മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു

വളാഞ്ചേരി: മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ്് ഒരു കുട്ടിയും സ്ത്രീമുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. മരിച്ച മൂന്നു പേരും ഓട്ടോറിക്ഷയിലുള്ളവരാണ്.

മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE