ഭൂമി ഏറ്റെടുക്കില്ല; അയോധ്യ കോടതി വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും

അയോധ്യ വിഷത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മസ്ജിദ് നിര്‍മാണത്തിനായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.

മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ല. എന്നാല്‍ സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിനെ ത്തെ തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി എന്ന തീരുമാനത്തിലേക്കെത്തിയത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് വെക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പുനപരിശോധന ഹര്‍ജിക്കായി വാദിച്ചു.

SHARE