പന്ത് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; ആഘാതത്തില്‍ മുത്തച്ഛനും മരിച്ചു

പന്ത് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; ആഘാതത്തില്‍ മുത്തച്ഛനും മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപത്തില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കൡക്കുന്നതിനിടയില്‍ പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ മുത്തച്ഛന്‍ ഹൃദയാഘാതം മൂലവും മരണപ്പെട്ടു.

അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു മൊഹിത്. ഇതിനിടെ അബദ്ധവശാല്‍ പന്ത് കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. കുട്ടിയെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൊണ്ടയില്‍ കുടുങ്ങിയ പന്തെടുക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY