ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം.തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യ അനുവദിച്ചത്. നാല് ആഴ്ച്ച ഡല്‍ഹിയിലേക്ക് പ്രവേശിക്കരുത്, ഒരു മാസം പ്രതിഷേധത്തില്‍ എന്നിവയാണ് ഉപാധികള്‍. ഡിസംബര്‍ 21 നായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് .

ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധം നടന്നിരുന്നത്.
സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോള്‍ ജഡ്ജി തെളിവ് ആവശ്യപ്പെട്ടും അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ടുള്ള പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ സി.എ.എയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിക്കുകയായിരുന്നു.

എന്നാല്‍ പ്രതിഷേധിക്കാനുള്ള വാദത്തെ എങ്ങിനെയാണ് നിങ്ങള്‍ കലാപത്തിനുള്ള ആഹ്വാനമായി കണ്ടെത്തിയതെന്ന് ജഡ്ജി ചോദിച്ചു.ഡല്‍ഹി ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് പോലെയാണ് നിങ്ങളുടെ പെരുമാറ്റമെന്നും ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാം ജഡ്ജിയുടെ പറഞ്ഞു.

SHARE