ഇടുക്കിയില്‍ വിനോദസഞ്ചാരവും ചരക്കുവാഹന ഗതാഗതവും നിരോധിച്ചു

തൊടുപുഴ: ഇടുക്കിയില്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറി ഗതാഗതവും നിരോധിച്ചു. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുകയും മഴ ശക്തിപ്രാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

SHARE