ഏഷ്യന്‍ വോളിബോള്‍ കപ്പ്: ഖത്തര്‍ വിയറ്റ്‌നാമിനെ തോല്‍പിച്ചു

ദോഹ: ചൈനീസ് തായ്‌പേയില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഏഷ്യന്‍ വോളിബോള്‍ കപ്പില്‍ ആദ്യ മത്സരത്തില്‍ ഖത്തറിന് വിജയം. വിയറ്റ്‌നാമിനെ 3-0(25-20, 25-19, 25-23) എന്ന സകോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ ഖത്തറിനും വിയറ്റ്‌നാമിനും പുറമെ തായ്‌ലാന്‍ഡും ഓസ്‌ട്രേലിയയുമാണുള്ളത്. രണ്ടാം മത്സരത്തില്‍ തായ്‌ലാന്‍ഡും ഇന്ന് ഓസ്‌ട്രേലിയയുമാണ് ഖത്തറിന്റെ എതിരാളികള്‍. മൂന്നു ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് സിയില്‍ മാത്രമാണ് നാലു ടീമുകള്‍. ഗ്രൂപ്പ് എയില്‍ ജപ്പാന്‍, കസാകിസ്താന്‍, ദക്ഷിണ കൊറിയയും ഗ്രൂപ്പ് ബിയില്‍ ഇറാന്‍, ചൈന, ചൈനീസ്് തായ്‌പേയ് ടീമുകളുമാണുള്ളത്.

SHARE