11 വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കുമരകം: 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കുമരകം ഇടവട്ടം പാടശേഖരത്തിലെ തുരുത്തില്‍ താമസിക്കുന്ന ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതിമാരുടെ ഏകമകള്‍ പ്രതീക്ഷയാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന് ശേഷമാണ് പ്രതീക്ഷ ജനിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ പ്രഭാഷും കര്‍ഷക തൊഴിലാളിയായ സവിതയും വീട്ടില്‍ ഉണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരുന്ന വള്ളം മഴക്കാര്‍ കണ്ടതിനെ തുടര്‍ന്ന് മുടിവെയ്ക്കുകയായിരുന്നു ഇവര്‍. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു.

അയല്‍വക്കത്തെ രണ്ടുവീടുകളിലും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകുന്നേരം 5.30ന് വീടിന് മുന്‍വശത്തുള്ള പാടത്തെ വെള്ളത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE