തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം

തൃശൂര്‍: തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കല്ലേറ്റുംകര മേല്‍പാലത്തിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇടതുകാല്‍ മുറിഞ്ഞ നിലയിലാണ്. നെറ്റിയിലും മുറിവുണ്ട്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രയിനില്‍ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

SHARE