Connect with us

Culture

കലാപം വിതച്ച് രാഷ്ട്രീയ വിജയം കൊയ്യുന്ന ബി.ജെ.പി

Published

on

സോഷ്യല്‍ ഓഡിറ്റ്                                                                                                  ഡോ. രാംപുനിയാനി

ഭ്രാന്തമായ വര്‍ഗീയ കലാപത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ബാസിര്‍ഘട്ടില്‍ രണ്ട് ജീവനുകളാണ് ഇയ്യിടെ പൊലിഞ്ഞത്. പശ്ചിമ ബംഗാള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വഴിമാറുകയാണെന്നും അവിടെ ഹിന്ദുക്കള്‍ കടുത്ത ഭീഷണി നേരിടുന്നതായും അവരുടെ അവസ്ഥ കശ്മീരിലെ പണ്ഡിറ്റുകള്‍ക്കു സമാനമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാല്‍ കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയ മലീമസമായിരുന്നു. പശ്ചിമബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിത കേന്ദ്രമല്ലെന്നും എന്നാല്‍ മുസ്‌ലിംകള്‍ക്ക് അത് സ്വര്‍ഗമാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകളുമായി ഒരു വിഭാഗം ടെലിവിഷന്‍ മാധ്യമങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി മമത മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമത സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിക മതമൗലികവാദികള്‍ വളരുകയാണെന്നുമൊക്കെയുള്ള വിദ്വേഷം പരത്തുന്ന പോസ്റ്റുകളും പ്രചരിക്കുകയുണ്ടായി.

ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബംഗാളില്‍ കലാപത്തിന് വഴിവെച്ചത്. ഇത് പോസ്റ്റ് ചെയ്തത് ആരാണെന്ന് പ്രദേശത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. പതിനേഴുകാരനായ അവന്റെ വീട് ജനക്കൂട്ടം വളഞ്ഞു. മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്. അന്തരീക്ഷം മോശമാകുന്നതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനത്തിലായിരുന്നു. വളരെ വൈകിയാണ് പൊലീസ് ഇടപെടലുണ്ടായത്. പ്രകോപനപരമായ പോസ്റ്റിട്ട കുട്ടിയെ വിട്ടുകിട്ടണമെന്ന രോഷാകുലരായ ജനക്കൂട്ടത്തിന്റെ ആവശ്യത്തിനിടയില്‍ അവന്‍ രക്ഷപ്പെടുകയായിരുന്നു.

Image result for west bengal hindu muslim riots fake post

സംഭവം ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചാവിഷയമാക്കുകയും അവരുടെ പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. അതിനിടയില്‍ മരിച്ച കാര്‍ത്തിക് ചന്ദ്ര ഘോഷിന്റെ മൃതദേഹം ആസ്പത്രിയില്‍ സന്ദര്‍ശിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തി. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള ശ്രമമായിരുന്നു ബി.ജെ.പി നേതാക്കളുടേത്. ബി.ജെ.പി യൂനിറ്റ് പ്രസിഡണ്ടാണ് ചന്ദ്രഘോഷെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഇക്കാര്യം നിഷേധിച്ചു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി മമതാ ബാനര്‍ജിയെ ശാസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിലപാട് മമതയെ അസ്വസ്ഥമാക്കുകയും ഗവര്‍ണര്‍ ബി.ജെ.പി ബ്ലോക്ക്തല നേതാക്കളെപ്പോലെ സംസാരിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘മോദിയുടെ ആയുധ സേനയിലെ സമര്‍പ്പിത പട്ടാളക്കാരനെന്ന്’ ഇതേ ഗവര്‍ണറെക്കുറിച്ചു തന്നെയാണ് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ വിശേഷിപ്പിച്ചിരുന്നത്. വര്‍ഗീയ കലാപത്തിന് രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി വര്‍ഗീയ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു പേരുടെ ജീവനെടുത്ത ഈ കലാപത്തില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ക്രമസമാധാനനില പുനസ്ഥാപിക്കാനായ അവസരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യമാണ് അത്ഭുതപ്പെടുത്തുന്നത്.

Image result for mamtha banarji

ബംഗാളിലെ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഒരു വിഭാഗം ഇപ്പോഴും കലാപം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരിയെന്നയാളിട്ട പോസ്റ്റ് മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് കലൈചകില്‍ കലാപത്തിന് ഇടയാക്കി. മതപരമായ രീതിയില്‍ സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള അവസരമായാണ് ഇത് പരിണമിച്ചത്. ഇവിടെ ‘വിശുദ്ധ പശു’ പ്രശ്‌നമോ ‘രാമക്ഷേത്ര’ വിഷയമോ അവര്‍ക്ക് അവതരിപ്പിക്കേണ്ടിവന്നില്ല.
ഇസ്‌ലാമികവത്കരണമെന്ന് പറഞ്ഞാണ് കലൈചകില്‍ കലാപത്തിനു കോപ്പുകൂട്ടിയതെങ്കില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിച്ചാണ് ഇപ്പോള്‍ കലാപം ആസൂത്രണം ചെയ്തതെന്നാണ് ബംഗാളിലെ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. കലൈചക് കലാപത്തില്‍ ആളപായമുണ്ടായിട്ടില്ലെങ്കിലും വന്‍തോതില്‍ സമ്പത്ത് നശിച്ചിട്ടുണ്ട്. ഹിന്ദുക്കളെ ഇരയാക്കിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണ വിഷയത്തിന്റെ കാതല്‍ സൃഷ്ടിക്കുന്നത്.

Related image

കലാപം തടയുന്നതില്‍ സര്‍ക്കാറിന്റെ പങ്ക് തൃപ്തികരമല്ലെന്നു വേണം പറയാന്‍. സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ആവശ്യമായ സമയം കിട്ടിയിട്ടും അവരതിന് മുതിര്‍ന്നില്ല. ഇത്തരം സംഭവങ്ങള്‍ പൊങ്ങിവരുന്നത് തടയിടുന്നതിന് ക്രമസമാധാനപാലന വിഭാഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ആരാണ് കുറ്റവാളിയെന്ന് മുന്‍കൂട്ടി കണക്കിലെടുക്കാതെ നടപടിയെടുക്കുന്ന ഫലപ്രദമായ സംവിധാനങ്ങള്‍ക്ക് മിക്ക കലാപങ്ങളും തടയാനാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
തീര്‍ച്ചയായും മമതക്കെതിരെയുള്ള മുസ്‌ലിം പ്രീണനം സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ടല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം, ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണം ഭീഷണിപ്പെടുത്തുന്ന വേഗതയിലാണ്. കൃഷ്ണന്റെ ജന്മദിനമായ നവമി ആഘോഷം പ്രവൃത്തിയിലൂടെ ആഘോഷിക്കപ്പെടാത്തതായിരുന്നു, എന്നാല്‍ വാളുകള്‍ വീശി ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ വര്‍ഷത്തെ നവമി ആഘോഷ പരിപാടികള്‍. ഗണേശോത്സവവും സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടു.

കലാപംകൊണ്ട് നേട്ടം കൊയ്തത് ആരാണ്? ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് വിവിധ പഠനം നടത്തിയ പ്രമുഖ പണ്ഡിതന്മാരില്‍പെട്ട പോള്‍ ബ്രാസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്‍ത്തനരീതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. യാലെ സര്‍വകലാശാല നടത്തിയ മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്‍ ബി.ജെ.പിയാണ് നേട്ടം കൊയ്യുന്നതെന്നുമാണ്.

ബാസിര്‍ഘട്ട് കലാപത്തെ സംഗ്രഹിക്കുകയാണെങ്കില്‍ പ്രകോപനപരവും കുറ്റകരവുമായ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഒന്നാമതായെത്തുക. ഇതിന്റെ വരും വരായ്കകള്‍ മനസ്സിലാക്കാതെ വികാരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗം മുസ്‌ലിംകളുടെ നിലപാടാണ് രണ്ടാമത്തേത്. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരാജയമാണ് മൂന്നാമത്തേത്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ അക്രമിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകളും മറ്റും പ്രചരിപ്പിച്ച് വിഷയം കൂടുതല്‍ വഷളാക്കുന്ന ബി.ജെ.പി നിലപാടാണ് നാലാമത്തേത്. എന്നാല്‍ ബാസിര്‍ഘട്ടില്‍ നിന്നുള്ളതല്ല വീഡിയോകളെന്നത് ബി.ജെ.പിയെ തിരിഞ്ഞു കൊത്തി. അവയെല്ലാം 2002ലെ ഗുജറാത്ത് കലാപ വേളയിലുള്ളതായിരുന്നുവെന്നാണ് കണ്ടെത്തല്‍.

Image result for bangal fake post

ബാസിര്‍ഘട്ടില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ഹിന്ദു യുവതിയെ പീഡിപ്പിക്കുന്ന ചിത്രം ബോജ്പൂരി സിനിമയില്‍ നിന്നുള്ള രംഗങ്ങളായിരുന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ വിശദമാക്കിയതും ഇക്കാര്യങ്ങള്‍ തന്നെയാണ്. കലാപ ബാധിത പ്രദേശത്ത് ഹിന്ദു സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വാര്‍ത്തയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വര്‍ഗീയ കലാപം യുക്തിസഹമായി പരിശോധിച്ചതിനാല്‍ സാമുദായിക ധ്രുവീകരണത്തിലേക്ക് ഒരു സംസ്ഥാനത്തെ നയിച്ചില്ല എന്നതാണ് ആകെയുള്ള പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending