സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ അറിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനജീവിതം അറിയുക; അരുണ്‍ ഗോപി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയാതെ എങ്ങിനെയാണ് ജനങ്ങളുടെ കാര്യങ്ങള്‍ അറിയുകയെന്ന് അദ്ദേഹം ചോദിച്ചു.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

കാലചക്രം ഉരുളുകയാണ്.. ആരും വിമര്‍ശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍, നിങ്ങളെ ഭരണം ഏല്‍പ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങള്‍ തന്നെ പറയുമ്പോള്‍ ഉത്തരം അനിവാര്യമാണ്!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക!!

SHARE