുറേഷിക്കെതിരായ കേസിലെ മറ്റൊരു പ്രതി സന സതീഷ് ബാബു പറയുന്നത് സി.ബി.ഐ നടപടി ഒഴിവാക്കാന്‍ അലോക് വര്‍മക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ്. സന ഒരു തവണ മാത്രമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സനയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അലോക് വര്‍മ തന്നോട് പറഞ്ഞത്. അതേസമയം ഇതേ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് രാകേഷ് അസ്താനക്കെതിരെ ഒക്ടോബര്‍ 15ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയത് അസ്താനയാണ് എന്നാണ് ആരോപണം. അസ്താനയടക്കമുള്ളവര്‍ക്ക് മൂന്ന് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കിയെന്ന് എഫ്.ഐ.ആര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ നാലിന് ഇത് സംബന്ധിച്ച് സന സതീഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്.
സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളില്‍നിന്നും അറസ്റ്റില്‍നിന്നും രക്ഷപ്പെടാനായി രണ്ട് ബിസിനസുകാര്‍ കരീബിയന്‍ രാജ്യമായ സെന്റ് കിറ്റ്‌സില്‍ പൗരത്വം തേടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ സി.ബി.ഐ ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ആവശ്യമായ നടപടിയൊന്നുമെടുത്തില്ല. ഇതിലൊരാള്‍ കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിയാണ്. മറ്റേയാള്‍ ടു.ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട പണ തട്ടിപ്പ് കേസിലെ പ്രതിയും.
പണതട്ടിപ്പ് കേസുകളില്‍ വസ്തു ജപ്തി ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ പിടിയിലായിരുന്നു. എന്നാല്‍ ഈ നടപടിയുടെ പേരില്‍ ഡയറക്ടര്‍ അലോക് വര്‍മ സി.ബി.ഐ ലക്‌നൗ യൂണിറ്റ് തലവനെ ശകാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സി.ബി.ഐയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ചണ്ഡിഗഡിലെ ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസിലും സി.ബി.ഐ അലംഭാവം കാട്ടി.
അസ്താന കൈക്കൂലി കേസില്‍ ഒന്നാം പ്രതിയാണ്. റോയുടെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും അസ്താനക്കെതിരായ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോയല്‍ പ്രതിയല്ല. ഫോണ്‍ രേഖകള്‍, വാട്‌സ് അപ് സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ആറ് കേസുകളിലാണ് അസ്താനക്കെതിരെ അന്വേഷണം നടത്തുന്നത് സിവിസിക്ക് മുമ്പാകെ സെപ്തംബര്‍ 21ന് സി.ബി.ഐ അറിയിച്ചിരുന്നു. അലോക് വര്‍മയെ വ്യക്തിഹത്യ ചെയ്യാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുമാണ് രാകേഷ് അസ്താന ശ്രമിക്കുന്നതെന്ന് സി.ബി.ഐ ആരോപിക്കുന്നു. സിവിസിക്ക് വ്യാജ പരാതികള്‍ നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് അസ്താന എന്ന് സി.ബി.ഐ പറയുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ മനോജ് പ്രസാദിനെ, സന സതീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അസ്താനയ്‌ക്കെതിരെ നീങ്ങിയത്. മോയിന്‍ ഖുറേഷിയുടെ സ്ഥാപനത്തില്‍ 2014 ഫെബ്രുവരിയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബ്ലാക് ബെറി മെസഞ്ചര്‍ വഴി ഖുറേഷി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ എ.പി സിങുമായി നടത്തിയ സംഭാഷണം വിവാദമായിരുന്നു. യു.പി.എസ്‌സി അംഗമായിരുന്ന എ.പി സിംങ് ഇതേത്തുടര്‍ന്ന് രാജിവെച്ചു. 2017 ഫെബ്രുവരിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അസ്താനയുടെ നേതൃത്വത്തില്‍ സി.ബി.ഐ എസ്.ഐ.ടി കൈകാര്യം ചെയ്ത വളരെ പ്രധാനപ്പെട്ട കേസുകളിലൊന്നായിരുന്നു ഇത്. ഒക്ടോബര്‍ നാലിന് സന സതീഷ്, രാകേഷ് അസ്താനയടക്കം നാല് പേര്‍ക്കെതിരെ മൊഴി നല്‍കി. 2017 ഡിസംബര്‍ മുതലുള്ള 10 മാസക്കാലം മൂന്ന് കോടി രൂപ ഇവര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പരാതി. കൂടുതല്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചതായും സതീഷ് മൊഴി നല്‍കി. മനോജ് പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ.്‌ഐ.ടിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനായി 25 ലക്ഷം രൂപ നല്‍കി. 1.75 കോടി രൂപ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മനോജ് പ്രസാദിനെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. റോയില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍, മനോജ് അടക്കമുള്ളവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഗോയലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അദ്ദേഹം സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending