ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സുവര്‍ണനേട്ടവുമായി നീരജ് ചോപ്ര

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് യുവതാരം സ്വര്‍ണം നേടിയത്. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഇന്ത്യക്ക് എട്ടാം സ്വര്‍ണം സമ്മാനിച്ചത്.

ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 87.43 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നേടിയ ദേശീയ റെക്കോര്‍ഡാണ് ഇരുപതുകാരന്‍ മറികടന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണവും 41-ാമത്തെ മെഡലുമാണ്.

ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് സ്വന്തമാക്കി.

SHARE