ബി.ഡി.ജെ.എസ് പങ്കെടുക്കില്ല; ചെങ്ങന്നൂരില്‍ എന്‍.ഡി.എ യോഗം മാറ്റി

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇന്നു ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം മാറ്റിവെച്ചു. ബി.ഡി.ജെ.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോെയാണ് യോഗം മാറ്റിവെച്ചതെന്ന് മുന്നണി നേതൃത്വം അറിയിച്ചു.

ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 14ന് ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ഡി.ജെ.എസിന്റെ തീരുമാനം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണായകമായതിനാല്‍ അനുരജ്ഞന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

SHARE