തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്കു നേരെ ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമക്കു നേരെ ആക്രമണം. രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു.

കാവി വസ്ത്രധാരിയായ അജ്ഞാതനാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. രാവിലെയോടെ ഗാന്ധി പ്രതിമക്കു മുന്നിലെത്തിയ ഇയാള്‍ കല്ലെടുത്തെറിഞ്ഞു. തുടര്‍ന്ന് പ്രതിമയുടെ മുകളില്‍ കയറിയ ഇയാള്‍ ഗാന്ധിജിയുടെ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതിമയില്‍ ശക്തമായി അടിച്ച ശേഷം ഇറങ്ങിപ്പോയതായി സമീപവാദികള്‍ പറഞ്ഞു.

രാജ്യവ്യാപകമായി പ്രതിമ തകര്‍ക്കല്‍ സംഭവം പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം.
താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി ഓഫീസില്‍ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് ഏകദേശ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

Watch Video: 

SHARE