പൊലീസിന്റെ കൊലപാതകം; ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: കളിയിക്കാവിളിയില്‍ തമിഴ്‌നാട് പൊലീസിലെ എഎസ്‌ഐ വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചിയില്‍ നിന്നും കത്തി തമ്പാനൂരില്‍ നിന്നുമാണ് കണ്ടെത്തിയത്.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിലെ വീട്ടില്‍ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

SHARE