Connect with us

More

അസ്ലം വധത്തിന് ഒരാണ്ട്

Published

on

 
കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ?

നാദാപുരം: ‘നിരപരാധിയായിരുന്നു എന്റെ മോന്‍. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ വെട്ടി നുറുക്കിയത്. കൊലയാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണക്കാരും പൊലീസും. മകന്‍ നഷ്ടപ്പെട്ട മാതാവിന്റെ കണ്ണീര്‍ കാണാന്‍ നീതി പീഠത്തിനെങ്കിലും സാധിക്കുമോ?, സി പി എം ക്രിമിനല്‍ സംഘം നടു റോട്ടില്‍ വെട്ടിക്കൊന്ന തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ മാതാവ് സുബൈദക്ക് വാക്കുകള്‍ പൂര്‍ത്തീകരിക്കാനായില്ല. തൂണേരി ഷിബിന്‍ വധത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനാല്‍ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട മുഹമ്മദ് അസ്‌ലമിന്റെ വധത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2016 ആഗസ്ത് 12നാണ് അസ്ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്‍ വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലമിനെ കോഴിക്കോട് അരക്കിണര്‍ സ്വദേശി മുഹമ്മദ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13 സെഡ് 9091 നമ്പര്‍ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം നടുറോഡില്‍ കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. വെട്ടുകൊണ്ടു വീണ അസ്‌ലമിനെ പരിസര വാസികള്‍ ആദ്യം നാദാപുരം താലൂക്ക് ആസ്പത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . അറുപത്തിയെട്ട് വെട്ടുകളാണ് അസ്‌ലമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലയാളികള്‍ ഇന്നോവ കാര്‍ വളയം സ്വദേശി കുട്ടു എന്ന നിധിന്‍ വാടകക്ക് എടുത്ത് വളയത്ത് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഒന്നാംപ്രതി ഡ്രൈവര്‍ കെ.പി.രാജീവന്‍ കണ്ണൂര്‍ സ്വദേശികളായ ആറു പേരോടൊപ്പം അസ്‌ലമിനെ അന്വേഷിച്ച് തൂണേരിയിലെ വെള്ളൂരില്‍ എത്തി. തുടര്‍ന്ന് അസ്‌ലമിനെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയ പ്രദേശ വാസികളായ മറ്റു പ്രതികളുടെ സഹായത്തോടെ വഴിയില്‍ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു. ഇതേ കാറില്‍ തന്നെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ പതിനാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തില്‍ ഇറങ്ങി. തുടക്കത്തില്‍ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ എസ് പി; ആര്‍ കറുപ്പ സാമിക്കായിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരായ വഴിയില്‍ അന്വേഷണം നീങ്ങിയതോടെ സി പി എം നേതാക്കള്‍ ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കള യെ അറസ്റ്റ് ചെയ്യുകയും നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, പാര്‍ട്ടി ഇടപെട്ട് ആഭ്യന്തര വകുപ്പില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക യായിരുന്നു. തുടര്‍ന്ന് കേസിന്റെ അന്വേഷണം സി പി എമ്മിന് താല്‍പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഈ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞു ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ഈ പ്രതികള്‍ ഇപ്പോഴും നാട്ടിലുണ്ടെന്നാണ് വിവരം. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നും കാണിച്ച് മാതാവ് സുബൈദ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ഇത് പ്രകാരം കേസ് ഡയറി ഉടന്‍ ഹാജരാകാന്‍ ഹൈ ക്കോടതി ഉത്തരവിടുകയുമുണ്ടായി. ഇത് ലോക്കല്‍ പൊലീസിനും സര്‍ക്കാരിനും തിരിച്ചടിയാവുമെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരാഴ്ച മുമ്പ് തിടുക്കപ്പെട്ട് നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കണമെങ്കില്‍ സി ബി ഐ തന്നെ അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് മാതാവ് സുബൈദയും മുസ്‌ലിംലീഗ് നേതൃത്വവും. അതിനിടെ, തന്റെ ഏക പ്രതീക്ഷയായിരുന്ന മകന്‍ നഷ്ടമായതോടെ സങ്കട കണ്ണീരില്‍ തനിച്ചു കഴിയുന്ന സുബൈദക്ക് നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വാണിമേലില്‍ നിര്‍മിക്കുന്ന വീടിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു കഴിഞ്ഞു. വളരെ വേഗം വീട് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending