എ.ടി.തങ്ങള്‍ നിര്യാതനായി

കൊണ്ടോട്ടി: മാപ്പിളക്കവിയും മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ എ.ടി.തങ്ങള്‍ ഇബ്രാഹിം ഷാ തങ്ങള്‍(73)നിര്യാതനായി.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മറ്റി അംഗം,മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്ത എ.ടി തങ്ങള്‍ പല ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ജനാസ നമസ്‌കാരം ഇന്ന് 4.30 ന് കൊണ്ടോട്ടി തക്കിയക്കല്‍ ജുമാ മസ്ജിദില്‍.

ഭാര്യ: വി.പി.സക്കീന ബീവി മക്കള്‍ : മുഹമ്മത് സ്വാലിഹ്(ഇണ്ണി ജിദ്ദ),അമീനുദ്ദീന്‍ തങ്ങള്‍,ഖൈറുന്നിസ ബീവി,സാറാ ബീവി ,റഹ്മ ബീവി,ഖദീജ ബിവി,പരേതനായ ശിഹാബലി.
മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍,സെയ്തലവി തങ്ങള്‍,അബ്ദുല്‍ റഷീദ് (മൂവരും ജിദ്ദ)അബ്ദുല്‍ ഹക്കീം ഖത്തര്‍,റജീനമുംതാസ്(മുസ്ല്യാരങ്ങാടി)ആയിഷ ഫസ്‌ന വളാഞ്ചേരി.

SHARE