ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍ ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍ ദത്ത് (92)അന്തരിച്ചു. തിങ്കളാഴ്ച്ച രാവിലെ കൊല്‍ക്കത്തിയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

1988 മുതല്‍ 1990 വരെയാണ് ദത്ത് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം വഹിച്ചത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ചുമതലകളും ദത്ത് നിര്‍വ്വഹിച്ചിരുന്നു

SHARE