Connect with us

More

സ്വവര്‍ഗ പറുദീസയും ചെഗുവേരയുടെ കൊലക്കയറും

Published

on

ടി.കെ അരുണ്‍ വെട്രിമാരന്‍

2015 ജനുവരിയില്‍ അമേരിക്കയിലെ ഒറിഗണില്‍ ലഹരി മാഫിയയുടെ വളര്‍ച്ചക്ക് തടയിടുന്നതിനായി 21 വയസ്സിനു മുകളിലുള്ള ആര്‍ക്കും ലഹരി ആവശ്യത്തിന് കഞ്ചാവ് വാങ്ങാം എന്നൊരു ‘ചരിത്ര മുഹൂര്‍ത്ത വിധി’ അവിടത്തെ കോടതി പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് അതുവരെ ഒരു ഔണ്‍സിന് 1000 ഡോളര്‍ വിലയുണ്ടായിരുന്ന കഞ്ചാവ് 204 ഡോളറിന് സര്‍ക്കാര്‍ നല്‍കിപോന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശം ഒറിഗണ്‍ ആണ്. മാത്രമല്ല ജനങ്ങളിലെ മാനസിക പ്രശ്‌നം അവിടത്തെ ആഭ്യന്തര പ്രശ്‌നമായി പ്രഖ്യാപിക്കേണ്ട ദുരവസ്ഥയിലാണ് ഭരണകൂടം. കഴിഞ്ഞ ദിവസം നമ്മുടെ സുപ്രീംകോടതി നടത്തിയ ‘ചരിത്ര മുഹൂര്‍ത്ത വിധി’ ഒറ്റനോട്ടത്തില്‍ ശ്രേഷ്ഠമെന്നു തോന്നുമെങ്കിലും മേല്‍പ്പറഞ്ഞ രീതിയില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണതെന്നു നിസ്സംശയം പറയാന്‍ കഴിയും.

ബ്രിട്ടീഷ് ഭരണകാലത്ത് മെക്കാളെ പ്രഭു ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ്. 1838ല്‍ കരട് നിയമം തയ്യാറാക്കി 1860ല്‍ നിയമം നിലവില്‍ വന്നു. ഈ നിയമമാണ് സ്വവര്‍ഗരതി പ്രകൃതി വിരുദ്ധവും ക്രിമിനല്‍ക്കുറ്റവുമാക്കിയത്. 1994 മുതല്‍ ഐ.പി.സി 377 എടുത്തുകളയണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു. എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്തോളന്‍ എന്ന സംഘടന ഇതിനായി ഹര്‍ജി നല്‍കിയെങ്കിലും പരാജയപ്പെട്ടു. 2001ല്‍ സ്വവര്‍ഗ ലൈംഗിക അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. 2004ല്‍ നാസിന്റെ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പുനഃപരിശോധന ആവശ്യപ്പെട്ട് വീണ്ടും നല്‍കിയ ഹര്‍ജി യും തള്ളി. തുടര്‍ന്ന് നാസ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. 2006 ഏപ്രിലില്‍ സുപ്രീംകോടതി കേസ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ അപേക്ഷ തള്ളി അന്തിമവാദം തുടങ്ങി. 2009 ജൂലൈയില്‍ പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതി നിയമവിധേയമാണെന്നു ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി 2013ല്‍ സുപ്രീംകോടതി റദ്ദാക്കി. അതേവര്‍ഷം പ്രസ്തുത വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കപ്പെട്ടു. 2016ല്‍ കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി വന്നു. 2017ല്‍ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി; ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്ന് നിരീക്ഷണം നടത്തി. 2018 ല്‍ 377 സംബന്ധിച്ച 2013 ലെ തീരുമാനം പുനഃപരിശോധിക്കാമെന്ന് സുപ്രീംകോടതിയും 377 വകുപ്പിന്റെ കാര്യം സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നു കേന്ദ്രവും അറിയിച്ചു. 2018 സെപ്തംബര്‍ ആറിന് ഭാരണഘടനാബെഞ്ച് പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം അല്ലാതാക്കി.

2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകള്‍ അഭിപ്രായഭിന്നതയെതുടര്‍ന്ന് നിലപാട് അറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചത് തള്ളിയാണ് കോടതി ‘പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതി നിയമവിധേയമാണെന്നു’ വിധിക്കുന്നത്. ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്നത് കേവലം സാങ്കേതികമായ നിലപാടാണ്. ഈ വിഷയത്തില്‍ ശാസ്ത്രീയ പഠനങ്ങളോ, സാമൂഹികവും ആരോഗ്യപരവുമായ വരുംവരായ്കകളോ ഉത്തരവിന് ആധാരമായിട്ടില്ല. മാറുന്ന ജീവിത സാഹചര്യങ്ങളും സാമ്പത്തികമായി കൈവന്ന സ്വാതന്ത്ര്യവും വിവര സാങ്കേതിക വിദ്യയുടെ നവീന മേഖലകള്‍ തുറന്നിടുന്ന സാധ്യതകളും ആഗോളവത്കരണം കൊണ്ടുവരുന്ന ലോക വീക്ഷണവും ചേരുമ്പോള്‍ ഉണ്ടാകുന്ന കപട സാങ്കല്‍പിക യാഥാര്‍ത്ഥ്യമാണ് ഇന്നത്തെ തലമുറയുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നത്.

നേട്ടം, ലാഭം, തൃപ്തി, സുഖം തുടങ്ങിയ സംജ്ഞകളെ അടിസ്ഥാനമാക്കി സ്വയം കേന്ദ്രീകൃതമായ ഒരു ലോകം മെനഞ്ഞെടുക്കുകയും (അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുകയും) കൊടുക്കല്‍ വാങ്ങല്‍ പോലുള്ള ക്രയവിക്രയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹികമായ ബന്ധങ്ങളും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ആവശ്യകതയുമെല്ലാം നോക്കിക്കാണാന്‍ യുവ തലമുറയെ പഠിപ്പിക്കുന്ന ഒന്നാണ് ഈ വിധി. വ്യക്തിഗതമായ തൃഷണാതാല്‍പര്യങ്ങളെ മാത്രം മുഖ്യസ്ഥാനത്ത് നിര്‍ത്തുകയും മതങ്ങളും സംസ്‌കാരങ്ങളും ഹീനമെന്നുവെച്ച് മാറ്റിനിര്‍ത്തിയവയെയെല്ലാം സദാചാരം, മൗലികചിന്ത എന്ന നിലയില്‍ മുദ്രകുത്തി അപഹസിച്ചു അവയെയെല്ലാംതന്നെ പുരോഗമനവും മാനവികതയുമായി കാണിച്ചു തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് അണു കുടുംബങ്ങളില്‍ പോലും കാണാന്‍ കഴിയുന്നത്.

സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലായ പരോപകാര ശീലം, കൂട്ടായ അസ്തിത്വം മുതലായവ പൂര്‍ണമായി തിരസ്‌കരിക്കപ്പെട്ട ഒരു മനസ് വര്‍ത്തെടുക്കുകയാണ് ഈ ചരിത്ര നിര്‍മ്മിതി എന്ന കാര്യം മനസ്സിലാക്കുകകൂടി വേണം. 2011 വരെ സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്നും മാനസിക രോഗാവസ്ഥയാണെന്നുമുള്ള കാഴ്ചപ്പാടിലെത്തുന്ന ശാസ്ത്രീയ അനുമാനങ്ങളെ മാറ്റി സ്വവര്‍ഗ ലൈംഗികത ഒരാളുടെ സ്വന്തം തെരഞ്ഞെടുപ്പല്ലെന്നും മറിച്ച് വിവിധ സാമൂഹിക പ്രേരണകളുടേയും ജൈവ ഘടകങ്ങളുടെയും വളര്‍ച്ചയിലെ ചുറ്റുപാടുകളുടെയും (പ്രത്യേകിച്ച് ജനിതകം) മറ്റു സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണെന്നുമുള്ള അനുമാനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എത്തിച്ചേരുന്നത് യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളുടെയോ പ്രബന്ധങ്ങളുടെയോ പിന്തുണയോടെയല്ല, മറിച്ച് വോട്ടെടുപ്പിലൂടെയാണ്. സ്വവര്‍ഗ ലൈംഗികതക്ക് പിന്തുണ നല്‍കി ഐക്യരാഷ്ട്രസഭയും സുപ്രീംകോടതിയും നടത്തിയ പരാമര്‍ശങ്ങളൊക്കെതന്നെ പരിശോധിച്ചാല്‍ മനസിലാകും വ്യക്തിസ്വാതന്ത്ര്യം എന്ന ഒറ്റ വിഷയത്തിലധിഷ്ഠിതമായ തീരുമാനമാണിതെന്ന്. അതിനുള്ളിലെ കുടുംബ ആരോഗ്യ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ വന്നേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും പഠന വിധേയമാക്കാത്ത ഇത്തരം നടപടികള്‍ വരുത്തിവെക്കുന്ന സമൂഹിക വിപത്തിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ച ആവശ്യമായിരിക്കുന്നു.

എതിര്‍ ലിംഗത്തില്‍പെട്ട വ്യക്തിയുമായുള്ള ബന്ധം രൂപപ്പെടുത്താന്‍ സഹായിച്ച്, സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന റിലേഷന്‍ഷിപ് ക്രിയേഷന്‍ തെറാപ്പി, സ്വവര്‍ഗ ലൈംഗികത ഉണര്‍ത്തുന്ന രീതികളോട് വെറുപ്പും അറപ്പും ഉണ്ടാക്കി യെടുക്കുന്ന റെപ്യൂല്‍ഷന്‍ തെറാപ്പി വിത്ത് ഹൈപ്‌നോസിസ്, കാമവൈകാരികതയില്‍ എതിര്‍ലിംഗ അഭിനിവേശം സൃഷ്ടിക്കുന്ന സെക്ഷ്വല്‍ ഓറിയന്റേഷന്‍ ട്രാന്‍സ്ഫര്‍ എന്നീ അടിസ്ഥാന ചികിത്സാതത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഫലപ്രദമായ ‘കോണ്‍വെര്‍ഷന്‍ തെറാപ്പി’ എന്ന ചികിത്സാപദ്ധതിയെ അശാസ്ത്രീയമെന്ന് നിസ്സാരവത്കരിച്ച് സ്വവര്‍ഗ ലൈംഗികത മാനസിക രോഗമല്ലെന്നു സ്ഥാപിക്കുകയാണ് ഐക്യരാഷ്ട്ര സഭ ചെയ്തത്. 2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ വൈകിച്ചത്, ഐക്യരാഷ്ട്ര സംഘടനയിലെ വോട്ടെടുപ്പ്, കോണ്‍വെര്‍ഷന്‍ തെറാപ്പി തള്ളിക്കളയല്‍ എന്നിവയെല്ലാംതന്നെ വാസ്തവത്തില്‍ വലിയൊരു ഗൂഢാലോചനയുടെ ഫലമായി പിന്‍വാതില്‍വഴി കൊണ്ടുവന്ന് പ്രതിഷ്ഠിക്കപ്പെട്ട നയങ്ങളാണ്. സ്വവര്‍ഗാനുരാഗികളായ രണ്ടു പേര്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധത്തിലെ സ്വത്തവകാശം, പരസ്പര സഹകരണം, കുടുംബങ്ങള്‍ തമ്മിലെ സഹകരണം തുടങ്ങിയ വിഷയങ്ങളെല്ലാം ചോദ്യചിഹ്നമാണ്.

വിധി പ്രസ്താവന നടത്തിയ ബെഞ്ചംഗം ഇന്ദു മല്‍ഹോത്ര പറഞ്ഞത് LGBT വിഭാഗക്കാര്‍ (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പീഡനങ്ങള്‍ക്കു ചരിത്രം മാപ്പുപറയണം എന്നാണ്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് സൗഹൃദ സംസ്ഥാനം കേരളമാണ്. ട്രാന്‍സ് സൗഹൃദ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കപ്പെട്ട സര്‍ക്കാര്‍ ജോലികള്‍ വരുമാനം പോരെന്ന് പറഞ്ഞു ബഹിഷ്‌ക്കരിക്കപ്പെട്ട വിവരം നാം വായിച്ചതാണ്. ബി.ടെക് പൂര്‍ത്തിയാക്കിയ ഒരാള്‍ ഇവിടെ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ മാസ ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോഴാണ് 16000 രൂപ വരുമാനമല്ല എന്നു പറഞ്ഞു ജോലി വേണ്ടെന്ന്‌വെക്കുന്നത്. സമൂഹത്തില്‍ മാന്യമായ ജോലി ചെയ്ത് തങ്ങളുടെ സ്വത്വം ഉള്‍ക്കൊണ്ട്, അത് സ്വീകരിച്ച് സമൂഹത്തോടോപ്പം അഭിമാനത്തോടെ ജീവിക്കുന്ന നിരവധി പേരുണ്ട്. അവരോട് എല്ലാ ബഹുമാനവും പുലര്‍ത്തിക്കൊണ്ട് അവര്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ടു തന്നെ ചോദിക്കട്ടെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട,് തൃശൂര്‍ നഗരങ്ങളില്‍ രാത്രിയെ ലൈംഗിക വൈകൃതത്തിന്റെയും മാംസക്കച്ചവടത്തിന്റെയും കേന്ദ്രങ്ങളാക്കി റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്റിലുമൊക്കെ കുടുംബസമേതം പോകാന്‍ സാധിക്കാത്ത തരത്തില്‍ അരങ്ങേറുന്ന അരാജകത്വ നടനത്തെക്കുറിച്ച് ആര് ആരോടാണ് മാപ്പുപറയേണ്ടിവരിക.

വിധിക്ക് മുമ്പും ഇവിടെ സ്വവര്‍ഗ ലൈംഗിക ബന്ധം ഉണ്ടായിരുന്നു. ആണും പെണ്ണും ഒന്നിച്ചു നടക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന ആരും സ്വവര്‍ഗ രതി ചോദ്യം ചെയ്തിരുന്നില്ല. അവരെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നില്ല. സാമൂഹികമോ ആരോഗ്യപരമായോ യാതൊരു പഠനവും നടത്താതെ വ്യക്തി സ്വാതന്ത്ര്യം എന്ന ഒറ്റ വസ്തുതക്കുമുകളില്‍ പ്രസ്താവിച്ച വിധി വരുത്തുന്ന ചില ഭവിഷ്യത്തുകളുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് തമ്മില്‍ തെറ്റിയാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി നല്‍കുന്ന പോലെ സമ്മതമില്ലാതെ പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി പോയാലും അവന്റെ സമ്മതം എനിക്കുണ്ടായിരുന്നു എന്നു മറുവാദം ഉന്നയിക്കാനുള്ള നിയമ സാധുത ഇവിടെ ലഭിക്കുന്നു. ലൈംഗിക സുഖാന്വേഷികള്‍ക്ക് നിയമാനുസൃതമായ പുത്തന്‍ പറുദീസയും ലഭ്യമാകുന്നു. സ്വവര്‍ഗാനുരാഗം ഉദാത്ത മാനവികതയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തിമദ്ഭാവവുമാണെന്ന് പ്രകീര്‍ത്തിക്കുന്ന, സ്വവര്‍ഗാനുരാഗവും സ്വവര്‍ഗരതിയും രാഷ്ട്രീയ ലാഭത്തിനായി പുത്തന്‍ സാമൂഹികാവശ്യമാണെന്ന് വാദിക്കുന്ന, എതിര്‍ക്കുന്നവരെ പുരുഷാധിപത്യ മത പൗരോഹിത്യ പിന്തിരിപ്പന്മാര്‍ എന്നു മുദ്ര കുത്തുന്ന പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്നവര്‍ തങ്ങളുടെ ആരാധന മൂര്‍ത്തിയായ ചെഗുവേര ക്യൂബന്‍വിപ്ലവത്തിന് ശേഷം സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ കൈക്കൊണ്ട നടപടി എന്തെന്നറിയാന്‍ ചരിത്രമൊന്ന് മറിച്ചുനോക്കണം.

ക്യൂബന്‍ വിപ്ലവത്തിന് ശേഷം ‘സുപ്രീം പ്രോസിക്യൂട്ടര്‍’ എന്ന പദവിയില്‍ നിയമിതനായ ചെഗുവേര സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ നടത്തിയ ശിക്ഷാനടപടി വിചാരണ കൂടാതെ തൂക്കിക്കൊല്ലലായിരുന്നു. കാരണമായി അല്‍വാറോ വാര്‍ഗാസ് ലിയോസ എന്ന രാഷ്ട്രീയ നിരൂപകനോട് പറഞ്ഞിരുന്നത് ‘മാനവരാശിയുടെ നാളെയെക്കുറിച്ചു നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍ വ്യക്തിഗതമായ തൃഷണാ താല്‍പര്യങ്ങളെ മാത്രം മുഖ്യസ്ഥാനത്തു നിര്‍ത്തുന്ന ഇത്തരം ഹീനകൃത്യങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുമെന്നാണ്’. സ്വവര്‍ഗ രതി നിയമാനുസൃതമാകുന്നതിന്റെ ഒന്നാം വാര്‍ഷികം വരെ കാത്തിരുന്നാല്‍ മതിയാകും ഭവിഷ്യത്തുകള്‍ ഓരോന്നായി എണ്ണിത്തുടങ്ങാന്‍.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending