അബുദാബിയില്‍ വീണ്ടും ഭാഗ്യ കേരളം

അബുദാബി: ഇന്ത്യന്‍ സാന്നിധ്യം പതിവായ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം. 70 ലക്ഷം ദിര്‍ഹം (12.40 കോടി രൂപ) സ്വന്തമാക്കിയത് തിരുവനന്തപുരം സ്വദേശി തന്‍സിലാസ് ബാബു മാത്യു. ലക്ഷം ദിര്‍ഹം സമ്മാനത്തുക നേടിയ ശേഷിക്കുന്ന ഏഴില്‍ ആറു പേരും ഇന്ത്യക്കാരാണ്. ബഹ്‌റൈനില്‍ നിന്നുള്ള അദ്്‌നാന്‍ അബ്ദുറഹ്്മാന്‍ മുഹമ്മദ് യൂസ്വി ആണ് പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഏക വ്യക്തി.
ടിക്കറ്റ് നമ്പര്‍ 030202 ആണ് തന്‍സിലാസിനെ വിജയിയാക്കിയത്. മറ്റു ഏഴു പേര്‍ ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി.
തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ് തന്‍സിലാസ്. ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രണ്ടര പതിറ്റാണ്ട് ജീവനക്കാരനാണ് 57കാരന്‍ തന്‍സിലാസ്.
ഇതാദ്യമായല്ല മലയാളികളെ ബിഗ്ടിക്കറ്റ് കനിയുന്നത്. കഴിഞ്ഞമാസം 10 ലക്ഷം ദിര്‍ഹം ലഭിച്ചത് മലയാളിയായ സുനില്‍ കൃഷ്ണന്‍ കുട്ടി നായര്‍ക്കും കൂട്ടുകാര്‍ക്കുമായിരുന്നു.
ലക്ഷം ദിര്‍ഹം സമ്മാനത്തുക ലഭിച്ച ഇന്ത്യക്കാര്‍ ഇവരാണ്: ജോര്‍ജ് റഷ്മിന്‍, രവി ചൗഹാന്‍, ജിജു ജയപ്രകാശ്, പാട്രിക് മൈക്കല്‍, രാജാ മുഹമ്മദ് മജീദ് മജീദ്, പള്ളിക്കര വാസുരാജന്‍.

SHARE