പശുക്കളെ തീയിലൂടെ ഓടിക്കുന്ന വിചിത്ര ആചാരം; കണ്ണടച്ച് ബി.ജെ.പി സര്‍ക്കാര്‍

ഗോവധത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ പശുക്കള്‍ക്ക് നേരെയുള്ള ക്രൂരതയ്‌ക്കെതിരെ കണ്ണടച്ച് ബി.ജെ.പി സര്‍ക്കാര്‍. പശുക്കളെ തീയിലൂടെ ഇട്ടോടിക്കുന്ന വിചിത്ര ആചാരമാണ് കര്‍ണാടകയില്‍ ഉള്ളത്. ഈ ആചാരത്തിനെതിരെയാണ് സര്‍ക്കാര്‍ മൗനം പാലിച്ചിരിക്കുന്നത്.

മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ആചാരം. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് പശുക്കളെ അതിലൂടെ ഓടിക്കും. നിയമവിരുദ്ധമായ ആഘോഷമാണിതെന്നും, സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി നടക്കുന്ന ആചാരം എതിര്‍ക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വാദം.

പശുക്കള്‍ക്ക് വേണ്ടി വാദിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മൃഗസ്‌നേഹികള്‍ ചോദിക്കുന്നു. ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് ബിജെപി സര്‍ക്കാരിനുള്ളതെന്നാണ് ഉയരുന്ന വാദം. തീയില്‍ ഓടിക്കയറുന്ന പശുക്കള്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കാറുണ്ട്.

SHARE