തുര്‍ക്കി ആക്രമണത്തില്‍ നവജാത ശിശുവിന്റെ കണ്ണ് നഷ്ടമായി

തുര്‍ക്കി ആക്രമണത്തില്‍ നവജാത ശിശുവിന്റെ കണ്ണ് നഷ്ടമായി

ദമസ്‌കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്‌ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നവജാത ശിശുവിന് പരിക്കേറ്റത്. ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് കുരുന്നിന്റെ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശിശു കരിം ജീവിതത്തിലേക്ക് തിരിച്ചെത്തിയതായും സുഖം പ്രാപിച്ചതായും തുര്‍ക്കിഷ് റെഡ് ക്രസന്റ് വക്താവ് കെയ്‌റം കിനിക് വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയില്‍ കരിമിനെ പോലെ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ കുട്ടികള്‍ സിറിയയിലുണ്ടെന്ന് കെയ്‌റം വ്യക്തമാക്കി.

മനുഷ്യത്വപരമായ സമീപനമാണ് സിറിയിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കെയ്‌റം പറഞ്ഞു. കിഴക്കന്‍ ഗൂതയില്‍ വെച്ച് കരിമുമായി മാതാവ് നടന്നു പോകവെയാണ് തുര്‍ക്കി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. ഷെല്ല് പതിച്ച് മാതാവ് തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റു നിലത്തു വിണ കരിമിനെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കരിമിന്റെ ഇടത് കണ്ണിനാണ് പരിക്കേറ്റത്. ഓപ്പറേഷന് വിധേയമാക്കി. രക്ഷപെട്ടെങ്കിലും ചില ആരോഗ്യപ്രശ്്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

പരിക്കേറ്റ കരിമിന്റെ ഫോട്ടോ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഒട്ടേറെ പേര്‍ പിന്തുണയുമായി എത്തി. കുട്ടികള്‍ ആണ് കരിമിന് പിന്തുണ നല്‍കിയവരില്‍ ഏറെയും. കിഴക്കന്‍ ഗൂതയിലുണ്ടായ ആക്രമണങ്ങളില്‍ കുട്ടികള്‍ അടക്കം ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. 45,000 പേര്‍ ഇവിടെ നിന്നും പാലായനം ചെയ്തു.

NO COMMENTS

LEAVE A REPLY