അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി

തോപ്പുംപടി അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.

ഇത് പ്രകാരം മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം തോപ്പുംപടി സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണ് സിബിഎസ്ഇ അധികൃതര്‍ കോടതിയെ അറിയിച്ചത്.

SHARE