Connect with us

More

മൂന്ന് ദിവസം കൊണ്ട് ഏഴ് ഗോളുകള്‍; സ്പാനിഷ് ലാലീഗയില്‍ അല്‍ഭുതമായി അന്റോണിയോ ഗ്രീസ്മാന്‍

Published

on

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്‌ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്റെ കരുത്ത് ചര്‍ച്ച ചെയ്യപ്പെടാറില്ല. അവസരവാദത്തിന്റെയും ലക്ഷ്യബോധത്തിന്റെയും യൂറോപ്യന്‍ പ്രതിരൂപമായി നില്‍ക്കുന്ന ഗ്രീസ്മാന്‍ ഒരാഴ്ച്ചക്കിടെ സ്വന്തം ക്ലബിന് വേണ്ടി ഏഴ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്താണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഹാട്രിക്. ആദ്യം അത്‌ലറ്റിക്കോക്കെതിരെ മൂന്ന് ഗോളുകള്‍.

ഇന്നലെ ലീഗില്‍ നടന്ന മല്‍സരത്തിലവര്‍ ലഗാനസിനെ നാല് ഗോളിന് തരിപ്പണമാക്കി. ലഗാനസിനെതിരെ ടീം നേടിയ നാല് ഗോളുകളും ഗ്രീസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് നാല് പോയിന്റ് അരികിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുമ്പോഴാണ് ഗ്രീസ്മാനും സംഘവും അത്യുഗ്രന്‍ ഫോമില്‍ കളിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത് ഹാട്രിക്കുമായി ഗ്രീസ്മാന്‍ തന്റെ മൂല്യം തെളിയിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റും വിശദീകരിക്കുന്നു.ബാര്‍സയുടെ അരികിലെത്തിയ സന്തോഷമാണ് ഗ്രീസ്മാന്‍ പ്രകടിപ്പിക്കുന്നത്. സമീപ മല്‍സരങ്ങളില്‍ റയലിനെ പോലെ ബാര്‍സയും തപ്പിതടയുമ്പോള്‍ ഗ്രീസ്മാന്റെ ഫോം തന്നെയാണ് അത്‌ലറ്റികോ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്.

ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് അത്‌ലറ്റികോയുടെ ഒരുതാരം തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ഹാട്രിക് സ്വന്തമാക്കുന്നത്. 2014 ല്‍ കൊളംബിയക്കാരന്‍ റാഡിമല്‍ ഫല്‍ക്കാവോ ഒരു മല്‍സരത്തില്‍ നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‌ലറ്റികോ താരമെന്ന ബഹുമതിയും ഗ്രീസ്മാന്‍ സ്വന്തമാക്കി. 26,35,56,67 മിനുട്ടുകളിലായിരുന്നു ലഗാനസിനെതിരായ ഗോളുകള്‍. 35,033 ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ തകര്‍പ്പന്‍ ഗോള്‍ വേട്ടയായിരുന്നു അത്. വേഗതയും ലക്ഷ്യബോധവും പിന്നെ കൗശലവുമായപ്പോള്‍ ഗ്രീസ്മാന് മുന്നില്‍ ലഗാനസ് ഡിഫന്‍സും ഗോള്‍ക്കീപ്പറും തല താഴ്ത്തുകയായിരുന്നു.

ലഗാനസിനെതിരെ ഇരുപകുതികളിലായാണ് ഫ്രഞ്ച് മുന്‍നിരക്കാരന്‍ തന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. മല്‍സരത്തിന് 26 മിനുട്ട് പ്രായമായപ്പോഴായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഗോള്‍. അത്‌ലറ്റികോ താരം ജെറാര്‍ഡ് ഗുംബാവുനന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ തടുത്തെങ്കിലും പന്ത് മറ്റൊരു അത്‌ലറ്റികോ താരം ഗബ്രിയേലിന്റെ കാലുകളിലേക്കായിരുന്നു. ആ ഷോട്ട് ഡിഫന്‍ഡര്‍ തടുത്തപ്പോള്‍ പന്ത് ഗ്രീസ്മാന്റെ അരികില്‍. അദ്ദേഹത്തിന്റെ ഷോട്ട് ആര്‍ക്കും തടുക്കാനായില്ല. രണ്ടാം ഗോള്‍ ഒമ്പത് മിനുട്ടിനകം അതിമനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഹെഡ്ഡറില്‍ നിന്ന് ഹാട്രിക് തികച്ചത് രണ്ടാം പകുതിയില്‍. പതിനൊന്ന് മിനുട്ടിന് ശേഷം ഹെഡ്ഡറില്‍ നിന്നും നാലാം ഗോള്‍. ലീഗില്‍ സിമയോണി സംഘത്തിന്റെ ഏഴാം തുടര്‍ച്ചയായ വിജയമാണിത്. അടുത്ത മല്‍സരത്തിലവര്‍ നേരിടുന്നത് ശക്തരായ ബാര്‍സിലോണയെയാണ്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending