മധ്യപ്രദേശ്: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ ശവുമായി ബി.ജെ.പി നേതാവ്. വിഷയത്തില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി നേതാവ് തപോവന്‍ ഭൗമിക് പറഞ്ഞു. ഇന്ത്യയിലെ ഓരോ ഹിന്ദുക്കളുടേയും സഹായ ത്തോടെ ക്ഷേത്രം നിര്‍മ്മിക്കു മെന്നും ഇയാള്‍ അവകാശ പ്പെട്ടു. അടുത്ത ദീപാവലി ആ ഘോഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിന് തറക്കല്ലിടുമെ ന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു. കോടതി വിധി അനുകൂലമല്ലെ ങ്കില്‍ ലോക്‌സഭ നിയമനിര്‍മ്മാ ണത്തിലൂടെ ക്ഷേത്രം നിര്‍മ്മി ക്കാന്‍ തീരുമാനം എടുക്കും. അതുമല്ലെങ്കില്‍ ഹിന്ദുക്കള്‍ അണിചേര്‍ന്ന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും തപോവന്‍ പറഞ്ഞു. നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.