പോലീസ് ആരുടെ ചട്ടുകമാണ്?; ബശീര്‍ ഫൈസി ദേശമംഗലം

ഒരു പൊതു മുതലും നശിപ്പിച്ചിട്ടില്ല. നിയമം തെറ്റിച്ചു റാലി നടത്തിയിട്ടില്ല,മുന്‍കൂട്ടി അനുമതി വാങ്ങി പ്രതിഷേധ സമരം നടത്തിയതിനാണ് വിചിത്ര ന്യായം പറഞ്ഞു പോലീസ് കേസെടുത്തിരിക്കുന്നത്.മുഖ്യ മന്ത്രി ആള്‍ക്കൂട്ടത്തിനു മുന്നില്‍ വന്നു ഘടാ ഘടിയന്‍ വര്‍ത്തമാനം പറയുകയും അതേ സമയം നിയമം തെറ്റിക്കാത്ത പ്രതിഷേധങ്ങളെ പോലും കേസെടുത്തു പൂട്ടുന്ന ഈ ആഭ്യന്തര വകുപ്പിന്റെ കപട നിലപാടുകള്‍ അംഗീകരിക്കാനാവില്ല.

പൗരത്വ നിയമ വിരുദ്ധ സമരങ്ങളില്‍ എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ചു പൊതു സമൂഹം ഒന്നിക്കുന്നത് പൊലീസിലെ ചില എമാന്മാര്‍ക്ക് പിടിക്കുന്നില്ലങ്കില്‍ സെന്കുമാര്‍മാര്‍ ഇപ്പോഴും ബാക്കിയുണ്ട് എന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് നല്ലതാണ്.

അതിനൊരു ഉറച്ച തീരുമാനം ഉണ്ടായിട് മതി ഇനി ആവേശ പ്രസംഗങ്ങള്‍…ഡല്‍ഹി പോലീസിനെ പോലെ കേരള പോലീസും മാറുകയാണെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും.പൊതു സമൂഹത്തിന്റെ ഏകതകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു പോലും ഇത്തരം നിലപടുകള്‍ തുടര്‍ന്നാല്‍,പൗരത്വ നിയമത്തിനെതിരെ ആര്‍ജവത്തോടെ സംസാരിച്ച മുഖ്യമന്ത്രിയെ ഞങ്ങള്‍പിന്തുണച്ച ഈ സോഷ്യല്‍ മീഡിയ തന്നെ ഇരുതല മൂര്‍ച്ചയുള്ള വളാണ് എന്നു ഓര്‍ക്കുന്നത് നല്ലതാണ്.പിണറായി ഇത്തരം ഒരു ഉത്തരവ് കൊടുത്തിട്ടില്ലങ്കില്‍ പോലീസ് മേധാവി പറഞ്ഞിട്ടില്ലങ്കില്‍ പിന്നെ എന്തുകൊണ്ട് എന്നു ആലോചിക്കണം.

ഒരു കാരണവും ഇല്ലാതെ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാന്‍ ആണ് പൊലീസിലെ ചില കാവിക്കളസക്കാര്‍ ശ്രമിക്കുന്നതെങ്കില്‍
അവരെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് ആകുന്നില്ലങ്കില്‍ ഇനി വല്യ വര്‍ത്തമാനം പറച്ചില്‍ നിര്‍ത്തി ആദ്യം പോലീസിനെ നിയമം പഠിപ്പിക്കൂ.

SHARE