സിപിഎമ്മുകാരുടെ അക്രമണത്തിനിരയായ യുവതിയുടെ വീടിന് നേരെ കല്ലേറ്

താമരശ്ശേരി: സി.പി.എമ്മുകാരുടെ ആക്രമണത്തിനിരയായ യുവതിയുടെ വീടിനു നേരെ കല്ലേറ്. താമരശ്ശേരി സ്വദേശി ജ്യോത്സനയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സിപിഎമ്മിന്റെ ഭീഷണിയുള്ളതിനാല്‍ നേരത്തെ വീട്ടുടുമ ഇവരോട് മാറിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ജോസ്‌നയും കുടുംബവും പറയുന്നത്.

സി.പി.എമ്മുകാരുടെ മര്‍ദനത്തില്‍ നേരത്തെ ജോസ്‌നയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറിയത്.
ഇന്ന് രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് വരെ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് ജോസ്‌ന പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് മാറ്റിവെച്ചു.

SHARE